Inspiration & Motivation

സത്യത്തിന്റെയും നുണയുടെയും മുഖങ്ങൾ

എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന് മൗനം കുടിക്കുന്നു. 'എന്നെങ്കിലും സത്യം തെളിയുമെടോ', അമ്മയ്ക്ക് ചുറ്റുമുള്ള ശ്വാസത്തെ ഇടക്ക് ദൈവം കട്ടെടുക്കുന്ന പ്രഭാതങ്ങളിൽ ചോറ്റുപാത്രവുമായി പീടികയിലേക്ക് ഓടുമ്പോൾ...

നിങ്ങള്‍ നല്ലൊരു കൂട്ടുകാരനാണോ?

അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും  തുറന്നുപറയാനാവില്ലെനിക്ക്..  അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...

നിങ്ങൾ ‘ഹെലികോപ്റ്റർ പേരന്റ് ‘ആണോ ?

ഹെലികോപ്റ്റർ പേരന്റ് എന്ന് കേൾക്കുമ്പോൾ അതെന്തോ പുതിയൊരു പ്രയോഗമാണെന്ന് ധരിക്കുകയൊന്നും വേണ്ട കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ട്. പല മക്കളുടെയും വ്യക്തിജീവിതം തകരാറിലാക്കുന്നതിൽ് ഹെലികോപ്റ്റർ പേരന്റ് വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്ന്...

സ്നേഹിക്കുന്നു..

എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...

അച്ചടക്കം അത്ര നിസ്സാരമല്ല

'ഇന്നത്തെ  നമ്മുടെ പ്രസംഗവിഷയം അച്ചടക്കം എന്നതാണല്ലോ.' ഒരുകാലത്ത് ക്ലാസ് മുറികളിൽ നിറഞ്ഞു നിന്ന ഒരു വാചകമായിരുന്നു ഇത്. അങ്ങനെ പ്രസംഗിച്ചവർക്ക് ഒരുപക്ഷേ ആ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടാവണം എന്നില്ല. എന്നാൽ അത് തിരഞ്ഞെടുത്തവർ തീർച്ചയായും...

ആരോഗ്യവും യുവത്വവും വേണോ… ഈ സെലിബ്രിറ്റി ട്രെയിനര്‍ പറയുന്നത് അനുസരിക്കൂ

ഇത് ഷെറിന്‍ പൂജാരി. മുപ്പതുവയസായപ്പോഴേയ്ക്കും സെലിബ്രിറ്റി ട്രെയിനര്‍ എന്ന പേരു നേടിയ ഫിസിക്കല്‍ ട്രെയ്‌നര്‍. ശില്പ ഷെട്ടി, ഷമിത ഷെട്ടി, സെലീന ജെയ്റ്റലി, കോറിയോഗ്രാഫര്‍ ഗണേഷ് ഹെഡ്ജ്, വ്യവസായി സഞ്ജീവ് നന്ദ  എന്നിവരുടെയെല്ലാം...

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ അദ്ധ്വാനത്തിനും ശ്രമത്തിനും ശേഷം സംഭവിക്കുന്നതാകാം. അതെന്തായാലും, വിജയിച്ചുകഴിയുമ്പോൾ പ്രത്യേകിച്ച് അത്യത്ഭുതകരവും അവിശ്വസനീയവുമായ വിജയം നേടിക്കഴിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് വിജയം ആവർത്തിക്കണമെന്നും...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടതായ ചില മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പുഞ്ചിരിയോടെ  ആരംഭിക്കുകഅപരിചിതനോടോ...

അരങ്ങ്

ജീവിതം ഒരു നാടക വേദിയാണെന്ന് ആരോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ ശരിയുമാണ്. എത്രയെത്ര വേഷങ്ങളാണ് ഇതിനകം നാം ആടിയിട്ടുള്ളത്. ഇനിയും എത്രയെത്ര വേഷങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ബാക്കിയുള്ളത്. സഹനടീനടന്മാരായി എത്രയോ പേർ വന്നു.....

ദേഷ്യമാണ് ശത്രു

ഇനി ഞാൻ അയാളുമായി യാതൊരുവിധ ബന്ധവും  നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.സുഹൃത്ത് വേറൊരു സുഹൃത്തിന്റെ പേരു സൂചിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.എന്താണ് കാരണം?സുഹൃത്ത് ചില കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞുകേട്ടവ വച്ചുനോക്കുമ്പോൾ ശരിയാണ് ആരായാലും ഇനി അയാളോട് സൗഹൃദം...

വൈശാഖ് റിയൽ ഹീറോ!

കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ്  കൂസലന്യേയുള്ള  അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ...

സ്‌നേഹിക്കാം… സ്‌നേഹിച്ചുകൊണ്ടിരിക്കാം

എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിനുവേണ്ടിയാണോ മനുഷ്യർ ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയിട്ടുണ്ട്. സ്നേഹത്തിനുവേണ്ടി എത്രയധികം അതിക്രമങ്ങളും സാഹസങ്ങളുമാണ് ചിലരൊക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ അതൊന്നും യഥാർത്ഥസ്നേഹത്തിനുവേണ്ടിയല്ല  സ്നേഹത്തിന്റെ പേരിലാണെന്ന് മാത്രമേയുള്ളൂ, അതെന്തായാലും സ്നേഹിക്കുമ്പോൾ...