ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

Share post:

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ

ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും ഒരുപോലെ ഗുണകരമല്ല എന്നതാണ് കാർഡിയോളജിസ്റ്റുകൾ പറയുന്നത്. ശരിയായതിനെ തിരഞ്ഞെടുക്കുകയും കൃത്യമായ അളവിൽ കഴിക്കുകയുമാണ് ചെയ്യേണ്ടത്. ഹൃദയാരോഗ്യത്തിന് ഗുണകരമായ ഡ്രൈ ഫ്രൂട്ടുകൾ പ്രധാനമായും പൊട്ടാസ്യം, ഫൈബർ, ഹെൽത്തി ഫാറ്റുകൾ എന്നിവ അടങ്ങിയവയാണ്.

ഉദാഹരണത്തിന് 1  ബദാം (Almonds) ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ അൺസാച്ചുറേറ്റഡ് ഫാറ്റുകൾ അടങ്ങിയതാണ്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുകയും രക്തക്കുഴലുകൾ ശാന്തമാക്കുകയും ചെയ്യുന്നു. 

മറ്റൊന്ന്  വാൾനട്ട് (Walnuts) ആണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉള്ളതിനാൽ ഇൻഫ്ളമേഷൻ കുറയ്ക്കുകയും ബിപി നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യുന്നു.

പിസ്ത (Pistachios) പൊട്ടാസ്യം സമൃദ്ധമായി ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ഉണക്ക മുന്തിരി (Raisins) പൊട്ടാസ്യം കൂടുതലുള്ളതിനാൽ ബിപി കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു..

ഉണക്ക അപ്രിക്കോട്ട് (Dried apricots) പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദ്ദ നിയന്ത്രണത്തിന് വളരെ സഹായകരം.

പ്രൂൺസ് (Prunes / ഉണക്ക പ്ലംസ്) ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ബിപി കുറയ്ക്കാനും സഹായിക്കുന്നു.  

പൊതുവായി: ഈ ഡ്രൈ ഫ്രൂട്ടുകൾ ചെറിയ അളവിൽ  ദിവസവും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഒഴിവാക്കേണ്ട ചില ഡ്രൈ ഫ്രൂട്സ് ഉണ്ട്. അവയിൽ ചിലത് ബിപി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഉപ്പു ചേർത്ത ഡ്രൈ ഫ്രൂട്ടുകൾ (Salted nuts) സോഡിയം കൂടുതലായതിനാൽ രക്തസമ്മർദ്ദം ഉയരും. പഞ്ചസാര ചേർത്ത/കാൻഡിഡ് ഡ്രൈ ഫ്രൂട്ടുകൾ അധിക പഞ്ചസാര ശരീരഭാരം കൂട്ടുകയും ബി.പി വർധിപ്പിക്കുകയും ചെയ്യും. പ്രോസസ്സ് ചെയ്ത നിറമുള്ള ഡ്രൈ ഫ്രൂട്ടുകൾ (കെമിക്കൽസ് ഉദാ: sulphur dioxide ഉപയോഗിച്ച് തയ്യാറാക്കിയവ) ആരോഗ്യത്തിന് ഹാനികരമാണ്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല...