എത്ര ഉന്നതനുമായിരുന്നുകൊള്ളട്ടെ ഒരാളെ പുറകോട്ടുവലിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് ഭയം. ഫോബിയ പോലെയുള്ള ഭയങ്ങളെ ഒഴിവാക്കിയാൽ തന്നെ ഏറിയും കുറഞ്ഞും ഓരോ മനുഷ്യരും ഭയത്തിന്റെ പലപല തടവറകളിലാണ്.
അധികാരം നഷ്ടമാകുമോയെന്ന് ഭയക്കുന്നവരുണ്ട്. സൽപ്പേര് നഷ്ടമാകുമോയെന്ന്...
ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭൂരിപക്ഷത്തിന്റെയും വിചാരം ഒറ്റയടിക്കു വളരെ നിസ്സാരമായിട്ടാണ് അവർ ഈ വിജയങ്ങൾ എല്ലാം നേടിയിരിക്കുന്നത് എന്നാണ്. പക്ഷേ ഒരു അവസരത്തിനു...
'എപ്പോഴും ക്ഷീണമാണ്. ഉറങ്ങിയാലും മാറുന്നില്ല.'.. നിരവധി യുവാക്കൾ പറയുന്ന ഒരു വാചകമാണിത്. സാധാരണ തളർച്ചയല്ല ജീവിതരീതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ബേൺഔട്ട് അവസ്ഥയാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ദർ പറയുന്നത്.
ജീവിതശൈലി യുവാക്കളെ മാനസികവും ശാരീരികവുമായി തളർത്തുന്നുവെന്ന...
വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം വലുതും അത് അനിവാര്യവുമാണ്. ഒരാളും തോല്ക്കാൻ ആഗ്രഹിക്കുന്നില്ല....
വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...
കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം? 'ഓ ഇതുപോലൊരു വർഷം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ലോക്ക് ഡൗൺ. മനുഷ്യന്റെ സകല എടപാടും തീർന്നു' ഇങ്ങനെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി. കോവിഡും ലോക്ക്ഡൗണും നമ്മെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികനഷ്ടം,...
'നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.' എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. 'നന്നായി തുടങ്ങിയാൽ പാതിയോളമായി' എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും...
ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...
NOയിൽ ചിലപ്പോൾ ചില നേരങ്ങളിൽ ജീവിതം വഴിമുട്ടി നിന്നുപോയിട്ടുള്ളവരാകാം നമ്മളിൽ ചിലരെങ്കിലും. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ടുപോയ അംഗീകാരങ്ങൾ, സഹായം ചോദിച്ചിട്ടും തിരസ്‌ക്കരിക്കപ്പെട്ട വേളകൾ, സ്നേഹത്തോടെ മുമ്പിലെത്തിയിട്ടും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ. എല്ലായിടത്തും നമുക്ക് കിട്ടിയത് ഒരു...
എല്ലാവർക്കും ഒരുപോലെയുള്ളത് സമയം മാത്രമാണ്. എന്നിട്ടും അതിന്റെ മൂല്യമനുസരിച്ച് സമയം ചെലവഴിക്കുന്നവർ എത്രയോ കുറച്ചുപേരാണ്. നഷ്ടമായ സമ്പത്ത് നമുക്ക് തിരികെ പിടിക്കാം, ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കലായി ചില അവസരങ്ങൾ പോലും പുനഃ സൃഷ്ടിക്കാം....
പ്രണയമില്ലാതെ എന്ത് ജീവിതം? എത്രത്തോളം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഈ ലോകത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനകാരണം പ്രണയമാണ്. പ്രണയമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. പ്രണയം എന്നാൽ സ്ത്രീപുരുഷ പ്രണയം മാത്രമല്ല. പ്രണയത്തിന്റെ ഒരു...
മനുഷ്യമനഃസാക്ഷിയെ നടുക്കിക്കളഞ്ഞ നിർഭയ കൂട്ടബലാത്സംഗക്കേസിന്റെ ചുമതലക്കാരിയായിരുന്ന ഛായാ ശർമ്മയ്ക്ക് ഏഷ്യ സൊസൈറ്റി ഗെയിം ചെയ്ഞ്ചേഴ്സ് അവാർഡ്. ഒക്ടോബറിലാണ് അവാർഡ് ദാനം. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിൽ ഇൻസ്പെക്ടർ ജനറൽ ആണ് ഛായാ...