ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

Share post:

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക… പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ് ഇവയെല്ലാം.  സാധാരണ ദഹനപ്രശ്നമായി കരുതുന്നുവെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable Bowel Syndrome)  എന്ന ദീർഘകാല കുടൽരോഗത്തിന്റെ ലക്ഷണമാകാം.

Irritable Bowel Syndrome എന്നത് വൻകുടലിനെ ബാധിക്കുന്ന  ദഹനസംബന്ധിയായ അവസ്ഥയാണ്. ജീവൻ അപകടത്തിലാക്കുന്ന രോഗമല്ലെങ്കിലും, രോഗിയുടെ ദൈനംദിന ജീവിതത്തെ ഗണ്യമായി ബാധിക്കാവുന്നവയാണ്. മാനസിക സമ്മർദ്ദം, ഭക്ഷണരീതി, ഹോർമോൺ മാറ്റങ്ങൾ, കുടലിലെ ബാക്ടീരിയകളിലെ അസന്തുലിതാവസ്ഥ എന്നിവ കആടനു കാരണങ്ങളാകാം.

ഭക്ഷണത്തിന് ശേഷം കാണുന്ന പ്രധാന ലക്ഷണങ്ങൾ

വയർ വീർക്കൽ
ഭക്ഷണം കഴിച്ചതിന് ശേഷം വയർ അസ്വാഭാവികമായി നിറഞ്ഞതുപോലെ തോന്നുക. ചിലപ്പോൾ വയർ കട്ടിയാവുകയും വസ്ത്രങ്ങൾ മുറുക്കിയതുപോലെ തോന്നുകയും ചെയ്യും.

ഗ്യാസ്
കുടലിൽ ഗ്യാസ് അധികമായി രൂപപ്പെടുന്നത് അസ്വസ്ഥതക്കും വയറുവേദനയ്ക്കും കാരണമാകാം.

വയറുവേദന
ഭക്ഷണത്തിന് ശേഷം കുടലിന്റെ ചലനം വർധിക്കുമ്പോൾ വയറിന്റെ താഴ്ഭാഗത്ത് പിടിച്ചുപിടിക്കുന്ന വേദന അനുഭവപ്പെടാം. മലവിസർജ്ജനത്തിന് ശേഷം ചിലപ്പോൾ വേദന കുറയുകയും ചെയ്യും.

മലബന്ധം അല്ലെങ്കിൽ വയറിളക്കം
കആട ഉള്ള ചിലർക്കു സ്ഥിരമായ മലബന്ധം ഉണ്ടാകുമ്പോൾ, മറ്റുചിലർക്കു വയറിളക്കമാണ് പ്രധാന പ്രശ്നം. ചിലരിൽ ഇവ രണ്ടും മാറിമാറി സംഭവിക്കാം.
സ്ഥിരമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, അത്യധികം കഫെയിൻ ഉപയോഗം, എണ്ണയും മസാലയും കൂടുതലുള്ള ഭക്ഷണം, പാലുവർഗ്ഗങ്ങൾ അല്ലെങ്കിൽ ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള അസഹിഷ്ണുത ആശങ്കയും വിഷാദവും ഇവയൊക്കെ കആട ന് കാരണമാകാറുണ്ട്. അതുകൊണ്ട് തുടർച്ചയായി വയർ വീർക്കൽ, വിശദീകരിക്കാനാകാത്ത ഭാരം കുറയൽ, മലത്തിൽ രക്തം കാണുക, രാത്രി ഉറക്കമുണർത്തുന്ന വയറുവേദന, ഭക്ഷണം കഴിക്കാനുള്ള ഭയം, ക്ഷീണവും രക്തക്കുറവും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്. കആട മാത്രമല്ല, മറ്റു ഗുരുതര കുടൽരോഗങ്ങളുടെയും സൂചനയായിരിക്കാം ഇവയെല്ലാം.
ഭക്ഷണരീതി ശ്രദ്ധിക്കുക, ചെറിയ അളവിൽ പലതവണ ഭക്ഷണം കഴിക്കുക, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കുറയ്ക്കുക, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക, ഫൈബർ അടങ്ങിയ ഭക്ഷണം നിയന്ത്രിതമായി ഉൾപ്പെടുത്തുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, യോഗ, ധ്യാനം, സ്ഥിരമായ വ്യായാമം, മതിയായ വെള്ളം കുടിക്കുക എന്നിവയെല്ലാം ഇതിന് സഹായകരമാണ്.  

ഏത് ഭക്ഷണത്തിനുശേഷമാണ് പ്രശ്നം കൂടുതലാകുന്നതെന്ന് രേഖപ്പെടുത്താനും ശ്രമിക്കുക. സമയബന്ധിതമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി
 IBS നിയന്ത്രണത്തിലാക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല...