‘ചിറകില്ലാതെ പറന്നവൾ’

Share post:

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ അവളുടെ ജീവിതം മാറിമറിഞ്ഞു. വൈദ്യൂതാഘാതത്തെതുടർന്ന് അവൾക്ക് കൈകാലുകൾ നഷ്ടമായി. നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റൈ മേൽക്കൂരയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 11,000 വാട്ട് വൈദ്യുതി ലൈനിൽ തട്ടിയാണ് അവൾക്ക് കൈകളും കാലുകളും നഷ്ടമായത്. ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി ഡോക്ടർമാർക്ക് ചെയ്യാനുള്ളത് കൈകാലുകൾ മുറിച്ചുമാറ്റുക എന്നതുമാത്രമായിരുന്നു. അങ്ങനെയാണ് എട്ടാം വയസിൽ പായൽ അംഗവിഹീനയായത്. ഇന്ന് അപകടത്തെക്കുറിച്ച് സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. നിർദ്ധനയായ ഒരു പെൺകുട്ടി കൈകകളും കാലുകളുമില്ലാതെ ഈ ലോകത്ത് എങ്ങനെ ജീവിക്കും.? പായലിന്റെ ജീവിതം അവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ അതൊരു തുടക്കമായിരുന്നു.  ഇത്രയും വൈകല്യമുണ്ടായ ഒരു പെൺകുട്ടിയെ പരിപാലിക്കുക എന്നത് അവളുടെ മാതാപിതാക്കന്മാർക്ക്  എളുപ്പമായ കാര്യമായിരുന്നില്ല. അതുകൊണ്ട് അവർ അവളെ  ഒഡീഷയിലെ ബൊലാംഗീറിലെ  പാർബതി ഗിരിബാൽ നികേതനിൽ ആക്കി. അവൾക്ക് ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ല, ഇതിലും നല്ലത്, അവൾക്ക് കുറച്ച് വിഷം കൊടുത്താൽ മതി’ എന്നായിരുന്നു അതേക്കുറിച്ച് ബന്ധുക്കളുടെയും അയൽക്കാരുടെയും പ്രതികരണം.

 അനാഥാലയത്തിലെത്തി എട്ടുവർഷങ്ങൾക്കുശേഷമാണ് അവളുടെ ജീവിതത്തിൽ മാറ്റമുണ്ടായത്. വായിൽ ബ്രഷ് ഉപയോഗിച്ച് പായൽ പടംവരയ്ക്കുന്ന ഒരു ചിത്രം  കുൽദീപ് വേദ്വാൻ എന്ന വ്യക്തിയുടെ ശ്രദ്ധയിൽ പെട്ടു. ജനനം മുതൽ കൈകളില്ലാതെ വളർന്ന ശീതൽ ദേവിയെ ഇന്ത്യയിലെ പാരാ ആർച്ചറി താരമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. പായലിനെ കണ്ടപ്പോൾ അവളെയും ആ വഴിക്ക് തനിക്ക് കൊണ്ടുവരാൻ കഴിയും എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അനാഥാലയത്തിൽ നിന്ന് പായലിനെ അദ്ദേഹം ജമ്മുവിലേക്ക് കൊണ്ടുവന്നു.

 ‘ഞാൻ ശീതൾ ദേവിയെ ഒരു ചാമ്പ്യനാക്കി. പായലിനും അങ്ങനെയാകാൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു’ എന്നാണ് അതേക്കുറിച്ച് കുൽദീപ് പറയുന്നത്. ശീതലിന് വേണ്ടി ചെയ്തതുപോലെ, പായലിന്റെ ഉപയോഗത്തിനായി ഒരു പ്രത്യേക വില്ല്, കൃത്രിമ കാലുകൾ (വലത് പ്രോസ്തെറ്റിക്സിൽ വില്ലു ഉയർത്താൻ സഹായിക്കുന്ന പ്രത്യേക സ്റ്റീൽ ഉപകരണം ഘടിപ്പിച്ചിരിക്കുന്നു) ഉപയോഗിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രത്യേക വില്ലും ശീതൽ ഉപയോഗിക്കുന്ന അതേ ചെസ്റ്റ് റിലീസ് സംവിധാനവും വേദ്വാൻ തയ്യാറാക്കി. മറ്റൊരാൾ അമ്പുകൾ അവളുടെ വില്ലിൽ കയറ്റുന്നു. മൂന്നുമാസത്തെ പരിശീലനം കൊണ്ട്  ഉപകരണങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അവളെ പരുവപ്പെടുത്തിയെടുക്കാൻ പരിശീലകന് സാധിച്ചു. ”ഞാൻ ആദ്യമായി അക്കാദമിയിൽ പോയപ്പോൾ എല്ലാവർക്കും കൈകളും കാലുകളും ഉണ്ടെന്ന് ഞാൻ കു. കുട്ടികൾ കൈകെണ്ട് വില്ലുപിടിക്കുന്നു. പക്ഷേ ഞാൻ എങ്ങനെ ചെയ്യും. അതായിരുന്നു എന്റെ സംശയം. പക്ഷേ എന്റെ ഗുരു എന്നെ സഹായിക്കാമെന്ന് ഉറപ്പുനല്കി. എനിക്ക് അത് ചെയ്യാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു,” പായലിന്റെ ഓർമ്മ..  

2023ൽ ആണ് പായൽ പരിശീലനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം അവൾ ലോകം മുഴുവൻ കീഴടക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അപ്പോൾ ആരും കരുതിയിരുന്നില്ല. പക്ഷേ സംഭവിച്ചത് അങ്ങനെയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ബാങ്കോക്കിൽ നടന്ന ആദ്യ ലോക ആർച്ചറി പാരാ സീരീസ് മത്സരത്തിൽ വ്യക്തിഗത വനിതാ കോമ്പൗണ്ട് ഇനത്തിൽ സ്വർണ്ണം നേടിയത് പായലായിരുന്നു. ടൂർണമെന്റിൽ മിക്സഡ് ടീം കോമ്പൗണ്ടിലും വനിതാ ടീം കോമ്പൗണ്ട് ഇനങ്ങളിലും അവൾ ഇതിനകം രണ്ട് സ്വർണ്ണം നേടിയിരുന്നു, കൂടാതെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 698 പോയിന്റുമായി യോഗ്യതാ മത്സരങ്ങളിൽ ഒന്നാമതെത്തിയിരുന്നു,  എതിരാളി ശീതളിനെക്കാൾ 20 പോയിന്റു കൂടുതലായിരുന്നു, ബാങ്കോക്ക്  ആദ്യത്തെ സീനിയർ അന്താരാഷ്ട്ര മത്സരമായിരുന്നെങ്കിലും പായൽ ശീതലിനെ തോൽപ്പിക്കുന്നത് ഇതാദ്യമായിരുന്നില്ല. 2025 ൽ ജയ്പൂരിൽ നടന്ന പാരാ ആർച്ചറി നാഷണൽസിൽ അവൾ ഇതിനകം തന്നെ ശീതളിനെ മറികടന്നിരുന്നു.  

പായലിന്റെ കഥ നമ്മെ പഠിപ്പിക്കുന്നത് വലിയൊരു സത്യമാണ്. പരിമിതികൾ ശരീരത്തിലല്ല, മനസ്സിലാണ്. ജീവിതത്തിൽ എത്ര വലിയ തടസ്സങ്ങൾ വന്നാലും അതിനെ മറികടക്കാൻ ഉള്ള ശക്തി ഓരോ മനുഷ്യന്റെയും ഉള്ളിലുണ്ട്. ‘ഇത് എനിക്ക് സാധിക്കില്ല’ എന്ന് തോന്നുന്ന നിമിഷങ്ങളിൽ, അവളുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. ശ്രമവും വിശ്വാസവും ഉണ്ടെങ്കിൽ അസാധ്യവും സാധ്യമാകാം.

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന് മുമ്പിൽ വല്ലാതെ വിറച്ചുപോയിരുന്നു പുതിയൊരു ബിസിനസ് തുടങ്ങുന്നു, പുതിയ ജോലി അന്വേഷിക്കുന്നു, പുതിയ...