50 വയസു കഴിഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Share post:

അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം.  ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിലെ പ്രത്യേകതകളാണ്. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട കാലമാണ് ഈ പ്രായം.. എന്തൊക്കെയാണ് ഈ പ്രായത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ ഉണ്ടാകാം. എന്നാൽ ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദയം, വൃക്കകൾ, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ ഇടയ്ക്കിടെ രക്ത സമ്മർദ്ദം പരിശോധിക്കുക.

കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും

50 കഴിഞ്ഞാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെയും ടൈപ്പ് 2 പ്രമേഹത്തിന്റെയും അപകടസാധ്യത കണക്കിലെടുത്ത് ഹശുശറ ുൃീള ശഹല, രക്തത്തിലെ ഴഹൗരീലെ/ഒയഅ1ര തുടങ്ങിയ പരിശോധനകൾ നടത്തേണ്ടതാണ്.. കുടുംബചരിത്രം, അമിതവണ്ണം മറ്റ് അപകടഘടകങ്ങൾ തുടങ്ങിയവ  ഉണ്ടെങ്കിൽ പരിശോധനയുടെ ഇടവേള മാറാം.

 ഹൃദയാരോഗ്യം

നെഞ്ചുവേദന, ശ്വാസംമുട്ടൽ, അസാധാരണമായ ക്ഷീണം, തലചുറ്റൽ തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ് എന്നിവ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണം.

പ്രോസ്റ്റേറ്റ്

പ്രായം കൂടുമ്പോൾ പ്രോസ്റ്റേറ്റ് വലുതാകുന്നത് സാധാരണമാണ്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രധാര ദുർബലമാകൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരിക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തിര ചികിത്സ തേടേണ്ടതാണ്.

കുടലിന്റെ ആരോഗ്യവും കാൻസർ സ്‌ക്രീനിംഗും

50 വയസ്സിനടുത്തും അതിനുശേഷവും colorectal cancer screening കൂടുതൽ പ്രസക്തമാണ്. ശരാശരി അപകടസാധ്യതയുള്ള മുതിർന്നവരിൽ 45 വയസ്സുമുതൽ സ്‌ക്രീനിംഗ് പരിഗണിക്കുന്നു. മലത്തിൽ രക്തം,  വിശദീകരിക്കാനാകാത്ത ഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഗൗരവം കൊടുക്കേണ്ടവയാണ്.

പേശികളും എല്ലുകളും

പ്രായം കൂടുമ്പോൾ പേശികളുടെ അളവ് കുറയാം. ആഴ്ചയിൽ സ്ഥിരമായ വ്യായാമം ചെയ്യുകയും സ്ട്രംങ്ത് ട്രെയിനിങ് ഉൾപ്പെടുത്തുകയും വേണം. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഉ എന്നിവ  ഭക്ഷണത്തിൽ ഉറപ്പുവരുത്തണം.

വയറിന്റെ വലുപ്പവും ശരീരഭാരവും

വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ അപകടസാധ്യത വർധിപ്പിക്കാം. അതിനാൽ ‘ഭാരം മാത്രം’ നോക്കാതെ അരക്കെട്ടിന്റെ അളവ്, ഭക്ഷണരീതി, ശാരീരിക പ്രവർത്തനം എന്നിവക്ക് ശ്രദ്ധകൊടുക്കണം.

പുകവലിയും അമിത മദ്യപാനവും

പുകവലിയും മദ്യപാനവും ഏതുപ്രായത്തിലും ഏതൊരാൾക്കും അപകടമാണ്. അമ്പതുവയസു കഴിയുമ്പോൾ അപകടസാധ്യത കൂടുതലാണ്. അതുകൊണ്ട് അമ്പതുവയസു കഴിയുന്നതോടെ പുകവലിയും മദ്യപാനവും അവസാനിപ്പിക്കുക

ഉറക്കവും മാനസികാരോഗ്യവും

മതിയായ ഉറക്കം ശരീരത്തിനും മനസ്സിനും ആവശ്യമാണ്. സ്ഥിരമായ ഉറക്കക്കുറവ്, അമിതമായ സമ്മർദ്ദം, വിഷാദം, സാമൂഹികമായി ഒറ്റപ്പെടൽ എന്നിവയും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

50 വയസ്സ് ആരോഗ്യത്തിന്റെ അവസാനഘട്ടമല്ല; മറിച്ച് അടുത്ത മുപ്പതുവർഷത്തെ ആരോഗ്യത്തിന് അടിത്തറ പാകേണ്ട സമയമാണ്. ദിവസവും നടക്കുക, എക്സർസൈസ്  ചെയ്യുക, പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്ന സമീകൃത ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക, ശരീരഭാരം നിയന്ത്രിക്കുക, ആവശ്യമായ ആരോഗ്യപരിശോധനകൾ നടത്തുക. ഈ ചെറിയ ശീലങ്ങൾ വലിയ മാറ്റമുണ്ടാക്കും.
(വിവരങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

ഗാസ് ലൈറ്റിംങ് എന്താണെന്നറിയാമോ?

ഗാസ്ലൈറ്റിംങ്  എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ്  എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

ദുർബലനാണോ, എന്തുകൊണ്ട്?

മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. ഓരോരുത്തരും ഓരോ വിധത്തിലുള്ള സ്വഭാവങ്ങളും കഴിവുകളുമുള്ളവരാണ്. എന്നാൽ എല്ലായ്പ്പോഴും സമൂഹത്തിൽ നാം കാണുന്ന ഒരു വിഭാഗം വ്യക്തികൾ, തങ്ങളുടെ കഴിവുകളെ...