മുപ്പതിലെങ്കിലും മെച്ചപ്പെടണം…

Share post:

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും അതുതന്നെയാണ്. കരിയർ, കുടുംബം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്.  ഈ തിരക്കിനിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ്. ചെറുപ്പമല്ലേ യൗവനമല്ലേ ഇങ്ങനെയങ്ങ് ഓടിക്കോളും എന്നാണ് ചിന്ത.
ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഇഷ്ടമുള്ളതുപോലെയെല്ലാം ജീവിച്ചും മുന്നോട്ടുപോകുന്നതിനിടയിൽ ശരീരം ചില അപായസൂചനകൾ നല്കുന്നതുപോലും ശ്രദ്ധിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാറില്ല. ഇത് അപ്പോൾ ദോഷമുണ്ടാക്കുന്നില്ല എങ്കിലും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയേക്കാം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുളള ശ്രദ്ധ മുപ്പതുവയസിൽ തന്നെ ആരംഭിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഇതിന് എന്താണ് മുപ്പതിലെത്തിയ ചെറുപ്പക്കാർ ചെയ്യേണ്ടത്?

  • പ്രമേഹവും അമിതവണ്ണവും കൊളസ്ട്രോളും  ശരീരത്തിൽ കയറിക്കൂടിയതിന് ശേഷമാണ് പലരും ജിമ്മിലേക്കോടുന്നത്. ആ ഓട്ടം അത്രയും വേഗത്തിൽ ജിമ്മിലേക്ക് ആക്കുന്നതിന് പകരം മുപ്പതുവയസു തുടങ്ങുമ്പോൾ തന്നെ ചെറിയ തോതിൽ ശാരീരികവ്യായാമം ചെയ്യുക എല്ലാ ദിവസവും മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കാതെ ആഴ്ചയിൽ കുറഞ്ഞത് പലദിവസങ്ങളിലായി 150 മിനിറ്റ് നേരം മിതമായ തോതിൽ വ്യായാമം ചെയ്യുക. വേഗത്തിലുളള നടത്തവും സൈക്ലിംങും നീന്തലും ഗുണകരമാണ്. ആഴ്ചയിൽ രണ്ടുമുന്നു ദിവസം മാത്രം പേശീശക്തി വർദ്ധിപ്പിക്കുന്ന വ്യായാമം ചെയ്താൽ മതിയാവും. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നവയാണ് ഇത്തരം കാര്യങ്ങൾ.
  • ഉറക്കം ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്. ഉറക്കമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് പറയാം. ദിവസവും  ഏഴുമുതൽ ഒമ്പതുമണിക്കൂർവരെ ഉറക്കം നല്ലതാണ്. അതുപോലെ തോന്നുന്ന സമയത്ത് കിടന്നുറങ്ങാതെ കൃത്യ സമയത്ത്  ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. കിടക്കുന്ന സമയത്ത് സ്‌ക്രീൻ സമയം അധികമായാൽ അത് ഉറക്കത്തെ ബാധിക്കും. ദീർഘകാല ഉറക്കക്കുറവ് നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക്  വഴിതെളിക്കും.
  • ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗത്തിൽ നിയന്ത്രണം വരുത്തുക. അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക. പ്രോട്ടീൻ സമൃദ്ധമായിരിക്കണം ഭക്ഷണം. ഇന്ന് പല ചെറുപ്പക്കാരും സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടാണ് ജീവിക്കുന്നത്. പലതരം സ്ട്രസുകൾ അവരുടെ ജീവിതത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.  സ്ട്രസ് വലിയൊരു വില്ലനാണ്. അതുകൊണ്ട് സമ്മർദ്ദം കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.. ധ്യാനം, പ്രാർത്ഥന എന്നിവ ശീലമാക്കുക. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക, ഇ്ഷ്ടപ്പെട്ട ഹോബികൾ കണ്ടെത്തുക. ജോലിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവനല്ല വിശ്രമിക്കാൻ കൂടി വിധിക്കപ്പെട്ടിരിക്കുന്നവനാണ് മനുഷ്യൻ. അതുകൊണ്ട്  ചത്തുമീൻ പിടിക്കാതെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്രശ്രദ്ധ നല്കിക്കൊണ്ട് വിശ്രമിക്കുക.
  • ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും സ്ഥാപിക്കുകയുമാണ് അടുത്തപടി. കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. സുഹൃത്തുക്കളുമായി ബന്ധപ്പെടുക. സാമൂഹികമായ ഒറ്റപ്പെടൽ അവസാനിപ്പിക്കുക. നല്ല ബന്ധങ്ങൾ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒന്നുപോലെ ഗുണകരമാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയാണ് മറ്റൊരു പ്രധാനകാര്യം. ഹൃദ്രോഗം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെയെല്ലാം സാധ്യത കുറയ്ക്കാൻ ഇതുവഴിയായി സാധിക്കും.
  • ആരോഗ്യപരിശോധനകൾ കൃത്യമായി നടത്താൻ ശ്രമിക്കുകയാണ് അവസാനത്തെ നിർ്ദ്ദേശം. ഷുഗർ-കൊളസ്ട്രോൾ പരിശോധനകൾ കൃത്യമായും നടത്തിയിരിക്കണം. അതുപോലെ പ്രായത്തിനും കുടുംബചരിത്രത്തിനും അനുയോജ്യമായ സ്‌ക്രീനിങ് പരിശോധനകളും.
  • ഇതൊക്കെ മുപ്പതുവയസ് മുതൽ കൃത്യമായി ശീലിക്കുകയാണെങ്കിൽ തുടർന്നുള്ള കാലം ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കാൻ സാധിക്കും. ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ അതോ രോഗിയായി കഴിയണോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. ദീർഘായുസ് എന്നത് നൂറുവയസുവരെ ജീവിച്ചിരിക്കുന്നത് മാത്രമല്ല ആരോഗ്യത്തോടെയും ഊർജ്ജത്തോടെയും പരസഹായമില്ലാതെയും ജീവിച്ചിരിക്കുന്നതുകൂടിയാണ് എന്ന കാര്യം മറക്കാതിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്.  ഇനിയെന്താണ് ഭാവിപരിപാടി? അതിൽ ചിലർക്ക് വ്യക്തമായ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്.  'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ്...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത്...

എന്തിന് ഇത്രേം സമ്മർദ്ദം? എന്തു നേട്ടം?

ഇഷ്ടവിഷയത്തിനു ചേരാൻ വീട്ടുകാർ വിസമ്മതിച്ചു; പ്ലസ്ടുകാരൻ  ജീവനൊടുക്കി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.   അച്ഛൻ വഴക്കു പറഞ്ഞതിന് എട്ടാം ക്‌ളാസ്സുകാരൻ...