ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

Share post:

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ ടിവിയുടെ മുമ്പിലിരിക്കും. അല്ലെങ്കിൽ ആരെയെങ്കിലും ഫോണിൽ വിളിച്ച് സൊള്ളിക്കൊണ്ടിരിക്കും. വേദികയാകട്ടെ ഡ്രസ് മാറി അടുക്കളയിലേക്ക് കയറും.  രാഹുൽ ടിവിയോ മൊബൈലോ നോക്കുന്നതുകാണുമ്പോൾ അവൾക്ക് അടിമുടി പെരുത്തുകയറും. ഇടയ്ക്ക് എന്തെങ്കിലും സഹായത്തിന് രാഹുലിനെ അടുക്കളയിലേക്ക് വിളിക്കുമ്പോൾ രാഹുലിന് അത് ഇഷ്ടമാകില്ല. രാഹുൽ വരാതിരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ വേദികയ്ക്കും ഇഷ്ടമാകില്ല.

ഈ കഥാപാത്രങ്ങളുടെ പേരുകളിൽ മാറ്റംവന്നേക്കാം. പക്ഷേ ഒട്ടുമിക്ക കുടുംബങ്ങളിലും സമാനമായ സാഹചര്യം ആവർത്തിച്ചുകടന്നുവരാറുണ്ട്. ഭാര്യ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ടിവി കണ്ടും മൊബൈൽ കുത്തിയും ഇരിക്കുന്ന ഭർത്താവ്. ഭർത്താവിനെപോലെ തനിക്ക്  ഫ്രീയായിരിക്കാൻ സമയം കിട്ടുന്നില്ല എന്നതാണ് ഭാര്യയുടെ ദേഷ്യത്തിന് പിന്നിലെ കാരണം. ഈ ദേഷ്യത്തിന് പിന്നിൽ ചില ശാസ്ത്രീയവശങ്ങളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയായിലെ ഗവേഷകർ ആണ് ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുന്നത്. വീട്ടുജോലികൾക്കിടയിൽ ഭർത്താവ് വിനോദങ്ങളിലേർപ്പെടുകയോ വിശ്രമിക്കുകയോ ചെയ്യുന്നതുകാണുമ്പോൾ ഭാര്യമാരിൽ കോർട്ടിസോൾ ഹോർമോൺ ഗണ്യമായ തോതിൽ വർദ്ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. കോർട്ടിസോൾ എന്നത് സ്ട്രസ് ഹോർമോണാണ്. വീട്ടുജോലികളുടെ വിഭജനവും മാനസികസമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
എന്താണ് ഈ പ്രശ്നത്തിന് പരിഹാരം?

പല കുടുംബങ്ങളിലും മേൽപ്പറഞ്ഞ വിഷയത്തിന്റെ പേരിൽ ദമ്പതികൾ കലഹങ്ങളിലേർപ്പെടാറുണ്ട്. ഇതൊഴിവാക്കാൻ എന്താണ് മാർഗം?  ഭാര്യ ചിന്തിക്കുന്നത് താനും ഭർത്താവിനെപോലെ ഓഫീസ് ജോലി ചെയ്യുന്നവളാണ്. തിരികെ വന്നിട്ട് വീട്ടുജോലിയും ചെയ്യണം. എന്നാൽ ഭർത്താവാകട്ടെ വീട്ടിൽ വന്ന് വെറുതെയിരിക്കുന്നു. ഇതെങ്ങനെ ശരിയാകും? അയാൾക്ക് തന്നെ സഹായിക്കാൻ മേലേ? ഇതാണ് ഭാര്യയുടെ ചോദ്യം. ന്യായമായ ചോദ്യം തന്നെ. ഭർത്താവ് വിശ്രമിക്കുന്നതല്ല തന്നെ ജോലിയിൽ സഹായിക്കാത്തതാണ് ഭാര്യയുടെപ്രശ്നം. അതുകൊണ്ട് വീട്ടുജോലികൾ ഒരുമിച്ചു ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏകപോംവഴി. സ്ത്രീപുരുഷ സമത്വം എന്ന് പറയാറുണ്ടെങ്കിലും വീട്ടുജോലികളുടെ കാര്യത്തിൽ ഇനിയും അത്തരമൊരു സമത്വം നമ്മുടെ കുടുംബങ്ങൾ ആർജ്ജിച്ചിട്ടില്ല. തൽഫലമായി സ്ത്രീകൾ കഠിനസമ്മർദ്ദങ്ങൾക്ക് അടിപ്പെടുന്നു. അതേസമയം ഭർത്താവ് ജോലിയിൽ സഹായിക്കുമ്പോൾ സ്ത്രീകളിലെ കോർട്ടിസോൾ ലെവൽ കുറയുകയും അവർക്ക് കൂടുതൽ ഉന്മേഷം ലഭിക്കുകയും ചെയ്യുന്നതായും പഠനം പറയുന്നു.

അതുകൊണ്ട് കുടുംബം സ്വർഗമാക്കാൻ ഇനി ഭർത്താവും അടുക്കളയിൽ ഭാര്യയെ ജോലിയിൽ സഹായിക്കേണ്ടതുണ്ട്. അടുക്കളജോലികൾ തുല്യമായി വീതം വയ്ക്കുക. പാചകം അറിയാത്ത ഭർത്താവാണെങ്കിൽ ക്ലീനിങ് പോലെയുള്ള  ജോലികൾ ചെയ്യുക.. ഒരാൾ ജോലി ചെയ്യുമ്പോൾ മറ്റെയാൾ വിശ്രമിക്കുന്നത് പരസ്പരമുള്ള മാനസികഅടുപ്പം ഇല്ലാതാക്കും. അതേസമയം രണ്ടുപേരും കൂടി ജോലി ചെയ്യുന്നത് മാനസികമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുകയും ചെയ്യും. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും പങ്കിടുക എന്നതാണ് അതിനർത്ഥം.

Related articles

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...

അമ്മായിയമ്മ v/s മരുമകൾ

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി  അത് നിലനില്ക്കുന്നുമുണ്ട്....