നല്ല അമ്മയുടെ ലക്ഷണങ്ങൾ

Share post:

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും. മനശ്ശാസ്ത്രം പറയുന്നതനുസരിച്ച് നല്ല അമ്മയുടെ ലക്ഷണങ്ങൾ ഇവയാണ്.

നല്ല അമ്മ തന്നോടുതന്നെ അനുകമ്പയുള്ള വളാണ്. മറ്റുള്ളവരോട് കരുണ കാണിക്കാൻ മത്സരിക്കുന്ന പല സ്ത്രീകളും തങ്ങളോടുതന്നെ അനുകമ്പയുളളവരാകുന്നില്ലെന്നാണ് സൈക്കോതെറാപ്പിസ്റ്റായ മെലിസ വെയ്ൻബെർഗിന്റെ അഭിപ്രായം. തിരക്കിട്ട് ജോലി ചെയ്തും കുട്ടികളെ പരിപാലിച്ചും മുന്നോട്ടുപോകുന്നതിനിടയിൽ അവർ  വിശ്രമിക്കാനോ തന്റെ സന്തോഷങ്ങൾക്കുവേണ്ടി സമയം കണ്ടെത്താനോ ശ്രമിക്കുന്നില്ല. കുറ്റബോധം, നഷ്ടബോധം, ആത്മനിന്ദ എന്നിവയൊക്കെ പല അമ്മമാരിലും കണ്ടുവരുന്നതായി മനശ്ശാസ്ത്രം പറയുന്നു.
നല്ല അമ്മയ്ക്ക് നല്ലതുപോലെ ആശയവിനിമ യം നടത്താനറിയാം. നല്ല അമ്മമാർ മക്കളുമായി നല്ലതുപോലെ ആശയവിനിമയം നടത്തുന്നവരാണ്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ പല അമ്മമാരും പരാജയപ്പെട്ടുപോകുന്ന ഒരു മേഖലയാണ് ഇത്. മക്കളുമായുള്ള ആശയവിനിമയത്തിൽ പരാജയപ്പെട്ടുപോകുന്നതുകൊണ്ടാണ്  അമ്മ-മക്കൾ ബന്ധത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

നല്ല അമ്മമാർക്ക് മക്കളുമായി താദാത്മ്യംപ്രാപിക്കാനുള്ള കഴിവുണ്ട്. അവർ മക്കളെ കേൾക്കുന്നു, മനസ്സിലാക്കുന്നു. മക്കളുടെ വീക്ഷണകോണിലൂടെ അവരുടെ സ്ഥാനത്തുനിന്നുകൊണ്ട് പ്രശ്നം മനസ്സിലാക്കാനും പരിഹാരം നിർദേശിക്കാനും പ്രത്യേക കഴിവുണ്ട്.

വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവളാണ് നല്ല അമ്മമാർ. സമ്മർദങ്ങളോ സംഘർഷങ്ങളോ അവർക്ക് നേരിടേണ്ടിവരുന്നുണ്ട്. പക്ഷേ അതിനെ സമചിത്തതയോടെ നേരിടാൻ നല്ല അമ്മമാർക്ക് സാധിക്കുന്നു.

നല്ല അമ്മമാർ സുരക്ഷിതത്വം നല്കുന്നവളാണ്. അമ്മയ്ക്ക് നല്കുന്നത്ര സുരക്ഷിതത്വം ഈ ലോകത്ത് മറ്റൊരാൾക്കും നല്കാനാവില്ലെന്നാണല്ലോ പറയപ്പെടുന്നത്. അതു ശരിയുമാണ്. എന്നാൽ നല്ല അമ്മമാർ സുരക്ഷിതത്വത്തിന് ചില അതിരുകൾ കൂടി നിശ്ചയിച്ചിട്ടുണ്ടാവും.  സ്വയംപര്യാപ്തതയോടെ മക്കൾ വളർന്നുവരുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കിക്കൊടുക്കും.

സമസ്യ

Related articles

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍  പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം...