വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

Share post:

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് 
അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ?

പുറമെ നിന്ന് നോക്കുമ്പോൾ എല്ലാം ശാന്തം. പക്ഷേ അകത്തേക്ക് നോക്കിയാലോ ? ആകെ അലങ്കോലപ്പെട്ട അവസ്ഥ. സാധാരണ ജീവിതം നയിക്കുന്നതുപോലെ തോന്നുമ്പോഴും മനസ്സു അമിതഭാരത്താൽ വലയപ്പെട്ടിരിക്കുന്നു. ഇതാണ് functional freeze. സാധാരണ മടുപ്പ്, അലസത എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ശരീരം പ്രവർത്തനസഹിതമായിരിക്കുമ്പോഴും മനസ്സ് പ്രവർത്തനരഹിതമായിരിക്കുന്ന അവസ്ഥ എന്ന്  ഏറ്റവും എളുപ്പത്തിൽ പറയാനാവും.


Functional Freeze ന്റെ ലക്ഷണങ്ങൾ

 ചെറിയ ജോലികൾ പോലും വലിയ ഭാരമായി തോന്നുന്നു. ഇമെയിൽ അയയ്ക്കുക, മുറി വൃത്തിയാക്കുക, കുളിക്കുക, ഫോൺ ചെയ്യുക  ഇത്തരം ചെറിയ കാര്യങ്ങൾ പോലും ദുഷ്‌ക്കരമായിട്ടാണ് ഇവർക്ക് അനുഭവപ്പെടുന്നത്. എന്തെങ്കിലും ചെയ്യണം എന്ന് അറിയാം. പക്ഷേ തുടങ്ങാൻ പറ്റുന്നില്ല. അതുപോലെ ഇത് ചെയ്യേണ്ടതാണ്’ എന്ന് മനസ്സിലുണ്ടാകും. പക്ഷേ ശരീരം പ്രതികരിക്കുന്നില്ല.

‘എന്റെ തല പ്രവർത്തിക്കുന്നില്ല’ എന്ന് ചിലർ പറഞ്ഞുകേൾക്കാറില്ലേ. ചിന്തകൾ മങ്ങിയതുപോലെ തോന്നുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നുന്നത്. Functional freeze  ന്റെ ഭാഗമാണ് ഇത്. സന്തോഷം, ആവേശം, ദുഃഖം ഒന്നും വ്യക്തമായി അനുഭവപ്പെടാതിരിക്കുക. എല്ലാവികാരങ്ങളും അവരെ സംബന്ധിച്ചിടത്തോളം ഒന്നുപോലെയാണ്. ആളുകളിൽ നിന്ന് അകലം പാലിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. മെസേജുകൾക്ക് മറുപടി അയ്ക്കാനും ഫോൺ കോൾ അറ്റന്റ് ചെയ്യാനും ഇവർക്ക് മടിയായിരിക്കും.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

കഴിഞ്ഞ പേജുകളിൽ നാം ചർച്ച ചെയ്ത ബേൺ ഔട്ട്, ദീർഘകാല സ്ട്രസ് എന്നിവയുടെ അനന്തരഫലമാണ് functional freeze. അമിതജോലിയും സമ്മർദ്ദങ്ങളും വിശ്രമമില്ലായ്മയും ചേർന്നാണ് ഇത് രൂപപ്പെടുന്നത്. ഇത്തരം പല ഘടകങ്ങൾ ചേർന്ന് നേർവസ് സിസ്റ്റത്തെ shutdown mode ലേക്ക് തള്ളിവിടുന്നു.
മനുഷ്യ ശരീരത്തിന് ഒരു survival റെസ്പോൺസ് സിസ്റ്റം ഉണ്ട്. Fight(എതിർക്കുക), Flight(ഒഴിവാകുക), Freeze (സ്തംഭിക്കുക) എന്നിവയാണ് ഇവ. അപകടമോ അമിതസമ്മർദ്ദമോ നേരിടുമ്പോൾ ചിലരുടെ നേർവസ് സിസ്റ്റം തിരഞ്ഞെടുക്കുന്നത് freeze response ആയിരിക്കും. ഇത് പ്രകൃതിദത്തമായ ഒരു പ്രതിരോധ സംവിധാനമാണ്. എന്നാൽ ദീർഘകാലം തുടർന്നാൽ ദിനചര്യ പോലും ബുദ്ധിമുട്ടാകാം.

ഇതിൽ നിന്ന് പുറത്തുവരാൻ എന്താണ് ചെയ്യേണ്ടത്?

ഒറ്റയടിക്ക് ജീവിതം ശരിയാക്കണം എന്നല്ല, പകരം കിടക്ക ഒതുക്കുക, അഞ്ച് മിനിറ്റ് നടക്കുക, ഒരു ഗ്ലാസ് വെള്ളം കുടിക്കുക തുടങ്ങിയ ചെറിയകാര്യങ്ങൾ ചെയ്യുക. ഇവ നേർവസ് സിസ്റ്റത്തെ  മെളല ാീറലലേക്ക് മാറ്റാൻ സഹായിക്കും. Breathing exercises, എക്സർസൈസ് എന്നിവ സ്ട്രെസു കുറയ്ക്കാൻ സഹായിക്കും.

ചിലരെങ്കിലും വിശ്രമത്തെ  തെറ്റായിട്ടാണ് കാണുന്നത്. ഇത് ശരിയല്ല. വിശ്രമത്തെ കുറ്റബോധമില്ലാതെ കാണുക. വിശ്രമം സമയം പാഴാക്കുകയോ അലസതയോ അല്ല റിക്കവറി ടൈം ആണ്. അതുകൊണ്ട് കുറ്റബോധം ഇല്ലാതെ വിശ്രമിക്കുക.

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

ദാരിദ്ര്യം

ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു  ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം,...

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...