നിശബ്ദതേ, നീ എത്ര സുന്ദരി! 

Share post:

ഈ കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെ ഒരു പ്രമുഖ സൗന്ദര്യ മത്സരത്തിൽ മലയാളിയായ 19 കാരി കെസിയ ലിസ് മെജോ ജേതാവ് ആയത്.
ആ പെൺകുട്ടിയെ കിരീടത്തിന് അർഹയാക്കിയ ഒരു പ്രധാന ചോദ്യം ഇതായിരുന്നു,  ‘What is the sound of silence in your life?’

നിങ്ങളുടെ ജീവിതത്തിലെ നിശബ്ദതയുടെ ശബ്ദം എന്താണ്.അതിന് മത്സരാർത്ഥിയായ കെസിയ പറഞ്ഞ ഉത്തരം വിധികർത്താക്കളെ അതിശയിപ്പിക്കുക തന്നെ ചെയ്തു. യൗവ്വനത്തിൽ തന്നെ ഇത്ര പക്വമായി നിശബ്ദതയുടെ ആന്തരിക സൗന്ദര്യത്തെ വർണ്ണിച്ചത് തന്നെയാവാം ആ മത്സരത്തിൽ വിജയിക്കാനുള്ള കാരണങ്ങളിലൊന്ന്. ചെറുപ്രായം തൊട്ടേ സ്റ്റേജ് പെർഫോമറായ തനിക്ക് സ്റ്റേജിൽ കയറുന്നതിന് മുമ്പുള്ള ഏതാനും മിനിറ്റുകളാണ് തന്റെ ജീവിതത്തിലെ നിശബ്ദതയുടെ ശബ്ദം. ആ സമയത്ത് മറ്റൊന്നും മനസ്സിൽ വരാതെ വളരെ ശാന്തമായ നിമിഷങ്ങൾ ആയിരിക്കും.താൻ തന്റെ ഉള്ളിലേക്ക് മാത്രം ശ്രദ്ധിക്കുന്ന ഏറ്റവും ഇഷ്ടമുള്ള സമയം. എന്നെ ഞാനാക്കി മാറ്റുന്ന അടുത്ത നിമിഷത്തിലേക്ക് കാലെടുത്തുവെക്കുന്നതിനു മുമ്പുള്ള സുന്ദരമായ നിശബ്ദത. തന്നെ ഇന്ന് ഇവിടെ നിർത്താൻ തക്ക ആത്മവിശ്വാസം തന്നിൽ വളർത്തിയെടുത്ത, തന്നെ ഇവിടം വരെ എത്താൻ വഴിയൊരുക്കിയ ഒന്നാണ്  ജീവിതത്തിലെ നിശബ്ദത എന്നത്. ജീവിത വിജയം കൈവരിക്കാനും കൂടുതൽ ക്രിയാത്മകമായി ചിന്തിക്കാനും ജീവിക്കാനും ആന്തരിക നിശബ്ദത വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്  എന്ന് ഈ പെൺകുട്ടിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

നിശബ്ദതയെക്കുറിച്ച് പറയുമ്പോൾ നിലാവുള്ള  രാത്രിയിൽ മുറ്റത്തിറങ്ങി നിൽക്കുമ്പോൾ പ്രകൃതിയിലെ വശ്യമായ നിശബ്ദത നുകരുന്ന കാല്പനിക ഭാവനയാണ് സർവ്വസാധാരണമായി മനസ്സിൽ വരിക. തീർച്ചയായും ആ നിശബ്ദത മനോഹരമാണ്.

എന്നാൽ ശ്രേഷ്ഠമായ ഒരു നിശബ്ദതയെക്കുറിച്ച് ഗുരുവര്യന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. ആന്തരികമായ ഒരു നിശബ്ദതയുണ്ട്. ബാഹ്യ ലോകത്തിലെ പ്രധാനവും അപ്രധാനവുമായ എല്ലാതരം ആകുലതകളെയും മനുഷ്യൻ അറിയാതെ സ്വാംശീകരിച്ചെടുക്കുന്നുണ്ട്.ആന്തരിക തലത്തിൽ വന്നു ഭവിച്ച സംഘർഷാത്മ ചിന്തകളെ നിശബ്ദമാക്കുന്ന  ഒരു പ്രക്രിയയാണ് ആന്തരിക നിശബ്ദത . ഇന്ന് മനുഷ്യന് സമാധാനം (Inner peace) ഒരു കിട്ടാക്കനിയാണ്.  ചിന്തകളെ സദാസമയവും അലക്കു യന്ത്രത്തിലെ തുണികൾ പോലെ തിരിച്ചും മറിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യരിൽ ഏറിയ പങ്കും.ജോലിസ്ഥലത്ത് എത്തിയാൽ അതിന്റെ വിവിധങ്ങളായ നെട്ടോട്ടങ്ങൾ. വീട്ടിലേക്ക് പോകാൻ ഇറങ്ങിയാൽ റോഡിലെ ബഹളങ്ങൾ, അപകടം വരുത്താതെ വീട്ടിലെത്താൻ ഉള്ള ശ്രമങ്ങൾ,വീട്ടിലെ കാര്യം ഓർത്താൽ പിന്നെ വരിവരിയായി തെളിയുന്ന ഓരോ പ്രശ്‌നങ്ങൾ. ഇങ്ങനെ ഒരു ശരാശരി മനുഷ്യൻ ഏതു മേഖലയിലാണെങ്കിലും ആന്തരികമായ ഒരു സമാധാനം ലഭിക്കുക എന്നത് ദുഷ്‌കരം തന്നെയാണ്. എന്നാൽ എല്ലാവരുടെയും മനസ്സ് ആത്യന്തികമായി വെമ്പുന്നതും ഈ സമാധാനത്തിനാണ്.

നിശബ്ദമായി ഇരിക്കുവാൻ  പ്രായോഗികമായി  ആകെ കഴിയുന്ന സമയങ്ങൾ ഒറ്റക്കിരിക്കുമ്പോൾ മാത്രമാകും. എന്നാൽ ആന്തരിക നിശബ്ദത പുറമേയുള്ള  ശബ്ദകോലാഹലങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം അല്ല മറിച്ചു ഉള്ളിൽ നിന്നും ഒരു റലമേരവാലി േശീലിക്കൽ ആണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഇതെല്ലാം സന്യാസിമാർക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണെന്ന് ചിന്തിക്കാൻ വരട്ടെ. ഒരു സാധാരണ മനുഷ്യന്  ആന്തരിക സമാധാനം കണ്ടെത്തുക എന്നത്  സാധ്യമായ കാര്യം തന്നെയാണ്.ചിന്താശൈലി മാറ്റിയാൽ ചില വ്യത്യാസങ്ങൾ നമുക്ക് തന്നെ  വരുത്താവുന്നതാണ്.

ബുദ്ധിസ്റ്റ് അദ്ധ്യാത്മിക ഗുരുവായ തീച് നാത് ഹാൻ ങശിറളൗഹില ൈഎന്ന രീതി പരിശീലിക്കുന്നതിനെക്കുറിച്ച് വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.ഉദാഹരണത്തിന് നമ്മൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നു,ആ ഗ്ലാസ് കൈയിലെടുക്കുമ്പോൾ തന്നെ അതിലെ ജീവസ്രോതസ്സായ വെള്ളം  എന്നിൽ പ്രവേശിക്കുന്നു. അത് എന്നിൽ ലയിക്കുന്നു എന്ന് ചിന്തിച്ചു നോക്കൂ. വെള്ളം കുടിക്കുക എന്നതിലുപരി ആ പ്രവൃത്തി അവബോധത്തോടെ ചെയ്യുമ്പോൾ ആ പ്രവർത്തിയുടെ അന്തസത്തയിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു.ഒരു ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ ഉറവിടമായ പ്രകൃതിയെ മനസ്സിൽ കൊണ്ടു വരുന്നു ആ ആപ്പിൾ  ആസ്വദിക്കുകയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധപൂർവം ചിന്ത ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ പ്രപഞ്ചത്തിന്റെ താളത്തിലും സ്പന്ദനത്തിലും മനുഷ്യൻ എത്രത്തോളം പ്രകൃതിയുമായി ഇഴ ചേർന്നിരിക്കുന്നു എന്ന ബോധ്യം മാത്രം മതി എല്ലാ ബാഹ്യ കലഹങ്ങളെയും അകറ്റി മനസ്സിന്റെ ഉള്ളറകൾ നിശബ്ദമാക്കാൻ. ഇതുപോലെ സ്വയം തിരഞ്ഞെടുക്കുന്ന ഒരു രീതി അവലംബിച്ച് മനസ്സിനെ ശാന്തമാക്കി, ബോധപൂർവം ഓരോ പ്രവർത്തിയിലും വ്യാപരിക്കണം.
നമുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ഗുണത്തിന് ഉതകുന്നത് ആവണമെന്നില്ല. എല്ലാത്തിനെക്കുറിച്ചും അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കണം എന്നുമില്ല. ഇതെല്ലാം ആന്തരിക സമാധാനം തേടുന്നതിനുള്ള മുഖ്യ തടസ്സങ്ങളാണ്. നമ്മുടെ ചിന്തകളുടെ കടിഞ്ഞാൺ മറ്റുള്ളവർക്ക്  വിട്ടു നൽകാതിരിക്കുക.

