ആപ്പിലായ ലോകം

Share post:

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ നിവൃത്തിയില്ല. കാരണം അവരുടെ വിദ്യാഭ്യാസം ഇപ്പോൾ ഓൺലൈനിലായിരിക്കുന്നു. വിവിധ സ്‌കൂളുകൾ  ആവിഷ്‌ക്കരിച്ചിരിക്കുന്ന പാഠ്യരീതികൾക്കനുസരിച്ച ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന്റെയും ഇൻസ്റ്റാൾ ചെയ്യുന്നതിന്റെയും തിരക്കിലാണ് മാതാപിതാക്കൾ. അതിന്റെ സംഘർഷത്തിൽ കഴിയുന്ന മാതാപിതാക്കൾക്കാകട്ടെ ഒറ്റപ്രാർത്ഥനയേയുള്ളൂ. എത്രയും വേഗം വിദ്യാഭ്യാസം സാധാരണ
രീതിയിലാകണേയെന്ന്.

വിദ്യാഭ്യാസം ഓൺലൈനിലാക്കുന്ന തരത്തിലുള്ള ആപ്പുകൾക്ക് മുമ്പ് തന്നെ കുടിയന്മാരെ തൃപ്തിപ്പെടുത്താനായി സർക്കാർ ചെലവിൽ ആപ്പ് ഇറങ്ങിയിരുന്നു. ആ ആപ്പിന് അത്രത്തോളം സ്വീകാര്യത ഉണ്ടായിട്ടില്ലെന്നാണറിവ്.
കൊറോണ ലൈംഗിക തൊഴിലാളികളെയും ദാരിദ്ര്യത്തിലാക്കിയപ്പോൾ അവരുടെ വരുമാനമാർഗ്ഗത്തിനും പുതിയ രീതികളുണ്ടായി. വെർച്വൽ സെക്സ് നല്കുന്നതിനായി ഗൂഗിൾ പേ യിലൂടെ പണം മുൻകൂറായി നല്കി കസ്റ്റമേഴ്സിന് സേവനം നല്കുന്ന രീതിയാണ് ഇത്.

 ഇനിയുമെന്തെല്ലാം ആപ്പുകൾ വരുമോ ആവോ?  അവസാനം ലോകം തന്നെ വലിയൊരു ആപ്പിലാകുമെന്ന് തോന്നുന്നു.

Related articles

ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?

ഡിജിറ്റൽ ലോകം ഒരു ചിലന്തിവല കണക്കെയാണ്. സമീപത്തുകൂടി വരുന്നവരെപോലും വലയിലാക്കാൻ മാത്രം കഴിവുള്ള, പ്രലോഭിപ്പിക്കുന്ന പലതും അതിലുണ്ട്. ഈ വലയിൽ  കുടുങ്ങുന്നവരേറെയും കൗമാരക്കാരാണ്.  ...

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ്...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ...

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ...