നല്ല മനുഷ്യൻ

Share post:

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അല്ലെങ്കിൽ ഒരു വ്യക്തി നല്ല മനുഷ്യനാണ് എന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? ചില നല്ല മനുഷ്യരുടെ ലക്ഷണങ്ങളിലൂടെ കടന്നുപോകാം.

 തന്നെപോലെ മറ്റുള്ളവരെ പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യുന്നത് നല്ല മനുഷ്യന്റെ  ലക്ഷണങ്ങളിൽപെടുന്നു. എന്നെപോലെ തന്നെയാണ് നീ എന്ന തിരിച്ചറിവാണ് അതിന് അയാളെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കണ്ടുവരുന്നത് ഇതിന് വിരുദ്ധമായ മനോഭാവമാണ്. എല്ലാം എനിക്കു മതി. നിനക്കൊന്നും വേണ്ട. അല്ലെങ്കിൽ ബഹുമാനവും ആദരവും എനിക്കു മതി. നിനക്ക് അതിനുള്ള യോഗ്യതയില്ല. ഇതൊരിക്കലും നല്ല മനുഷ്യരുടെ രീതിയല്ല. എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കാനോ എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റാനോ കഴിഞ്ഞിരിക്കണമെന്നില്ല. എങ്കിലും സാധിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാവുക. പണം കൊടുത്തു മാത്രമല്ല ചില ജീവിതമാർഗങ്ങൾ പറഞ്ഞുകൊടുത്തും ശുപാർശ ചെയ്തുമൊക്കെ മറ്റുളളവർക്ക് നന്മ ചെയ്യാവുന്നതേയുള്ളൂ. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുക.  പലരും ആഗ്രഹിക്കുന്നത് എല്ലാവരും തന്നെക്കുറിച്ച് നല്ലതുപറയണം എന്നു മാത്രമാണ്. മറ്റുള്ളവരും നല്ലതുകേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ ശ്രദ്ധിക്കാറില്ല. ഇല്ലാക്കഥകൾ പറഞ്ഞുപരത്താതിരിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. വിനയമില്ലെങ്കിലും സാരമില്ല പ്രതിപക്ഷബഹുമാനത്തോടെയെങ്കിലും സംസാരിക്കാൻ പഠിക്കുക. വിയോജിപ്പുകൾ ഒരാൾ പറഞ്ഞതിന്റെ പേരിൽ അയാളെ ശത്രുവായി കരുതാതിരിക്കുക. അയാൾ പറഞ്ഞതിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ സ്വീകരിക്കാൻ തയ്യാറാവുക. എല്ലാവരെയും നന്നാക്കിയെടുക്കാൻ നമുക്ക് സാധിക്കണമെന്നില്ല. പക്ഷേ ഒരാളുടെ പോലും നാശത്തിന് നാം കാരണക്കാരാകാതിരിക്കുക. പലരും മദ്യപാനത്തിലേക്കും പുകവലിശീലത്തിലേക്കും മാറുന്നതിന് കാരണം ചില കൂട്ടുകെട്ടുകളാണ്. ഇത്തരം ബന്ധങ്ങൾ വ്യക്തികളെ അപകടത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം. അതുകൊണ്ട് ആരുടെയും നാശത്തിന് കാരണക്കാരനാകാതിരിക്കുക. ഒരു ദിവസം അവസാനിക്കാറാകുമ്പോൾ ആത്മവിശകലനം നടത്തുക. ആരെയെങ്കിലും ബോധപൂർവ്വം വേദനിപ്പിച്ചോ.. ആരോടെങ്കിലും അനുചിതമായി പെരുമാറിയോ? തെറ്റുതിരുത്താൻ സാധ്യതയുണ്ടെങ്കിൽ അതു തിരുത്തുക. തെറ്റുകൾ പറ്റാത്തവനല്ല,  ചെയ്തത് തെറ്റാണെന്ന് അറിയുമ്പോൾ അതു സ്വയം തിരുത്താൻ തയ്യാറാകുന്നവനാണ് യഥാർത്ഥ മനുഷ്യൻ.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ...