റിയലാവുക

Share post:

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ പോകുന്ന ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്. അത് മറ്റൊന്നുമല്ല എഐയുടെ ലോകമാണ്. മനുഷ്യരൂപങ്ങൾക്കെല്ലാം ഇപ്പോൾ എഐ രൂപമാണ്. സോഷ്യൽമീഡിയായിൽ കണ്ടുമുട്ടുന്ന മുഖങ്ങളിൽ പലതിനും എഐ യുടെ മുഖമാണ്. മനുഷ്യൻ തന്നെയോ എന്ന് ആകാംക്ഷ ഉണർത്തിക്കൊണ്ട് അവ യഥാർത്ഥജീവിതങ്ങളെ വെല്ലുവിളിക്കുന്നു. മാത്രവുമല്ല മറ്റാരോ പറഞ്ഞതുപോലെ റിയൽ ലൈഫിനെക്കാളും റീൽ ലൈഫുകൾക്കാണ് ഇപ്പോൾ പ്രാധാന്യവും. റിയൽ ജീവിതത്തെ മറികടന്നു റീൽ ജീവിതങ്ങൾ മേൽക്കൈ നേടുന്നു.

 സാങ്കേതികതയുടെ വളർച്ചയും ശാസ്ത്രത്തിന്റെ മുന്നേറ്റവും അതിശയിപ്പിക്കുന്നവിധത്തിലുളളതാകുമ്പോൾ മനുഷ്യന് അവന്റെ തനിമ നഷ്ടപ്പെടുന്നുണ്ടോയെന്നത് നാം ആഴത്തിൽ ചിന്തിക്കണം. അവന് തന്റെ ജീവിതഗന്ധം ഇല്ലാതാകുന്നുണ്ടോയെന്ന് സംശയിക്കണം. റീൽസും എ ഐയുമല്ല യഥാർത്ഥജീവിതം എന്ന് തിരിച്ചറിയുമ്പോഴാണ് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ജീവിതത്തെയും മനുഷ്യനെയും അതിന്റെ എല്ലാവിധ ക്ഷതങ്ങളോടും വൈകല്യങ്ങളോടും രൂക്ഷതയോടും കൂടി സ്നേഹിക്കാൻ നമുക്ക് കഴിയുന്നത്. 

എഐ ചിത്രങ്ങൾ നോക്കൂ ഏതൊരു മനുഷ്യനെയും വിസ്മയിപ്പിക്കുന്നവിധത്തിലുള്ള ആകാരഭംഗിയും സൗന്ദര്യവും പ്രകടമാക്കുന്നവയാണ് അവ. പക്ഷേ അവരെ നമുക്കൊരിക്കലും സ്വന്തമാക്കാനാവില്ല അവരോട് നമുക്കൊരിക്കലും സങ്കടങ്ങൾ പറയാനോ അവരുമായി സൗഹൃദം സ്ഥാപിക്കാനോ സാധിക്കില്ല. വാസ്തവരഹിതമായ ഒരു ലോകമാണ് അവ സൃഷ്ടിക്കുന്നത്. അത്തരം ഭാവനാലോകത്തിൽ നിന്ന് ഇറങ്ങിവന്ന് യഥാർത്ഥലോകത്തിൽ നിലയുറപ്പിക്കുക. റീൽ അല്ല മുഖ്യം റിയലാണ്. റിയലാകുമ്പോൾ അത്ര ആകർഷകമായിരിക്കണമെന്നില്ല, പക്ഷേ അതിൽ നമ്മുടെ തനിമയും വ്യക്തിത്വവുമുണ്ട്. അതുകൊണ്ട്  റിയലാകുന്നതിൽ സന്തോഷിക്കുുക. റിയലാകുന്നതിൽ അഭിമാനിക്കുക. 

സ്നേഹാദരങ്ങളോടെ 
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...