സമസ്യ

Share post:

  • നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്…
  • മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്…
  • അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്..
  • ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്…
  • കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്…
  • മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്…
  • നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്…
  • നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്…
  • ചങ്കുപറിച്ച് കൊടുത്തിട്ടും തിരികെ സ്നേഹം കിട്ടാതെ വരുന്നത് ഒരു സമസ്യയാണ്..
  • എല്ലാവരുമുണ്ടായിരുന്നിട്ടും ആരും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്..
  • എല്ലാവരും സങ്കടങ്ങൾ നിന്നോട് പങ്കുവച്ചിട്ടും നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരാളില്ലാതെ പോകുന്നത് സമസ്യയാണ്..
  • മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന നിനക്ക്  സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വരുന്നത് ഒരു സമസ്യയാണ്…
  • ജീവിതം തന്നെ ഒരു സമസ്യയാണ്.
  • ഇതാണ് ജീവിതമെന്നും ഇതുമാത്രമാണ് ജീവിതമെന്നും ഇത്രയുമേ ജീവിതമുള്ളൂവെന്നും ആർക്കും കൃത്യമായി നിശ്ചയിക്കാനോ ക്ലിപ്തപ്പെടുത്താനോ കഴിയാത്തവിധത്തിലുള്ള സമസ്യ.നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്…
  • മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്…
  • അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്..
  • ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്…
  • കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്…
  • മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്…
  • നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്…
  • നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്…
  • ചങ്കുപറിച്ച് കൊടുത്തിട്ടും തിരികെ സ്നേഹം കിട്ടാതെ വരുന്നത് ഒരു സമസ്യയാണ്..
  • എല്ലാവരുമുണ്ടായിരുന്നിട്ടും ആരും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്..
  • എല്ലാവരും സങ്കടങ്ങൾ നിന്നോട് പങ്കുവച്ചിട്ടും നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരാളില്ലാതെ പോകുന്നത് സമസ്യയാണ്..
  • മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന നിനക്ക്  സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ വരുന്നത് ഒരു സമസ്യയാണ്…
  • ജീവിതം തന്നെ ഒരു സമസ്യയാണ്.
  • ഇതാണ് ജീവിതമെന്നും ഇതുമാത്രമാണ് ജീവിതമെന്നും ഇത്രയുമേ ജീവിതമുള്ളൂവെന്നും ആർക്കും കൃത്യമായി നിശ്ചയിക്കാനോ ക്ലിപ്തപ്പെടുത്താനോ കഴിയാത്തവിധത്തിലുള്ള സമസ്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു...