ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

Share post:


ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി കാര്യങ്ങൾ സംസാരിക്കുന്നവരും പലതും ഒളിപ്പിക്കുന്നവരുമാണ്. ഒരു നിഗൂഢത അവരുടെ എല്ലാ കാര്യങ്ങളിലും കലർന്നിട്ടുണ്ടാവും. ഇത്തരക്കാരെ  പൊതുവെ ആളുകൾ ഇഷ്ടപ്പെടാറില്ല. സ്വന്തംകാര്യം കാണാൻവേണ്ടി  മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരുമുണ്ട്. അവർക്ക് ഇഷ്ടമുള്ളത് പ്രവർത്തിച്ചു പ്രീതിപിടിച്ചുപറ്റി സ്വന്തം കാര്യം നേടിയെടുക്കുക. അനാവശ്യമായി പ്രശംസിക്കുക, മുഖസ്തുതി പറയുക ഇതെല്ലാം ഇത്തരക്കാരുടെ പ്രത്യേകതകളാണ്. 

മറയില്ലാതെ, സത്യസന്ധമായി സംസാരിക്കുന്നവരും പെരുമാറുന്നവരുമാണ് കൂടുതലായി അംഗീകരിക്കപ്പെടുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങളിലൊന്ന് സുതാര്യരാവുക, കൃത്രിമത്വം ഇല്ലാതെ പെരുമാറുക എന്നതാണ്.  സ്വയം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊന്ന്. സ്വയം വിമർശനവും വിലയിരുത്തലും നല്ലതാകുമ്പോഴും സ്വയം വിലകുറച്ചു കാണാതിരിക്കുക. സ്വന്തം തെറ്റുകൾ മനസ്സിലാക്കുന്നതും പിഴവുകൾ അംഗീകരിക്കുന്നതും നല്ലതാകുമ്പോഴും  അവനവരെത്തന്നെ വിലയില്ലാത്തവരായി കാണുന്നത് ആശാസ്യമല്ല. വിനയമോ എളിമയോ അല്ല അത് പലപ്പോഴും അപകർഷതാബോധമാണ്.

Related articles

ജീവിതം ലൈബ്രറി പുസ്തകമാണോ?

'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...