Social & Culture

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ നേർവഴിക്ക് നയിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും  മാതാപിതാക്കൾക്ക് കഴിയും....

കര്‍ഷകരുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ.  കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...

തീ പിടിക്കുന്ന സ്നേഹങ്ങൾ

നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത്  ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു...

നടുക്കമുളവാക്കുന്ന മരണങ്ങള്‍

ഏതൊരു മരണവും നമുക്ക് മുമ്പില്‍ ഉണര്‍ത്തുന്നത് നടുക്കവും സങ്കടവും ഒക്കെയാണ്. എന്നാല്‍ ചില മരണങ്ങള്‍ക്ക് മുമ്പില്‍ ആ നടുക്കവും സങ്കടവും സീമാതീതമായി വളരുന്നുണ്ട്. അത്തരമൊരു മരണവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്...

നാളത്തെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ

നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. വിവിധ സംസ്‌കാരങ്ങളെയും മതങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാഷയെയുമൊക്കെ നെഞ്ചോട് ചേർത്ത് നാനാത്വത്തിൽ ഏകത്വം കണ്ടെത്തിയ രാജ്യം. പാശ്ചാത്യരുടെ അടിമത്വത്തിൽനിന്ന് മോചിതരായതിനുശേഷം വലിയ വികസന കുതിപ്പാണ്...

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ. ഓർക്കാനും ഓർമ്മകളിൽ ജീവിക്കാനും കൊതിക്കുന്ന മനുഷ്യരാണ് നമ്മിൽ...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാന്‍ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.  മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാത്ത മേഖലകള്‍ പോലും വരണ്ടുണങ്ങി. കിണറുകള്‍ വറ്റിവരണ്ടു. ഒരുകാലത്ത്...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്.  പാലം കടക്കുവോളം...

അടിച്ചാൽ തിരിച്ചടിക്കും!

അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള) തൊണ്ണൂറുകളുടെ അവസാനപാദത്തിലെ  സിനിമകളിൽ നാം കണ്ടിട്ടുണ്ട്. താൻ...

മനുഷ്യനെ അവഗണിക്കരുത്, മനുഷ്യത്വം നിഷേധിക്കരുത്

മനുഷ്യനോട് നീ ഒരു മൃഗമാകരുത് എന്ന് പറയാറുണ്ട്. പക്ഷേ ഒരു മൃഗത്തിനോടും നീ ഒരു മനുഷ്യനെപ്പോലെയാകരുത് എന്ന് പറയാറില്ല. കാരണം മൃഗം മനുഷ്യനൊപ്പമൊരിക്കലും ആകുന്നില്ല. എന്നാല്‍ മനുഷ്യന്‍ തന്നിലെ അധമവാസനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുകയും...