എന്നിലെ ഞാൻ

Share post:

ഒത്തിരി ചിന്തിച്ച ഒരു കാര്യമാണ്,  What is me in me. സെക്കന്റുകൾ തുടങ്ങി മണിക്കൂറുകൾ ദൈർഘ്യമുള്ള ചിന്താസംഭാഷണങ്ങൾ മാറിമാറി കേട്ടാൽ വിജ്ഞാനത്തിന്റെ എത്താൻ കഴിയാത്ത തലങ്ങളിലേക്കു അവർ കൊണ്ടുപോകും. അപ്പോഴും  ഞാൻ എന്നിലേക്കു തന്നെ നോക്കിയിരിക്കും. ആരും കാണാത്ത എന്നിലെ എന്നെക്കുറിച്ചു അവർ തന്നെ എത്ര വ്യാഖ്യാനങ്ങളാണ് തരാൻ തയ്യാറായി നില്ക്കുന്നത് ! ഒന്നു നിന്നുകൊടുത്താൽ തലങ്ങും വിലങ്ങും കുത്തൊഴുക്കുപോലെയാണ് ഉപദേശങ്ങൾ വരുന്നത്.  ആ പ്രവാഹത്തോട് ഒന്ന് നിശ്ശബ്ദമാകാൻ പറഞ്ഞാൽ ഈ ലോകം കണ്ട ഏറ്റവും വലിയ അഹങ്കാരിയായി എന്നിലെ ഞാൻ അവർക്കു മാറും.. ഇവിടെയൊക്കെ ആർക്കും ഒന്നും തൊടാനാവാത്ത ഒരു തീരുമാനമുണ്ട്.
 
ഒന്ന് സ്വയം നിശ്ശബ്ദമാകുക. വന്നവർ വന്നവഴി തന്നെ പൊയ്ക്കോളും. കൂടിവന്നാൽ കുറച്ചുനാൾ. കാരണം അവർക്ക് എന്നിലെ എന്നോടുളള  ത്രിൽ അവസാനിച്ചിരിക്കുന്നു. ആ പഴയ ആവേശം കിട്ടുന്നില്ല. കാരണം എന്നിലെ ഞാന് അവരുടെ ഭാഷയിൽ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. അതും അംഗീകരിക്കണമല്ലോ…!

സനീഷ് തെക്കേത്തല

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ജീവിതം ലൈബ്രറി പുസ്തകമാണോ?

'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...