ഹെർമൻ ഹെസ്സേയുടെ വിഖ്യാതമായ ‘സിദ്ധാർത്ഥ’ എന്ന പുസ്തകത്തിലെ സിദ്ധാർത്ഥൻ സമാധാനം തേടിയുള്ള യാത്രയിൽ ഒരു പുഴക്കരയിലെത്തുകയാണ്.ആ പുഴയിൽ നോക്കിയാൽ നീ തേടുന്ന സമാധാനം ലഭിക്കുമെന്നാണ് അവന് ലഭിക്കുന്ന ഉപദേശം. പക്ഷേ കുത്തിയൊലിച്ച് കലങ്ങിമറിഞ്ഞ് ഒഴുകുന്ന ആ വെള്ളത്തിലേക്ക് നോക്കിയിരിക്കുമ്പോൾ അവന് ഒന്നും തന്നെ ചിന്തിക്കാൻ കഴിയുന്നില്ല. സിദ്ധാർത്ഥനോട് ശാന്തമായി പുഴക്കരയിൽ തുടരാനാണ് ഗുരു ആവശ്യപ്പെടുന്നത്. അങ്ങനെ കുറെയേറെ സമയം നീങ്ങി. ഒഴുക്ക് കുറഞ്ഞു,വെള്ളം തെളിഞ്ഞു പുഴ ശാന്തമായി ഒഴുകാൻ തുടങ്ങി.ഗുരു ചോദിച്ചു നിനക്ക് വേണ്ടിവന്നത് എന്താണ്? ‘ക്ഷമ’ ‘പ്രസൻസ് ഓഫ് മൈൻഡ് ‘കാത്തിരുന്നു മനസ്സിലാക്കാനുള്ള ക്ഷമ.ഇങ്ങനെയാണ് മനുഷ്യന് തന്റെ മനസ്സിന്റെ അടിത്തട്ടലേക്കും നോക്കാൻ കഴിയുക… മനസ്സ് ശാന്തമാകാൻ സമയം കൊടുക്കുക. എന്നിട്ട് മനസ്സിന്റെ അടിത്തട്ടലേക്ക് നോക്കാൻ പഠിക്കുക. അതിന് അല്പം ക്ഷമ മാത്രം മതി.

ജാപ്പനീസ് എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ കവാബാത്ത യസുനാരിയുടെ പ്രശസ്തമായ നോവലാണ് ‘മലയുടെ ശബ്ദം(Sound of the mountain) നിശബ്ദത വളരെ വലിയൊരു ലഹലാലി േആണ് ഈ നോവലിൽ.ശാന്തമായ സംഭാഷണങ്ങളും അതിലേറെ പ്രകൃതി വർണ്ണന കൊണ്ടും ധ്യാനാത്മകമായ ഒരു വായനയാണ് ഈ പുസ്തകം. ദലി ആശയങ്ങൾ മുഖ്യമായി presence of mind ഈ കൃതിയിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. രാത്രിയിലെ തികഞ്ഞ നിശബ്ദതയിൽ കേന്ദ്ര കഥാപാത്രമായ ശിങ്കോ വിന് ആർക്കും കേൾക്കാൻ കഴിയാത്ത ഒരു വലിയ ശബ്ദം കേൾക്കുന്നതായും തന്റെ വീടിന്റെ പുറകിലെ കുന്നുകളാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്നും തോന്നലുണ്ടാകുന്നു. മലകൾ ശബ്ദം ഉണ്ടാക്കാറില്ലല്ലോ. അപ്പോൾ പിന്നെ എന്താണ് ആ ശബ്ദം? പ്രതീകാത്മകമായ ഒരു ധ്വനി ആണ് ആ മലയുടെ ശബ്ദം. ഒരാളുടെ ഉള്ളിലെ ആശങ്കകളും ആകുലതകളും ചേർന്ന് ഭീതിപ്പെടുത്തുന്ന വികാരത്തിന്റെ പ്രതീകാത്മകമായ അവതരണമാണ് ആ ശബ്ദം. ശിങ്കോ എന്ന വൃദ്ധൻ മാത്രം ഇടയ്ക്ക് കേൾക്കുന്ന ശബ്ദം അയാളുടെ ആന്തരിക സംഘർഷങ്ങളുടെ മാറ്റൊലിയാണ് യഥാർത്ഥത്തിൽ.

ആന്തരിക നിശബ്ദതയുടെ സൗന്ദര്യത്തിലേക്കുള്ള യാത്ര ഓരോ മനുഷ്യനും അവനവനെ സ്വയം കണ്ടെത്തുന്നതിലേക്ക് ചെന്നെത്തിക്കുന്നതാണ്. പുറമേയുള്ള കോലാഹലങ്ങൾക്ക് ഇടയ്‌ക്കൊക്കെ ചെവി കൊടുക്കാതെ അവനവന്റെ ഹൃദയ സ്പന്ദനത്തിന് ഇടയ്‌ക്കെങ്കിലും കാതോർക്കാൻ നമുക്ക് കഴിയട്ടെ. ആന്തരിക നിശബ്ദതയുടെ സൗന്ദര്യത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു യാത്ര തന്നെയാവട്ടെ ജീവിതം.

ലത സണ്ണി

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

പറ്റിപ്പോയി…!

അബദ്ധങ്ങൾ ജീവിതത്തിൽ സാധാരണമാണ്. എന്നാൽ പറ്റിപ്പോയ അബദ്ധങ്ങളെ പ്രതി തുടർന്നുള്ള കാലം നാം എങ്ങനെ ജീവിക്കണം?  അല്ലെങ്കിൽ അബദ്ധങ്ങളോടുള്ള പ്രതികരണം എന്തായിരിക്കണം?

ദാരിദ്ര്യം

ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു  ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം,...

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...