ഒറിജിനൽ & ഡ്യൂപ്ലിക്കറ്റ്

Share post:

ഒരുകാലത്ത് “Made in China” എന്ന് ഏതെങ്കിലും ഒരു വസ്തുവിൽ നാം വായിക്കുവാനിടയായാൽ, ഇതിന് അധികകാലം ആയുസ്സ് ഇല്ല.., ഇത് അധികകാലം നീണ്ടുനിൽക്കില്ല..! എന്നൊക്കെ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടില്ലേ..? ‘ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്,’ ‘ചാത്തൻ സാധനം, “Made in കുന്നംകുളം,’ ഇവയെല്ലാം ഇതിന്റെ വകഭേദങ്ങൾ തന്നെ. ഇന്ന് നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ എല്ലാം തന്നെ അമിതവില ആണെങ്കിൽ തന്നെ ക്വാളിറ്റി ഉള്ളതും, ഒറിജിനൽ ആണെന്നും വിശ്വസ്തതയോടെ  വാങ്ങിക്കാം എന്നും ഗുണനിലവാരം ഉള്ളതും ഗ്യാരണ്ടിയും വാറണ്ടിയുമെല്ലാം കമ്പനി ഉറപ്പു നൽകുന്നതുമായ ബ്രാൻഡഡ് സാധനങ്ങൾ  കൂടുതൽ  വാങ്ങിക്കുവാൻ  നാം പലപ്പോഴും നിർബന്ധിതരാകുന്നില്ലേ..?

‘”Everyone is born an original, but many die as a photocopy.’ നമ്മുടെ ജീവിതത്തിലും ഒറിജിനലായി ജനിക്കുന്ന നമ്മളിൽ പലരും ഫോട്ടോ കോപ്പികളും ഡ്യൂപ്ലിക്കറ്റുകളുമായി മാറാറില്ലേ..? നമുക്കുണ്ടെന്ന് നാം കരുതുന്ന സ്‌നേഹവും കരുണയും വിശ്വാസവും മറ്റുള്ളവരോടുള്ള പരിഗണയുമെല്ലാം ശരിക്കും  നമ്മിലുള്ള ഗുണങ്ങൾ തന്നെയാണോ അതോ ഇവയെല്ലാം നമ്മിൽ ഉണ്ടെന്ന് പലപ്പോഴും നടിക്കുന്നവരിൽ ഒരാൾ മാത്രമാണോ ഒരു ചിത്രത്തിന്റെ ഒരായിരം കോപ്പികൾ നമുക്ക് ഉണ്ടാക്കാം, എന്നിരുന്നാലും ഒറിജിനൽ ചിത്രത്തിന് മറ്റെല്ലാ ചിത്രങ്ങളെക്കാളും വിലയും സ്ഥാനവും ഉണ്ടാകും.  

ഒരു ഒറിജിനൽ 500 രൂപ നോട്ടും ഒരു കള്ളനോട്ടും കാഴ്ചയിൽ ഒരുപോലെ ആരിക്കുമെങ്കിലും അതിന്റെ വിലയിലും മൂല്യത്തിലും വ്യത്യാസമുണ്ട്.  ഒരു  മനുഷ്യന്റ കൈയൊപ്പിന് എത്ര തന്നെ വില ഉണ്ടെന്ന് പറഞ്ഞാലും അത് കൃത്രിമമായി നിർമ്മിച്ചാൽ അതിന് യാതൊരു വിലയും ഇല്ല. നാം നമ്മുടെതന്നെ തനിപ്പകർപ്പായ ഒരു പ്രതിമ നിർമിക്കുന്നതും നാം നമ്മെ തന്നെ ഒരു കണ്ണാടിയിൽ കാണുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്.”Be yourself Everyone else is already taken.’ Oscar Wilde  ഛരെമൃ ണശഹറല പറഞ്ഞുവയ്ക്കുന്നതുപോലെ, നമുക്ക് നാം ആകാനെ സാധിക്കുകയുള്ളൂ. എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തരായിട്ടാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നാം മറ്റൊരാളാകാൻ ശ്രമിക്കുമ്പോൾ നമുക്ക് നമ്മെ തന്നെയാണ് നഷ്ടമാകുന്നത്. എപ്പോഴൊക്കെ നാം മറ്റൊരാളാകാൻ ശ്രമിക്കുന്നുവോ, എപ്പോഴൊക്കെ നാം നമ്മുടെ ഒറിജിനൽ മുഖം മറച്ചുവെച്ച് മുഖം മൂടി ധരിക്കുന്നുവോ  അപ്പോഴൊക്കെ നാം ചിന്തിക്കേണ്ട ഒന്നുണ്ട്, നന്മളിലെ നൻമയെ നാം മുക്കുപണ്ടമായി കരുതി പണയം വെക്കുകയാണ്. വ്യക്തി ബന്ധങ്ങളിലുള്ള ഇത്തരം പ്രവണതകൾ അതു നമ്മുടെ ജീവിതങ്ങളെ താറുമാറാക്കുമെന്ന് നാം തിരിച്ചറിയണം. ഒറിജിനൽ ഏതെന്നും ഡ്യൂപ്ലിക്കറ്റ് ഏതെന്നും തിരിച്ചറിഞ്ഞ് ജീവിക്കാൻ നമുക്ക് സാധിക്കട്ടെ. ഒറിജിനലായി ജനിക്കുന്ന നമ്മളിൽ പലരും ഫോട്ടോ കോപ്പികളും ഡ്യൂപ്ലിക്കറ്റുകളുമായി മാറി മരിക്കാതിരിക്കട്ടെ..!

ജിതിൻ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട് ഞാൻ അവളെ എടീയെന്നും നീയെന്നും വിളിച്ചപ്പോൾ അവളെന്നെ എടായെന്നും പോടായെന്നും നീയെന്നും...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ. കാറ്റിലും കോളിലുംപെട്ട് ജീവിത തോണി ഏത് തീരത്ത് അണയണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?' വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന  അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ്...

മാറുന്ന സിനിമാ ലോകം

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്... കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന് വർണ്ണക്കാഴ്ചകളിലേക്ക്... കാഴ്ചയുടെ ഇത്തിരിവെട്ടത്തിൽ നിന്ന് സിനിമാ സ്‌കോപ്പിന്റെ വിശാലതയിലേക്ക്... കെട്ടുകാഴ്ചകളിൽ നിന്ന്...

സമയം

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്.  എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക്...

മാർപാപ്പ മുതൽ താരങ്ങൾ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലർ മാധ്യമങ്ങൾ വരെ ആഘോഷിച്ച...