‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

Share post:

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത് മറിച്ച് ചെറുപ്പക്കാരിൽ കണ്ടുവരുന്ന പുതിയ ശാരീരികാരോഗ്യസ്ഥിതികളെയും അവസ്ഥകളെയും കുറിച്ചാണ്. കൗമാരക്കാരിലും യുവാക്കളിലും കണ്ടുവരുന്ന പുതിയ ജീവിതശൈലിയെക്കുറിച്ചാണ്

ഫോൺ ബോഡി
സ്മാർട്ട് ഫോൺ, ടാബ്ലറ്റ്,ലാപ്പ് ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന വിവിധതരം പ്രശ്നങ്ങളെ ഇപ്പോൾ വിളിക്കുന്ന പേരാണ് ഫോൺ ബോഡി. ദിവസവും മണിക്കൂറുകളോളം തലകുനിച്ച് ഫോൺ നോക്കുക, ഒരേ കൈകൊണ്ട് ഫോൺ പിടിച്ചുപയോഗിക്കുക, വിരലുകൾ  നിരന്തരം സ്‌ക്രോൾ ചെയ്യുക, ടൈപ്പ് ചെയ്യുക, സ്‌ക്രീനിലേക്ക് ഇടവിടാതെ നോക്കിക്കൊണ്ടിരിക്കുക എന്നിങ്ങനെ ശരീരത്തെ നിരന്തരംബാധിക്കുന്ന ശാരീരികപ്രശ്നങ്ങളെയാണ് ഫോൺ ബോഡി എന്ന് പുതിയ ലോകം വിളിക്കുന്നത്.

ലക്ഷണങ്ങൾ
മേൽപ്പറഞ്ഞവയുടെ ഫലമായി കഴുത്ത്, തോളുകൾ, കൈകൾ, കണ്ണുകൾ, പുറം, ഉറക്കം, മാനസികാരോഗ്യം എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കപ്പെടാം. കൈകൾക്ക് അനുഭവപ്പെടുന്ന ബലക്കുറവ്, വിരലുകളിലെ മരവിപ്പ്,, പെരുവിരലിന്റെ വേദന, കൈമുട്ട് വേദന, സാധനങ്ങൾ കൈയിൽപിടിക്കാൻ കഴിയാതെവരുന്ന അവസ്ഥ എന്നിവയെല്ലാം ഫോൺ ബോഡി പ്രശ്നങ്ങളിൽ പെടുന്നു,  കാഴ്ച മങ്ങുക,, കണ്ണ് വരളുക, കണ്ണിൽ കത്തുന്നതുപോലെയുള്ള അനുഭവമുണ്ടാകുക, തലവേദന, വെളിച്ചത്തോട് അസ്വസ്ഥത എന്നിവയെല്ലാം കാഴ്ചയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടാകും. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം അഥവ ഡിജിറ്റൽ ഐ സ്ട്രെയ്ൻ എന്നാണ് ഈ അവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത്. സ്‌ക്രീനിലേക്ക് മണിക്കൂറുകളോളം നോക്കിയിരിക്കുന്നതുമൂലം കണ്ണുകൾ സാധാരണയെക്കാൾ കുറച്ചുതവണ മാത്രം ഇമ വെട്ടുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്. അതുപോലെ കഴുത്ത് വേദന,തോൾവേദന, പുറംവേദന, പേശികളുടെ മുറുക്കം, എന്നിവയും അനുഭവപ്പെടാം. സാധാരണ മനുഷ്യന്റെ തലയുടെ ഭാരം ഏകദേശം അഞ്ചു കിലോഗ്രാമാണ്. എന്നാൽ തല മുന്നോട്ടുകുനിയുമ്പോൾ കഴുത്തിൽ അനുഭവപ്പെടുന്ന സമ്മർദ്ദം പലമടങ്ങ് വർദ്ധിക്കുന്നു. തന്മൂലമാണ് ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നത്. എന്തിന് ശാരീരിക നിലയെ തന്നെ ഈ അവസ്ഥ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നതുമൂലം സ്‌ക്രീനിൽ നിന്നുള്ള നീലവെളിച്ചം ശരീരത്തിന്റെ സ്വാഭാവികഉറക്കച്ചക്രത്തെ പ്രതികൂലമായി ബാധിക്കുകയും അതുവഴിയായി ഉറങ്ങാൻ വൈകുക, ഉറക്കത്തിന്റെ ഗുണനിലവാരം കുറയുക, പിറ്റേന്ന് ക്ഷീണം അനുഭവപ്പെടുക എന്നിവയും സംഭവിക്കാം.

