യുദ്ധങ്ങൾ അവസാനിക്കുന്നില്ല

Share post:

‘എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ‘ 
ജോർജ് ഓർവെൽ

യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു സ്ഥലമേയുള്ളൂ ഭൂമുഖത്ത്. ജറുസലേം.

ജറുസലേമിലെ അശാന്തിയുടെ സിനിമ വേർഷനാണ് റിഡ്ലി സ്‌കോട്ട് ചെയ്ത ക്രൂസേഡർ സിനിമയായ ‘കിംഗ്ഡം ഓഫ് ഹെവൻ’.

മുസ്ലിം അധിനിവേശക്കാരൻ സലഹുദ്ദീനും ജറുസലെമിൽ അവശേഷിച്ച കുരിശുയുദ്ധക്കാരുമായുള്ള സംഘർഷവും ജറുസലേം ക്രിസ്ത്യാനികൾക്ക് അനിശ്ചിതകാലത്തേക്ക് നഷ്ടപ്പെടുന്നതുമാണ് പ്രമേയം. ജറുസലേമിനായുള്ള അവസാന യുദ്ധത്തിന് മുമ്പ് ക്രൂസേഡർ ലീഡർ ലോഡ് ബാലിൻ ഓഫ് ഇബ്ലിൻ മുസ്ലിം സൈനികത്തലവൻ സലാഹുദ്ദീനോട്   സന്ധിക്കൊരുമ്പെടുകയാണ് . ‘ഇവിടെയുള്ള സകല ക്രിസ്ത്യാനികൾക്കും സ്വദേശത്തേക്ക് പോകാൻ സുരക്ഷിതമായ പാതയൊരുക്കിയാൽ നിങ്ങൾക്ക് ജറുസലേം ലഭിക്കും. അല്ലെങ്കിൽ ഞങ്ങൾക്കൊപ്പം നിങ്ങളും ഈ മരുഭൂമിയിലെ ശപിക്കപ്പെട്ട ഉപരോധത്തിൽ ഇല്ലാതാകും.’ ലോഡ് ബാലിന്റെ ഭീഷണിയിലെ യാഥാർത്ഥ്യം തിരിച്ചറിയുന്ന സലാഹുദ്ദീൻ സന്ധിക്ക് തയ്യാറാകുന്നു.

സന്ധി വിജയിച്ച ശേഷം തിരിച്ച് നടക്കുന്ന സലാഹുദ്ദിനോട് ലോഡ് ബാലിൻ ചോദിക്കുന്നുണ്ട്
ജറുസലേം  നിങ്ങൾക്കെന്താണ്?

സലാഹുദ്ദീൻ ചിരിച്ച് ബാലിനോട് പറയുന്നു, ‘ചീവേശിഴ’  എന്നിട്ട് തിരിച്ച് നടന്ന് ഒരു നിമിഷം നിന്ന് വീണ്ടും തിരിഞ്ഞ് ബാലിനോട് പറയുന്നു, ഋ്‌ലൃ്യവേശിഴ.
ഈയൊരു തുണ്ടുഭൂമിക്ക് വേണ്ടി നൂറ്റാണ്ടുകളോളം  നടന്ന മനുഷ്യ കുരുതികൾ സ്വാഭാവികമായും ആരിലും നെടുവീർപ്പുകളുണർത്തുമ്പോൾ അതിന്റെ ഏതുച്ചസ്ഥായിയിലും നിസഹായമായ മനുഷ്യാവസ്ഥയുടെ അതിജീവനത്തിന്റെ ആധികൾ മാത്രമേ നമുക്ക് കേൾക്കാനാകൂ. ആ നെടുവീർപ്പുകളിൽ നാം ഓരോരുത്തരും നിൽക്കുന്നത് നൂറ്റാണ്ടുകൾ കൊണ്ട് കാലം നമ്മിൽ ചാർത്തിയ നിരവധി സ്വത്വങ്ങൾ  ഉരിഞ്ഞ് കളഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന സ്വത്വത്തിലാണ്.

യുദ്ധത്തെ ഓർത്ത് നെടുവീർപ്പെടുമ്പോൾ നാമെല്ലാവരും സാധാരണ മനുഷ്യർ മാത്രമായി ചുരുങ്ങുന്നു. എന്നാൽ ഈ നെടുവീർപ്പുകളവസാനിക്കുമ്പോൾ നാം സ്വയം ഉരിഞ്ഞു കളഞ്ഞ സ്വത്വങ്ങളെല്ലാം ധൃതിയിൽ തിരിച്ചെടുത്തണിയുന്നു.അപ്പോൾ നാം മനുഷ്യന് പുറമെ ക്രിസ്ത്യനും മുസ്ലിമും ഹിന്ദുവും ആകുന്നു.

ഇന്ത്യനും പാകിസ്ഥാനിയും അമേരിക്കക്കാരനും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമാകുന്നു . പ്രകൃതിയും കാലവും സംസ്‌കാരവും നമ്മിൽ പച്ചകുത്തിയ നിരവധി സ്വത്വങ്ങൾ എടുത്തണിഞ്ഞ് നെടുവീർപ്പ് മറന്ന് നാം തലകൊണ്ട് ചിന്തിച്ച് തുടങ്ങുന്നു. ഇവിടത്തെ കൊലകൾ കൂട്ടകശാപ്പും അവിടത്തേത് പ്രതിരോധവുമാകുന്നു. അല്ലെങ്കിൽ നേരെ തിരിച്ച്.  അപരനെ കുറ്റം പറഞ്ഞ് സ്വപക്ഷ ത്തെ ന്യായീകരിക്കുന്നു.

അന്തമില്ലാത്ത യുദ്ധത്തിൽ ആധിപൂണ്ട് നെടുവീർപ്പിടുന്ന മനുഷ്യൻ എക്കാലത്തും ചോദിച്ചത് ഒരേ ചോദ്യം തന്നെയാണ്
എന്തിനിതെല്ലാം ?

മറുപടി സലാഹുദ്ദീൻ പറഞ്ഞ നത്തിങ്ങിനും എവിരിത്തിങ്ങിനും ഇടയിലെവിടെയോ ആണ്. ആ ‘ഇതിനിടയിലെവിടെയോ’ ആകണം മനുഷ്യർ ആത്മസംതൃപ്തി കണ്ടെത്തുന്നത്.

സിജോ തൈക്കാടൻ

Related articles

ജീവിതം ലൈബ്രറി പുസ്തകമാണോ?

'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...