ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

Share post:

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ പ്രത്യേകിച്ച് ഈസ്ട്രജൻ കുറയുന്നതോടെ, മസിൽ മാസ്, എല്ലുകളുടെ ബലം, മെറ്റബോളിസം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നു.ഇതുകൊണ്ടുതന്നെ സ്ട്രെങ്ത് ട്രെയിനിംഗ് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. മെനോപ്പോസിന് ശേഷം ശരീരം എന്തുകൊണ്ട് മാറുന്നു എന്ന് നോക്കാം.

പ്രായം കൂടുന്തോറും മസിലുകൾ സ്വാഭാവികമായി കുറയും.മെനോപ്പോസിന് ശേഷം ഇത് വേഗത്തിലാകും. ഈസ്ട്രജൻ കുറയുന്നതാണ് ഓസ്റ്റിയോപോറോസിസ് സാധ്യത കൂട്ടുന്നത്.

 വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും സാധ്യത കൂടുതലാണ്. ഇവയ്ക്കെല്ലാമുള്ള പരിഹാരമാണ് സ്ട്രെങ്ത് ട്രെയിനിംഗ്. മേൽപ്പറഞ്ഞ  മൂന്നിനെയും ഒരുമിച്ച് നേരിടുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. ഇതിനായി ആദ്യം ചെയ്യേണ്ടത് ലൈറ്റ് ഡംബൽസ് ഉപയോഗിക്കുകയാണ്. ആദ്യത്തെ ആവേശത്തിന് അനുസരിച്ച് കൂടുതൽ വെയ്റ്റ് എടുക്കാൻ ശ്രമിച്ചാൽ അത് ദോഷം വരുത്തിവയ്ക്കും. പരിശീലനമനുസരിച്ച് വെയ്റ്റ് കൂട്ടുക. തുടർച്ചയായ പരിശീലനത്തിലൂടെ മാത്രമേ വെയ്റ്റ് കൂട്ടാവൂ. ആഴ്ചയിൽ മൂന്നുദിവസമെങ്കിലും ഇത്തരത്തിലുള്ള എക്സർസൈസ് ചെയ്യണം. അപ്പർ ബോഡി, ലോവർബോഡി, കോർ എന്നീ ക്രമത്തിൽ ഇത് തിരിക്കാവുന്നതാണ്. 
സ്‌ക്വാട്ട്‌സ്, ഡെഡ് ലിഫ്റ്റ്, സിറ്റപ്പ്‌സ് എന്നിവയെല്ലാം എല്ലുകൾക്ക് ഗുണം ചെയ്യുന്നവയാണ്. പത്തു മിനിറ്റ് വാം അപ്പും വർക്കൗട്ടിന് ശേഷം സ്ട്രെച്ചിംങും അനിവാര്യമാണ്. ശരീരം വേദനിച്ചാലേ വ്യായാമത്തിന് ഫലമുള്ളൂ എന്നൊരു ധാരണയുണ്ട്. അത് ശിരയല്ല. ചെറിയരീതിയിലുള്ള ശാരീരികവേദന സാധാരണം. പക്ഷേ കടുത്ത വേദനയും ജോയ്ന്റ് പെയ്നും ശ്രദ്ധിക്കേണ്ടതുണ്ട്.  ഹെൽത്ത് ക്ലബുകളിൽ പോകാതെ വീട്ടിൽ വച്ചും ചെയ്യാവുന്ന ലളിതവും സുരക്ഷിതവുമായ സ്ട്രെങ്ത് ട്രെയിനിംങുകളുമുണ്ട്. 
നടത്തം, നീന്തൽ, യോഗ എന്നിവയും സ്ട്രെങ്ത്ത് ട്രെയിനിങിനൊപ്പം ചെയ്യേണ്ടതാണ്. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യമാണ് പ്രോട്ടീൻ. ഈ ഘട്ടത്തിനു ശേഷം കൂടുതലായി പ്രോട്ടീൻ ആവശ്യമുണ്ട്. പയർവർഗങ്ങൾ, മുട്ട, മീൻ, പാൽ ഉല്പ്പന്നങ്ങൾ, നട്സ് എന്നിവയും ഡോക്ടറുടെ നിർദ്ദേശാനുസരണം സപ്ലിമെന്റുകളും കഴിക്കേണ്ടതാണ്. ആർത്തവവിരാമം ശരീരം ദുർബലമാകേണ്ട ഘട്ടമല്ല ബുദ്ധിപൂർവ്വം ശാരീരികക്ഷമത നിലനിർത്താനുള്ള ഘട്ടമാണ്. അതൊരിക്കലും വയസിനെതിരായ പോരാട്ടവുമല്ല സ്വതന്ത്രവും സജീവവുമായ ജീവിതത്തിലേക്കുളള പരിമാണഘട്ടമാണ്.
കടപ്പാട്:  ഇന്റർനെറ്റ്


സ്ട്രെങ്ത് ട്രെയിനിംഗിന്റെ പ്രധാന ഗുണങ്ങൾ


മസിലുകൾ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു
 എല്ലുകളുടെ സാന്ദ്രത  കൂട്ടുന്നു
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
ബാലൻസ്, സ്ഥിരത വർധിപ്പിക്കുന്നു
വീഴ്ചയും ഫ്രാക്ചറും ഒഴിവാക്കാൻ സഹായിക്കുന്നു
ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു.

Related articles

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും....

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍  പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം...