എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

Share post:

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ ഏതുകാര്യത്തിലും കുറ്റബോധം, എന്തു ചെയ്യാനും ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണെങ്കിൽ ഒരു കാര്യം ഉറപ്പാണ് അതിനൊന്നും നിങ്ങൾ മാത്രമല്ല ഉത്തരവാദി നിങ്ങൾ വളർന്നുവന്ന ജീവിതസാഹചര്യങ്ങൾ പ്രത്യേകിച്ച് മാതാപിതാക്കൾ അതിനു ഉത്തരവാദികളാണ്. അതെ പുതിയ കാലം പറഞ്ഞുതരുന്നത് നാർസിസിസ്റ്റിക് സ്വഭാവമുള്ള മാതാപിതാക്കൾ വളർത്തുന്ന മക്കളിലെല്ലാം ഇത്തരം പ്രവണതകൾ കടന്നുവരുന്നുവെന്നാണ്. നാർസിസിസ്റ്റിക് സ്വഭാവമുള്ള മാതാപിതാക്കളുടെ കീഴിൽ വളരുന്ന കുട്ടികളെ അവരുടെ ബാല്യകാല അനുഭവങ്ങൾ പില്ക്കാലജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. എന്തൊക്കെയാണ് നാർസിസ്റ്റിക് മാതാപിതാക്കൾ വളർത്തുന്ന മക്കളുടെ ലക്ഷണങ്ങൾ?

 എല്ലായ്പ്പോഴും  കുറ്റബോധം

എന്തു ചെയ്താലും കുറ്റബോധം ഇത്തരക്കാരുടെ പൊതുപ്രത്യേകതയാണ്. ചെയ്തത് ശരിയായില്ല എന്നുമാത്രമല്ല  താൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്തയും ഇത്തരക്കാരിലുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാത്തതിലുള്ള സങ്കടവും നിരാശയുമാണ് ഇവിടെ പ്രകടമാകുന്നത്.

മറ്റുള്ളവരെ  സന്തോഷിപ്പിക്കാനുള്ള അതിയായ  ശ്രമംമറ്റുള്ളവരെ പരിഗണിക്കുന്നതും കരുതുന്നതും നല്ലതാകുമ്പോഴും  എപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതും അതിനുവേണ്ടി സ്വയം വേദനിക്കുന്നതും അത്ര നല്ലതല്ല. നാർസിസിസ്റ്റിക് മാതാപിതാക്കൾക്കൊപ്പം വളർന്നവർ ഈ സവിശേഷത കൂടുതലായി പ്രകടിപ്പിക്കുന്നു.  മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലാണ് അവരുടെ ശ്രദ്ധമുഴുവൻ. ബാല്യത്തിൽ മാതാപിതാക്കളെ സന്തോഷിപ്പിക്കാനും അതുവഴിയായി അവരുടെ അംഗീകാരം നേടിയെടുക്കാനും അവർ ശ്രമിച്ചിരുന്നു. ആ ശ്രമം മുതിർന്നപ്പോഴും അവർ പിന്തുടരുന്നു. അതുകൊണ്ട് മുതിർന്നതിനു ശേഷവും  സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് അമിതപ്രാധാന്യം നല്കി അവരെ സന്തോഷിപ്പിക്കാനും പ്രശംസപിടിച്ചുപറ്റാനും ശ്രമിക്കുന്നു.

ആത്മവിശ്വാസക്കുറവ്

മാതാപിതാക്കൾ സ്ഥിരമായി വിമർശിക്കുകയും മക്കളുടെ നേട്ടങ്ങളെ വിലകുറച്ച് കാണിക്കുകയും ചെയ്താൽ, അത്തരക്കാർക്ക് സ്വയം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.  തന്നോടുതന്നെയുള്ള മതിപ്പ് അവർക്കില്ലാതെയാകും. നല്ല കഴിവുകൾ ഉള്ളവരാണെങ്കിൽപോലും ‘എനിക്ക് ഇത് ചെയ്യാൻ കഴിയില്ല’ എന്ന ഭയം മനസ്സിൽ ഉണ്ടാകുകയും പലതിൽ നിന്ന് പിന്തിരിയുകയും ചെയ്യും.

വികാരങ്ങൾ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട്

നാർസിസിസ്റ്റിക് മാതാപിതാക്കൾ സാധാരണയായി കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരാണ്.. അതിനാൽ  വളർന്നതിനുശേഷം സ്വന്തം വികാരങ്ങൾ തുറന്ന് പറയാൻ അവർ പേടിക്കുകയും മടിക്കുകയും ചെയ്യും.

വ്യക്തിപരമായ  അതിരുകൾ നിശ്ചയിക്കാൻ  ബുദ്ധിമുട്ട്

നാർസിസിസ്റ്റിക് മാതാപിതാക്കൾ കുട്ടികളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പലപ്പോഴും മാനിക്കാറില്ല. അതിനാൽ വലിയവരായ ശേഷം പോലും മറ്റുള്ളവരോട് ‘ഇല്ല’ എന്ന് പറയാൻ ഇത്തരക്കാർ ബുദ്ധിമുട്ട് നേരിടും.

സമസ്യ

Related articles

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം...

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...