ഏകാന്തത തിരിച്ചറിയാം

Share post:

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത ഇഷ്ടപ്പെടുന്നവരല്ല. കാരണം മനുഷ്യൻ സാമൂഹികജീവിയാണ്. സമൂഹത്തോട് ഇടപഴകിയും സൗഹൃദങ്ങൾ സ്ഥാപിച്ചും കൂട്ടുകൂടിയും പങ്കിട്ടും മുന്നോട്ടുപോകുന്ന ഒരു ജീവിതമാണ് എല്ലാവരുടെയും ആഗ്രഹം. എന്നിട്ടും ചില നേരങ്ങളിൽ മനുഷ്യർ തീരെ ഒറ്റപ്പെട്ടുപോകാറുണ്ട്. ഏകാന്തത അവരെ വീർപ്പുമുട്ടിക്കാറുമുണ്ട്. 

ഏകാകിയാണോയെന്നും  ഏകാന്തത അനുഭവിക്കുന്നുണ്ടോയെന്നും മനസ്സിലാക്കാൻ ചില സൂചനകൾ സഹായിക്കും.

ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാരിവലിച്ചുവാങ്ങിക്കൂട്ടുന്നവരുണ്ട്. മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും കയറിയിറങ്ങി  സാധനങ്ങൾ തുടർച്ചയായി വാങ്ങുന്നത് ഒരു ശീലമാണെങ്കിൽ അത് ആ വ്യക്തി ഏകാന്തത അനുഭവിക്കുന്നുവെന്നതിന്റെ അടയാളമാണ്. സാധനസാമഗ്രികളിലൂടെ മനസ്സിന്റെ ഏകാന്തത പരിഹരിക്കാനുള്ള വൃഥാശ്രമങ്ങളുടെ ഭാഗമാണ് അവയെല്ലാം.

സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരും ഏകാന്തത അനുഭവപ്പെടുന്നവരായിരിക്കും. ഉള്ളിലുള്ള ഏകാന്തതയെ മറികടക്കാൻ അവർ കണ്ടെത്തുന്ന മാർഗങ്ങളാണ് അവയെല്ലാം. ആരൊക്കെയോ ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുന്നതിന്റെ ഭാഗവുമാണ്.  

അതുപോലെ തന്നെ ടിവിയുടെ മുമ്പിൽ മുഴുവൻ സമയം ചെലവഴിക്കുന്നതും ഏകാന്തതയിലൂടെ കടന്നുപോകുന്നവരാണെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു.

എപ്പോഴും ക്ഷീണം, തളർച്ച, ഉന്മേഷമില്ലായ്മ ഇവയൊക്കെയും ഏകാന്തതയുടെ  കൂടി ലക്ഷണങ്ങളാണ്.  ആരും എന്നെ മനസ്സിലാക്കുന്നില്ല, ആരും എന്നെ സ്‌നേഹിക്കുന്നില്ല എന്നീ വിചാരങ്ങൾ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കുന്നുണ്ടോ അതും ഏകാന്തത അനുഭവിക്കുന്നതിന്റെ സൂചനയാണ്.

Related articles

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം...

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...