ഡാർക്ക് ഷവർ..!

Share post:

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന കുളിയാണ് ഡാർക്ക് ഷവറെന്നാണ് പുതിയ ചില കണ്ടുപിടിത്തങ്ങൾ. ശാസ്ത്രീയമായ അടിത്തറയും ഇതിനുണ്ടെന്നാണ് വാദം. സമ്മർദ്ദങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഇന്നത്തെ തലമുറയ്ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒരു മാർഗമായിട്ടാണ് ഡാർക്ക് ഷവറിനെ അവതരിപ്പിക്കുന്നത്.  ഉറക്കമില്ലാത്തവർക്ക് ഉറക്കം കിട്ടാൻ പോലും ഇത് സഹായകരമാകുന്നു. വെളിച്ചം അണച്ച് ഇരുട്ടിൽ കുളിക്കുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വെളിപെടുത്തലുകൾ ഇപ്രകാരമാണ്. വെളിച്ചമില്ലാതെവരുമ്പോൾ ഉറക്കഹോർമോൺ ആയ മെലട്ടോണിന്റെ ഉത്പാദനം വർദ്ധിക്കും.  വിശ്രമിക്കാറായി, ഉറങ്ങാറായി എന്ന സൂചന അത് ശരീരത്തിന് നല്കുന്നു. ഉറങ്ങാൻപോകുന്നതിന് പത്തുമിനിറ്റ് മുമ്പായിരിക്കണം ഇപ്രകാരം കുളിക്കേïത്. നാഡീവ്യൂഹത്തിന് ശമനം നല്കുന്നു. ഇരുട്ടിൽ കുളിക്കുന്നത് ഒരു ധ്യാനാനുഭവമാണെന്നാണ് ചിലരുടെ പക്ഷം. വെളളത്തിന്റെ സ്പർശം മാത്രമാണ് നാം അവിടെ അറിയുന്നത്. അതൊരുതരം പ്രത്യേക അനുഭവമാണ്. കുളിമുറിയിലെ കണ്ണാടിയിൽപോലും നമുക്ക് നമ്മെ കാണാൻ കഴിയില്ല. ഇത്തരമൊരു അവസ്ഥ ധ്യാനത്തോട് സമാനമാണ്. 

ഈ രീതി പരീക്ഷിച്ചുനോക്കിയവരിൽ പലർക്കും- അതായത് ഉറക്കമില്ലാതെ രാത്രിയിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന പലർക്കും- സുഖകരമായി ഉറങ്ങാൻ കഴിഞ്ഞതായും പഠനങ്ങൾ പറയുന്നു. സുരക്ഷിതമല്ലാത്ത ബാത്ത്റൂമുകളിൽ കുളിക്കുന്നവരോ ഇരുട്ടിനെ ഭയമുള്ളവരോ ഡാർക്ക് ഷവർ നടത്തരുത്.  പേടിയില്ലാത്തവരും സുരക്ഷിതമായ ബാത്ത് റൂം ഉപയോഗിക്കുന്നവരും പരീക്ഷിച്ച് നോക്കാവുന്നതാണ് ഡാർക്ക് ഷവർ.

സമസ്യ

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല...