യാത്ര

Share post:

പരിഹരിക്കപ്പെടാൻ കഴിയാത്ത ഒരേയൊരു പ്രശ്നമേയുളളൂ. മരണം. മറ്റെല്ലാ പ്രശ്‌നങ്ങൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പരിഹാരമുണ്ട്. എന്നാൽ മരണത്തിന് മാത്രം പരിഹാരമില്ല. അതുകൊണ്ടാവാം മരണം എന്നുകേൾക്കുമ്പോൾ നാം പതറിപ്പോകുന്നത്.  പരിഹരിക്കപ്പെടാൻ കഴിയാത്ത സമസ്യകൾ ഒരേ സമയം ജീവിതത്തെ ത്രില്ലടിപ്പിക്കേണ്ടതാണ്. ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ നല്കേണ്ടതുമാണ്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അതിന് ഉത്തരമില്ല എന്നതാണ് മരണത്തെ ഭയപ്പാടിന്റെ നിഴലിൽ നിർത്തുന്നത്.

 സത്യത്തിൽ ജനിച്ചുവീണ നിമിഷം മുതൽ നമുക്കൊപ്പം മരണവും പിറക്കുകയാണ്. നമുക്കൊപ്പം മരണവും  സഞ്ചരിക്കുകയാണ്. നമുക്കൊപ്പം മരണവും വളരുകയാണ്. ചിലരുടെ വളർച്ച അമ്പതിൽ നില്ക്കുന്നു വേറെ ചിലരുടേത് എൺപതിലും നൂറിലും.  മരണമില്ലായിരുന്നുവെങ്കിൽ.. അങ്ങനെ വിചാരിക്കാത്ത, ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ?  അതുകൊണ്ടാണ് മരണത്തെ ജീവിതത്തിന്റെ  എതിരാളിയായി നാം കാണുന്നത്. സത്യത്തിൽ മരണം ജീവിതത്തിന്റെ എതിരാളിയല്ല ഒരു ഭാഗം മാത്രമാണ്. മരണമുള്ളതുകൊണ്ടാണ് നമ്മുടെ ബന്ധങ്ങൾക്ക് ഇത്രയുമെങ്കിലും ദൃഢതയും ഇഴയടുപ്പവുമുണ്ടായിരിക്കുന്നത്.  നഷ്ടപ്പെടുമോ എന്ന ചിന്ത കൊണ്ടും അകന്നുപോകുമോയെന്ന ആകുലതകൊണ്ടും നാം ചേർന്നിരിക്കുന്നത്. സത്യത്തിൽ മരണമാണ് ജീവിതത്തിന്റെ അർത്ഥം. മരണമില്ലായിരുന്നുവെങ്കിൽ എത്രയോ വിരസമായിപോകുമായിരുന്നു നമ്മുടെ ജീവിതം. ജീവിച്ചിരിക്കുന്നവരെക്കാൾ ചിലപ്പോഴൊക്കെ നാം മരിച്ചുപോയവരെ സ്നേഹിക്കുന്നത് മരണം  അത്രമേൽ വലിയ ആഘാതം നമ്മുടെ ജീവിതത്തിന്മേൽ വരുത്തിവച്ചിരിക്കുന്നതുകൊണ്ടുതന്നെയാണ്.

Previous article

LEAVE A REPLY

Please enter your comment!
Please enter your name here

മായൈ

Related articles

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...