അറിവ്

Date:

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് അറിവിന്റെ ലോകം വളർന്നിരിക്കുന്നു. എല്ലാവരും ഗുരുക്കന്മാരും വഴികാട്ടികളും ആയിത്തീരുന്ന അവസ്ഥ. അല്പം വാക്ക് സാമർത്ഥ്യവും കൃത്യതയോടെ കാര്യങ്ങൾ പറയാനുള്ള കഴിവുമുണ്ടെങ്കിൽ ആർക്കും ആരെയും സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യം. പൊടിമീശ മുളയ്ക്കാത്ത പയ്യന്മാർ പോലും ഇന്ന് സോഷ്യൽ മീഡിയായിൽ വലിയവലിയ കാര്യങ്ങൾ പറയുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു. 

എല്ലാവരും ഒരൊറ്റവാശിയിലാണ്. മറ്റുള്ളവരെ നന്നാക്കിയേ തീരൂ. ആത്മീയവും ഭൗതികവും ശാരീരികവുമായി ഏതെല്ലാം രീതിയിലാണ് നമ്മെ അറിവുള്ളവരാക്കാൻ മറ്റുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്! എന്തിനാണ് ഇതെല്ലാം? അറിവ് എപ്പോഴും സമ്പാദ്യവും നിക്ഷേപവും ആത്മവിശ്വാസവുമെല്ലാമാണ്. അറിവുള്ളവന് അധീശത്വമുണ്ട്. അധികാരമുണ്ട്. മറ്റുള്ളവരെ നിയന്ത്രിക്കാനും വരുതിയിലാക്കാനുമുള്ള കഴിവുണ്ട്. അറിവുള്ളവരോട് മറ്റുള്ളവർക്ക് ആദരവും സ്നേഹവുമുണ്ട്. പല പ്രശ്നങ്ങളുടെയും തീരുമാനങ്ങളുടെയും  അവസാനവാക്ക് അറിവുളളവരായിരിക്കും.  അതുകൊണ്ടാണ് അറിവുള്ളവരാകാൻ പലരും ശ്രമിക്കുന്നതും അറിവുള്ളവർ ആദരിക്കപ്പെടുന്നതും. ഇന്ന് അറിവിന്റെ ആകാശം വിശാലമായിരിക്കുന്നു. അറിവിനെക്കുറിച്ച് ഇങ്ങനെ പലതും പറയുമ്പോഴും ഒരു ചോദ്യം  ബാക്കിയാവുന്നു.  

എന്താണ് ഏറ്റവും വലിയ അറിവ്? അത് അവനവനെ അറിയുക എന്നതാണ്. ആ അറിവിനോളം വലുതല്ല മറ്റൊന്നും. സ്വയം അറിയാതെ പോകുന്നതുകൊണ്ടാണ് നാം ചിലപ്പോഴൊക്കെ തളർന്നുപോകുന്നതും പരാജയപ്പെട്ടുപോകുന്നതും. മറ്റുള്ളവരുടെ നാവിൻത്തുമ്പിലൂടെയാണ് പലപ്പോഴും നാം നമ്മെ അറിയാൻ ശ്രമിക്കുന്നത്. തന്മൂലം താരതമ്യങ്ങളും ഇകഴ്ത്തലുകളും നമ്മെ തകർക്കുന്നു. അവനവനെ അറിഞ്ഞവന് മറ്റൊന്നും പ്രശ്നമല്ല. അതുകൊണ്ട് ആദ്യം സ്വയം അറിയുക. എന്റെ സാധ്യതകൾ..പരിമിതികൾ.. ശക്തി.. ബലഹീനത.. വലുപ്പം..വലുപ്പക്കുറവ്..  ഓരോരുത്തരും സ്വയം ചോദിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒന്നുണ്ട്. ഞാൻ എന്നെ എത്രത്തോളം അറിഞ്ഞിട്ടുണ്ട്,? മനസ്സിലാക്കിയിട്ടുണ്ട്?

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ

More like this
Related

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....