നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ
ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ് മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...
അറിവില്ലാത്തതുകൊണ്ടല്ല ചില തെറ്റായ അറിവുകൾ തലച്ചോറിൽ കൂടുകെട്ടിയിരിക്കുന്നതുകൊണ്ടാണ് നമ്മൾ ജീവിതത്തിൽ പരാജയപ്പെട്ടുപോകുന്നത്. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ, മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ പേരിൽ, ആത്മവിശ്വാസക്കുറവിന്റെ പേരിൽ ഇങ്ങനെ എത്രയെത്ര കാരണങ്ങളുടെ പേരിലാണ്...
സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ പോകുന്ന ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്....
'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്. പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം വായിക്കാൻ കൊടുക്കുന്ന പ്രിയപ്പെട്ട പുസ്തകമാണ് നമ്മുടെ ജീവിതം....
എഴുപതുകളുടെ അവസാനത്തിലും, എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്മേൻ ആയാണ് അയാൾ നിയമിക്കപെട്ടത്. അതുവരെ നാട്ടിലെ ഇലക്ട്രിസിറ്റി...
പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം സ്കൂളിലേക്കും തിരിച്ചും, അങ്ങനെ മൂന്നുമണിക്കൂർ അനേകം ബസുകൾ...
നമ്മളെക്കുറിച്ച് നാം വിശ്വസിക്കുന്ന കാര്യങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്.'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല', 'ഞാൻ പരാജയമാണ്', 'മറ്റുള്ളവരെക്കാൾ ഞാൻ പിന്നിലാണ്' തുടങ്ങിയ ചിന്തകൾ നമ്മുടെ തീരുമാനങ്ങളെയും ആത്മവിശ്വാസത്തെയും ജീവിതരീതിയെയും സ്വാധീനിക്കുകയും പ്രതികൂലമാക്കുകയും ചെയ്യും. അവയിൽ...
കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്. അത്രയ്ക്ക് സീരിയസാകണോ നമ്മൾ?
സാധാരണപോലെ സംസാരിച്ചുതുടങ്ങിയവരായിരുന്നു അവർ. അതിനിടയിൽ...
തൊഴിൽമേഖലകൾ മുമ്പ് എന്നത്തെക്കാളും കൂടുതൽ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിൽ കിട്ടുന്നില്ല എന്നതുമാത്രമല്ല തൊഴിലിൽ നിന്ന് പലരും പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ചില സ്ഥാപനങ്ങളിൽ ചെറുപ്പക്കാർ മാത്രം മതിയെന്ന കടുംപിടുത്തം പോലുമുണ്ട്. കുറഞ്ഞ ശമ്പളം നല്കിയാൽ മതിയെന്ന...
സമീപകാലത്ത് ഒരു ചലച്ചിത്രനടിയുടെ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നു. നാർസസിസ്റ്റായ കാമുകനിൽ നിന്നുള്ള ബ്രേക്ക് അപ്പിനു ശേഷമായിരുന്നു ആ വെളിപ്പെടുത്തൽ. അതിനെത്തുടർന്ന് പലരും ഈ വിഷയം ഏറ്റെടുത്തു. എന്താണ് നാർസിസം? അതിന്റെ മുഖം...
ഡിജിറ്റൽ ലോകം ഒരു ചിലന്തിവല കണക്കെയാണ്. സമീപത്തുകൂടി വരുന്നവരെപോലും വലയിലാക്കാൻ മാത്രം കഴിവുള്ള, പ്രലോഭിപ്പിക്കുന്ന പലതും അതിലുണ്ട്. ഈ വലയിൽ കുടുങ്ങുന്നവരേറെയും കൗമാരക്കാരാണ്. വലകൾ അറുത്തുമാറ്റിയും അല്ലെങ്കിൽ വലയിൽ കുടുങ്ങാതെയും കൗമാരക്കാരെ...
തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ ആവശ്യങ്ങളോട് നോ പറയാൻ കഴിയാതെ അവർ ആവശ്യപ്പെടുന്നതെല്ലാം...
നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം.. എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ. നമുക്ക് നമ്മെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥ. പുറമേയ്ക്ക്...