ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

Share post:

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ പ്രശ്‌നങ്ങൾ ഇതെല്ലാം സ്വഭാവികമാണ്. എന്നാൽ ശരീരത്തിന് പ്രായം വർദ്ധിച്ചാലും മനസ്സിന് പ്രായം കൂടുകയില്ല. ബോധപൂർവ്വമായ ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാവുകയാണെങ്കിൽ. അതുകൊണ്ട് ശരീരത്തിൽ പ്രായം അടയാളങ്ങൾ പതിപ്പിച്ചാലും മനസ്സിൽ പ്രായത്തിന്റെ അടയാളങ്ങൾ വീഴ്ത്താതിരിക്കാൻ ചില പോംവഴികൾ നിർദേശിക്കാം.

നാവിന്റെ  രുചിയല്ല,  തലച്ചോറിന്റെ ചെറുപ്പത്തിന്  പ്രാധാന്യം  കൊടുക്കുക

ഭൂരിപക്ഷവും ഭക്ഷണം കഴിക്കുന്നത് നാവിന്റെ രൂചിക്കുവേണ്ടിയാണ്. നാവിനെ തൃപ്തിപ്പെടുത്താൻ കണ്ണിൽ കണ്ടതെല്ലാം കഴിക്കുന്നവർ  ഒരേ സമയം ശരീരത്തോടും മനസ്സിനോടും ദ്രോഹം ചെയ്യുകയാണ്. നാവിനല്ല തലച്ചോറിനാണ് പോഷണം കൊടുക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ക്ഷേമവും ആരോഗ്യവും നിലനിർത്താൻ വേണ്ടിയായിരിക്കണം. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമ്പോൾ അത് ശരീരത്തിനും മനസ്സിനും ഊർജ്ജം പ്രദാനം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക. കൂടാതെ മത്സ്യം, ഒലീവ് ഓയിൽ, പരിപ്പ് തുടങ്ങിയവും ഉൾപ്പെടുത്തുക. തലച്ചോറിന്റെ ആരോഗ്യം ഉറപ്പുവരുത്തുക വഴി അൽഷിമേഴ്‌സ് രോഗം ഇല്ലാതാക്കാൻ കഴിയും.

ശരീരത്തിന്റെ  ബലം  തലച്ചോറിന്റെയും

ശാരീരികാരോഗ്യം എന്ന ഒറ്റലക്ഷ്യത്തോടെയാണ് പലരും വ്യായാമം ചെയ്യുന്നത്. എന്നാൽ അതുവഴി മനസ്സിനുകൂടിയാണ് ഗുണം ലഭിക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിക്കും. പുതിയ ന്യൂറോണുകളുടെ വളർച്ചയുണ്ടാകും. തലച്ചോർ കാര്യക്ഷമമായി നില്ക്കുന്നതിലൂടെ ബുദ്ധിക്ക് പരിക്കുകൾ സംഭവിക്കുന്നില്ല. മുമ്പ് പറഞ്ഞതുപോലെ അൽഷിമേഴ്‌സ് രോഗം വരാതിരിക്കാനും ഇതു സഹായിക്കും.  കഠിനമായ വ്യായാമം ചെയ്യാൻ സാധിക്കാത്തവർ പോലും ദിവസവും നടക്കുന്നതും സൈക്ലിങ് പോലെയുള്ളവ ദിവസം മുപ്പതു മിനിറ്റ് ചെയ്യുന്നതും മനസ്സിന്റെ ആരോഗ്യം സുരക്ഷിതമാക്കാനുള്ള മാർഗ്ഗമാണ്.

തലച്ചോറിന് ഇടവേള കൊടുക്കുക

തലച്ചോറിനു കൊടുക്കുന്ന ഇടവേളയാണ് ഉറക്കം. മതിയായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രായം വർദ്ധിക്കും. ആവശ്യത്തിനുള്ള ഉറക്കം കിട്ടാതെ വന്നാൽ ബുദ്ധിശക്തി കുറയും മറവിരോഗം പിടിപെടും. പുതിയ ആശയങ്ങളുണ്ടാകുന്നതും ഉചിതമായ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നതും ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നതുമെല്ലാം ആവശ്യത്തിന് ഉറക്കം കിട്ടുമ്പോഴാണ്.  സ്‌ട്രെസ് കുറയ്ക്കാനും ഉത്കണ്ഠകൾ പരിഹരിക്കാനും ഉറക്കം സഹായിക്കുന്നുണ്ട്. മുതിർന്നവർക്ക് മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയണമെങ്കിൽ ഏഴു മുതൽ ഒമ്പതുവരെ മണിക്കൂർ ഉറക്കം ആവശ്യമാണ്. തലച്ചോർ നവീകരിക്കപ്പെടുകയും മനസ്സ് ഊർജ്ജ്വസ്വലമാവുകയും ചെയ്യാൻ മെച്ചപ്പെട്ട രീതിയിലുള്ള  ഉറക്കശീലം ഉറപ്പുവരുത്തിയിരിക്കണം.

പുതിയ  കാര്യങ്ങൾ  പഠിച്ചെടുക്കുക

പ്രായം വർദ്ധിച്ചാലും പഠിക്കുന്ന കാര്യത്തിൽ  മടിവിചാരിക്കാതിരിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ തലച്ചോറിന്റെ മൂർച്ച കൂട്ടുകയാണ് ചെയ്യുന്നത്. പസിലുകൾ, സംഗീതോപകരണങ്ങൾ, വായന, ഭാഷ ഇതൊക്കെ തലച്ചോറിനെ കാര്യക്ഷമമായി നിലനില്ക്കാൻ സഹായിക്കുന്നവയാണ്. ഇതി ലൂടെ മനസ്സ് സജീവമായും പ്രവർത്തനക്ഷമമായും നിലനില്ക്കും.  അതിന്റെ ഫലമായി മറവിരോഗം പിടിപെടാതെയുമിരിക്കും. ചെയ്യാൻ സാധിക്കുകയില്ലെന്ന് കരുതുന്ന കാര്യങ്ങളോ ജോലികളോ ചെയ്ത് തലച്ചോറിനെ വെല്ലുവിളിക്കുക, മനസ്സിനെ വെല്ലുവിളിക്കുക.

കൂട്ടുകൂടുക

സാമൂഹികജീവിതം ഇല്ലാത്തത് പലരെയും അകാലവാർദ്ധക്യത്തിലേക്കു തള്ളിവിടാറുണ്ട്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരായിരിക്കും അവർ. സാമൂഹികബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാത്തവർ.  നല്ല സൗഹൃദബന്ധങ്ങൾ ഉള്ളവരും സാമൂഹികജീവിതം പുലർത്തുന്നവരും  മനസ്സിന്റെ ചെറുപ്പം സ്വന്തമാക്കിയവരാണ്. 

ധ്യാനിക്കുക

മനസ്സും ശരീരവും ഒന്നുപോലെ മുരടിപ്പിക്കുന്നവയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ആകുലതകൾ. പലതരത്തിലുള്ള സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവർ അകാലജരാനരകൾക്ക് വിധേയരാകും. ശരീരത്തിനും മനസ്സിനും ഒന്നുപോലെ പ്രായം വർദ്ധിക്കും. ഇതിനുള്ള പരിഹാരമാർഗ്ഗമാണ് ധ്യാനം. ദിവസവും മെഡിറ്റേഷനുവേണ്ടി സമയം ചെലവഴിക്കുക. അതുവഴി ഓർമ്മശക്തി വർദ്ധി ക്കും. തലച്ചോറിന് മൂർച്ച കൂടും.

മറക്കാതിരിക്കുക, ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് നമ്മുടെ കൈപ്പിടിയിൽ നില്ക്കുന്ന കാര്യമല്ല. പക്ഷേ, മനസ്സിന് പ്രായം വർദ്ധിക്കാതിരിക്കാൻ നമുക്കു കഴിയും. മനസിന് പ്രായം ചെന്നാൽ പിന്നെ നാമെന്തു ചെയ്യും?

സമസ്യ

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ...