അധികമായാൽ സോഷ്യൽ മീഡിയയും…

Share post:

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അസ്വസ്ഥപ്പെടുകയും ഉത്കണ്ഠാകുലരാകുകയുമാണ് ചെയ്യുന്നതെങ്കിൽ അതൊരു അടയാളമാണ്. സോഷ്യൽ മീഡിയ നിങ്ങളെ അടിമയാക്കിയിരിക്കുന്നുവെന്നും അനാരോഗ്യകരമായ ബന്ധമാണ് നിങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ളതെന്നും.

ഫേസ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം.. എത്രയെത്ര മീഡിയങ്ങളാണ് ഇന്ന് നമുക്കുള്ളത്. എന്നാൽ ഇവയെല്ലാം ആരോഗ്യപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ മാനസികാരോഗ്യം തകരാറിലാക്കുമെന്ന തരത്തിലുള്ള പഠനങ്ങൾ ഇപ്പോൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു.  ശ്രദ്ധയുടെയും വൈകാരികതയുടെയും ഓർമ്മയുടെയും തലങ്ങളിലാണ് ഇതേറെ ദോഷം ചെയ്യുന്നത്.

 സോഷ്യൽ മീഡിയയുമായി കൃത്യമായ അകലം പാലിച്ചും ആരോഗ്യപരമായ ബന്ധം സ്ഥാപിച്ചും മുന്നോട്ടുപോയാൽ അത് നമുക്ക് ഏറെ പ്രയോജനപ്രദമാണ്. അതുകൊണ്ട് സോഷ്യൽ മീഡിയയുടെ ഉപയോഗക്രമത്തിൽ ചില വിചാരങ്ങൾ നമുക്കുണ്ടാവേണ്ടത് അത്യാവശ്യമാണ്.

എന്തിനാണ് സോഷ്യൽ മീഡിയ  ഉപയോഗിക്കുന്നത്?

ഇതാണ് പ്രഥമവും പ്രധാനവുമായ ചോദ്യം. സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാൻ, ബിസിനസ് മെച്ചപ്പെടുത്താൻ ഇങ്ങനെ പലകാര്യങ്ങൾക്കും സോഷ്യൽ മീഡിയ പ്രയോജനകരമാണ്. ആരോഗ്യപരമായ ബന്ധവും വ്യക്തിപരമായ വളർച്ചയുമാണ് ലക്ഷ്യമെങ്കിൽ അത് നല്ലതുതന്നെ. പക്ഷേ മറ്റുള്ളവരെ അധിക്ഷേപിക്കാൻ, അപവാദം പ്രചരിപ്പിക്കാൻ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ, മാന്യമല്ലാത്ത രീതിയിൽ പോപ്പുലറാവാൻ… ഇതിനൊക്കെ വേണ്ടിയാണ് ഉപയോഗമെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരം  ഉപയോഗങ്ങൾ വ്യക്തിപരമായി ദോഷം ചെയ്യും. കൃത്യമായ ലക്ഷ്യബോധവും സമയത്തിന്റെ വിലയും മനസ്സിലാക്കിയിരിക്കുന്നവർ അശ്രദ്ധമായി സോഷ്യൽ മീഡിയ ഉപയോഗിക്കില്ല.

മനസ്സ്  മടുത്തിരിക്കുന്ന അവസ്ഥയിലാണോ?

ചിലപ്പോഴെങ്കിലും പലപല കാര്യങ്ങളുമോർത്ത് മനസ്സ് മടുക്കുന്നവരാണ് നാം. നിരാശയും ദേഷ്യവും പരാജയവും നമ്മെ കീഴടക്കിയിട്ടുമുണ്ടാവാം. ഇത്തരം അവസരങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക. ഏത് അവസ്ഥയിലാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നത് മാനസികനിലയെ ബാധിക്കു ന്നുണ്ട്.

ഷെയർ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക

ഫോർവേഡ് മെസേജുകൾ ദിവസത്തിൽ ഒരിക്കലെങ്കിലും നമ്മെ തേടിവരാറുണ്ട്. എന്താണെന്ന് വായിച്ചുപോലും നോക്കാതെ അത് ഷെയർ ചെയ്യുന്നവരാണ് കൂടുതലും. ചിലപ്പോഴെങ്കിലും അത് തെറ്റായ വാർത്തയോ അസത്യമോ അപവാദമോ ഒക്കെയായിരിക്കാം. അത്തരത്തിലുള്ളവ ഫോർവേഡ് ചെയ്യുമ്പോൾ അറിയാതെയാണെങ്കിലും അസത്യവും അപവാദവും പ്രചരിപ്പിക്കുന്നവരായി നാം മാറുകയാണ്. അതുപോലെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിലും രണ്ടുവട്ടം ആലോചനയുണ്ടാവണം. പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങൾ. അത്യാവശ്യത്തിനാണോ ഉപകാരത്തിനാണോ അത് പോസ്റ്റ് ചെയ്യുന്നത്?

സമയം നിശ്ചയിക്കുക

സോഷ്യൽ മീഡിയ ഉപയോഗത്തിനു സമയം നിശ്ചയിക്കുക. ജോലി സമയത്തുപോലും സോഷ്യൽ മീഡിയയിൽ മുഴുകുന്നവരുണ്ട്. ജോലി ചെയ്യാനുള്ള മടിയും ജോലിയില്ലായ്മയുമാണ് സോഷ്യൽ മീഡിയയിൽ മുഴുകാൻ പലരെയും പ്രേരിപ്പിക്കുന്നത്. അലസമായി സമയം ചെലവഴിക്കാതെ ക്രിയാത്മകമായി കാര്യങ്ങളിൽ ഏർപ്പെടുക. 24 മണിക്കൂറുള്ള ഒരു ദിവസത്തിൽ പത്തോ പതിനഞ്ചോ മിനിറ്റിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടതില്ല. ടൈമർ ക്രമീകരിച്ച് ഉപയോഗിക്കുകയും ഉപയോഗം അവസാനിപ്പിക്കുകയും ചെയ്യുക. ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിലുണ്ടായേ തീരൂ.

Related articles

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ്...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ്  പ്രധാനപ്രശ്‌നം തന്നെയായി...