ചുവടുകൾ

Share post:

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ കുറ്റാന്വേഷണരീതിയുടെ പ്രത്യേകതയായി ഇക്കാര്യം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇതിൽ നിന്ന മറ്റൊരുകാര്യം കൂടി വ്യക്തമാണ്.  നമ്മുടെ ചുവടുകൾ നാം സഞ്ചരിച്ച യാത്രയെ അടയാളപ്പെടുത്തുന്നവയാണ്. ചെളിനിറഞ്ഞ വഴിയിലൂടെ നടന്നുവരുമ്പോൾ നമ്മുടെ പാദുകങ്ങളിൽ ചെളി പറ്റിയിട്ടുണ്ടാവാം. ഒരു ബീച്ചിലൂടെ സഞ്ചരിച്ചുമടങ്ങിവരുമ്പോൾ പഞ്ചാരമണലും. പിന്നിട്ട ജീവിതത്തിന്റെ അടയാളങ്ങൾകൂടിയാണ് ഇവയെല്ലാം. എവിടെ സഞ്ചരിക്കുന്നു, എങ്ങനെ സഞ്ചരിക്കുന്നു എതിലേ സഞ്ചരിക്കുന്നു..ഇവയെല്ലാം പ്രധാനപ്പെട്ടവയാണ്. 

എവിടെ പോയാലും ചില അടയാളങ്ങൾ പതിയാറുണ്ട് എന്നത് വാസ്തവമാണ്.  ആ അടയാളങ്ങൾ എങ്ങനെയുളളവയാണ് എന്നതാണ് നമ്മുടെ യാത്രകളെ സ്വാർത്ഥകമാക്കുന്നത്.  ജീവിതസായാഹ്നങ്ങളിലെത്തിയ ചിലരൊക്കെ ഒട്ടധികം ആത്മഭാരത്തോടെ പിറുപിറുക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നത് കാണാനിടയായിട്ടുണ്ട്, വേണ്ടിയിരുന്നില്ല, ശരിയായിരുന്നില്ല എന്നൊക്കെയാണ് അവരുടെ സങ്കടങ്ങൾ. എവിടെയോ അവരുടെ ചുവടുകൾ പിഴച്ചുപോയിട്ടുണ്ട് എന്നാണ് അതിനർത്ഥം. എവിടെയോ അവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും. നാം മറയ്ക്കാൻ ശ്രമിച്ചാലും മറക്കാൻ ശ്രമിച്ചാലും കാലം ചില അടയാളങ്ങൾ അവശേഷിപ്പിക്കും. ആ അടയാളങ്ങളാണ്  വഴികളുടെ പേരിൽ പില്ക്കാലത്ത് നാം വിധിക്കപ്പെടുന്നതിനുള്ള കാരണമായിത്തീരുന്നതും. കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും ചുവടുകൾ പതിപ്പിക്കാത്തവയാകട്ടെ നമ്മുടെ ഓരോ ചുവടുകളും.  അങ്ങനെയെങ്കിൽ  പിന്നിട്ട വഴികളെക്കുറിച്ചോർത്ത് നാം ഒരിക്കലും ആത്മഭാരം ചുമക്കുകയില്ല.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ...