Current Affairs

രാജിയാവുക

വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ആ വാക്കിന് വലിയ പ്രാധാന്യമുണ്ട്. രാജി. രാജിക്ക് ഇംഗ്ലീഷിലെ റെസിഗ്‌നേഷൻ എന്നത് മാത്രമല്ല അർത്ഥമെന്ന് തോന്നുന്നു. സന്ധിയാവുക, രമ്യതയിലാവുക, ഒത്തുതീർപ്പാകുക എന്നെല്ലാം കൂടി അതിന് അർത്ഥമുണ്ട്. രണ്ടു വ്യക്തികൾ...

നൊബേൽ പുരസ്‌കാരം ഇന്ത്യയോടു പറയുന്നത്

ഗുണകരമാണെങ്കിലും അല്ലെങ്കിലും ചില ചിന്തകൾക്ക് കാരണമായിട്ടുണ്ട് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്‌കാരം. എന്തുകൊണ്ടാണ് മരിയ എ. റെസയ്ക്കും ദിമിത്രി മുറാട്ടോവിനും നൊബേൽ പുരസ്‌കാരം ലഭിച്ചതെന്നു ചോദിച്ചാൽ അവർ വസ്തുനിഷ്ഠമായും ധീരതയോടെയും മാധ്യമപ്രവർത്തനം നടത്തിയതുകൊണ്ട്...

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം മൂടിവെച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും മറനീക്കി നോക്കാനാണ് ഇപ്പോൾ...

സ്‌നേഹിക്കാം പണം കൊണ്ടും

പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു.  ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ സമൂഹമെന്ന സ്വപ്‌നത്തെയാണ് ഞാൻ താലോലിക്കുന്നത്''...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ  വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ പിടികൂടിയിരിക്കുന്നു. ആദ്യത്തേതുപോലെ കോഴിക്കോട് ജില്ലയിലാണ് നിപ്പ ഇത്തവണയും...

ഓൺലൈൻ ഗെയിമിൽ കുടുങ്ങുന്ന യുവത്വം

കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന  ഗെയിം റീലിസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 34 ദശലക്ഷം ഉപയോക്താക്കളാണ് ഈ ഗെയിം രജിസ്റ്റർ ചെയ്തിരിക്കുന്നത് (ഈ ലേഖനം പ്രസിദ്ധീകരിച്ച് വരുമ്പോഴേയ്ക്കും രജിസ്ട്രർ...

കേരളത്തിൽ പകർച്ചവ്യാധി തരംഗം

കേരളത്തെ വീണ്ടും പകർച്ചവ്യാധികൾ പിടിമുറുക്കിയിരിക്കുകയാണ്. നിപ്പമുതൽ ഷിഗെല്ലവരെ. പലതരം പനികളുടെ രൂക്ഷമുഖങ്ങളെയാണ് നാം ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഷിഗെല്ലയാണ്. പ്രസ്തുതരോഗം മൂലം ഈ കുറിപ്പ് തയ്യാറാക്കുന്ന നിമിഷം വരെ...

ഒരു ബംഗാൾ ഡയറി

ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവുമാണ് ഈ സർക്കാരിനെ കേരളത്തിൽ വീണ്ടും അധികാരത്തിലെത്തിച്ചതെന്നു വിശ്വസിച്ചുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഇടതോ വലതോ ചേരാതെ നടുവിലൂടെ നടക്കുന്നവരാണ് ആ തീരുമാനം ഉറപ്പാക്കിയത് എന്നും തിരിച്ചറിയണം. എൽഡിഎഫിനെ ജനങ്ങൾ വീണ്ടും...

സോഷ്യൽ മീഡിയ ഒരാഴ്ച അവധി

ഈ  ചലഞ്ച് മറ്റുള്ളവരോടല്ല. എന്നോടുതന്നെയാണ്. ഇതൊരു ആത്മപരിശോധനയാണ്. ധൈര്യമുണ്ടെങ്കിൽ വായനക്കാർക്കും അനുകരിക്കാം. അത്രമാത്രം. വിജയിക്കുമെന്നാണ് എന്റെ മുൻവിധി. പരാജയപ്പെട്ടാലും നിങ്ങളോടു പറയാം.ഇനി കാര്യത്തിലേക്കു കടക്കാം. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് സോഷ്യൽമീഡിയ ഉപേക്ഷിക്കുകയാണ്. ലോൺ കുടിശികയോ...

18ൽ നിന്ന് 21ലേക്ക് എത്തുമ്പോൾ

വിവാഹത്തെക്കുറിച്ച് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷനെക്കാൾസ്ത്രീക്ക് പ്രായം കുറവായിരിക്കണമെന്ന്.പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ഒരു വ്യവസ്ഥാപിത നിയമമാണ് അത്. കുടുംബം എന്ന വ്യവസ്ഥിതിയിൽ പുരുഷന്  കൂടുതൽ സ്ഥാനം കിട്ടാനും അവന്റെ  മേൽക്കോയ്മ അംഗീകരിക്കാനുമുള്ള ഒരു...

ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ അമ്മ ഒരു തീരുമാനത്തിലെത്തി. കുഞ്ഞിനെ കൊന്നുകളയുക. പക്ഷേ...