 ശാരീരികാസ്വസ്ഥതകൾക്ക് പുറമെ മാനസികാരോഗ്യത്തെയും ഈ അവസ്ഥ പ്രതികൂലമായി ബാധിക്കാറുണ്ട്. നിരന്തരം നോട്ടിഫിക്കേഷനുകൾ പരിശോധിക്കുന്നതുമൂലം ശ്രദ്ധക്കുറവ്, ഉത്കണ്ഠ, ശാരീരികസമ്മർദ്ദം, സോഷ്യൽ മീഡിയായുമായി ബന്ധപ്പെട്ട താരതമ്യ ബോധം എന്നിവ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്.

ഫോൺ ബോഡി ആർക്കെല്ലാം
 ഇത്തരത്തിലുള്ള ശാരീരികമാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നത് ആരെല്ലാം? ദിവസവും നാലുമുതൽ ആറുമണിക്കൂർ വരെ  ഫോൺ ഉപയോഗിക്കുന്നവരിലും മൊബൈബിൽ ജോലി ചെയ്യുന്നവരിലും ഓൺലൈൻ ഗെയിമിംങ് പതിവാക്കിയിരിക്കുന്നവരിലും സോഷ്യൽ മീഡിയായിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

പ്രതിരോധമാർഗങ്ങൾ
ഫോൺ ബോഡിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാനാവും? സ്വയം പ്രതിരോധമാണ് ഏകമാർഗം. ഓരോ ഇരുപതുമിനിറ്റിലും 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കുക. ഇത് കണ്ണുകളുടെ ക്ഷീണം കുറയ്ക്കാൻ സഹായിക്കും ഫോൺ നോക്കുന്നതിനുവേണ്ടി തല താഴ്ത്തിപിടിക്കുന്നതിന് പകരം ഫോൺ കഴിയുന്നത്ര കണ്ണിന്റെ ഉയരത്തിലേക്ക് ഉയർത്തി ഉപയോഗിക്കുക. ഒരു മണിക്കൂർ നേരം തുടർച്ചയായി ഫോൺ ഉപയോഗിക്കുകയാണെങ്കിൽ ഇടവേളയെടുക്കുക. അഞ്ചു മിനിറ്റ് സമയമെങ്കിലും എഴുന്നേറ്റ് നടക്കുക. ശരീരം സ്ട്രച്ച് ചെയ്യുക ഉറങ്ങാൻ പോകുന്നതിന് മുമ്പ് സ്‌ക്രീൻ ടൈം ഒഴിവാക്കുക.

മെഡിക്കൽ സഹായം
കൈകളിൽസ്ഥിരമായ മരവിപ്പും കൈകൾക്ക് ബലക്കുറവ് വർദ്ധിക്കുകയും ചെയ്യുക, കാഴ്ച മങ്ങൽ പതിവായിരിക്കുക, കടുത്ത കഴുത്ത് പുറം വേദനകൾ, നിത്യജോലികൾ ചെയ്യുന്നതിന് തടസപ്പെടുന്ന വിധത്തിലുള്ള വേദന എന്നീ അവസ്ഥകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്.

ഫോൺ ബോഡി എന്നത് ഒരു രോഗമല്ല മറിച്ച് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. സാങ്കേതികവിദ്യകൾ മികച്ചവയും അവശ്യത്തിന് സഹായിക്കുന്നവയുമാകുമ്പോഴും അവ നമ്മുടെ ആരോഗ്യത്തെയും മനസ്സിനെയും എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതിനുള്ള മുന്നറിയിപ്പാണ്. ഇത്തരം അവസ്ഥകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മനസ്സിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...