മതി, ഇനി പിരിയാം

Share post:

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്, എന്തുകൊണ്ടാണ് ഈ പ്രായത്തിൽ വിവാഹമോചനം നേടിയത് എന്നൊക്കെയുള്ള ചോദ്യങ്ങളും സംശയങ്ങളും  മനസ്സിൽ ഉയരാറുണ്ട്. വേറെയേതങ്കിലും ബന്ധം  അവൾക്കുണ്ടായിരിക്കും എന്ന നിഗമനത്തിൽ എല്ലാവരും  ഒടുവിൽ എത്തിച്ചേരുകയും ചെയ്യും. എന്നാൽ എല്ലാ വിവാഹമോചനങ്ങൾക്കു പിന്നിലും ഇതുബാധകമല്ല. പിന്നെ എന്താവാം സ്ത്രീകൾ വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണം?

പുരുഷനിൽ നിന്നുള്ള ദീർഘകാലത്തെ അവഗണനയും ദാമ്പത്യജീവിതത്തിലുണ്ടായിരിക്കൊണ്ടിരിക്കുന്ന വിരസതയും സ്ത്രീകളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നതായിട്ടാണ് പുതിയ പഠനങ്ങൾ പറയുന്നത്. 

സ്വാർത്ഥതയോടെ സ്ത്രീകളെ സമീപിക്കുന്നതും അവരുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങളെ നിരാകരിക്കുന്നതും പുരുഷനിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന ഒരു പ്രധാനകാരണമാണ്. ഒരു ദിവസം കൊണ്ടോ ഒരു നിമിഷം കൊണ്ടോ സ്ത്രീയെടുക്കുന്ന തീരുമാനമല്ല വിവാഹമോചനം. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികസമ്മർദ്ദങ്ങളുടെയും   മനോവിഷമത്തിന്റെയും ഫലമാണ് വിവാഹമോചനം.

സ്ത്രീയെ അവളാഗ്രഹിക്കുന്നവിധത്തിൽ പുരുഷൻ മനസ്സിലാക്കുന്നില്ല. വീട്/ കുടുംബം എന്ന വ്യവസ്ഥിതിയിൽ ഒരു സ്ത്രീ വർഷങ്ങളായി അനുഭവിക്കുന്ന സമ്മർദ്ദത്തിന്റെ ഫലമായി ഒടുവിൽ അവൾ  എത്തിച്ചേരുന്ന സാധ്യതയാണ്  വിവാഹമോചനം. വളരെ വൈകിയുള്ള ഇത്തരം വിവാഹമോചനങ്ങൾ ശ്രദ്ധിച്ചാലും ശ്രമിച്ചാലും ഒഴിവാക്കാവുന്നതേയുള്ളൂ. കുടുംബജീവിതത്തിന്റെ തുടക്കത്തിൽ എന്നതിനെക്കാളേറെ ശ്രദ്ധയും കരുതലും കൂടുതൽ ആവശ്യമായിരിക്കുന്നത്  വിവാഹജീവിതം പത്തും ഇരുപതും വർഷം പിന്നിടുമ്പോഴാണ്. വർഷങ്ങളുടെ പഴക്കം പരസ്പരബന്ധത്തെ യാന്ത്രികമാക്കുകയും വിരസത സൃഷ്ടിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് വൈകിയ വേളയിൽ  പുരുഷനിൽ നിന്ന് വിട്ടുപോകാതിരിക്കാൻ സ്ത്രീയെ കൂടുതൽ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുക. പരസ്പരം സംസാരിക്കാനും ഹൃദയം തുറന്ന് സംസാരിക്കാനും ഒരുമിച്ചുസമയം ചെലവിടാനും കേൾക്കാനും തയ്യാറാവുക.

Related articles

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും....

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍  പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം...