HUNGRY+ ANGRY = HANGRY

Share post:

‘വിശന്നാ എനിക്ക് ദേഷ്യം വരും’

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. ‘വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല’ എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല. വിശപ്പും കോപവും കൂടി ഒരുമിച്ചു അനുഭവപ്പെടുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ്  Hangry. വിശപ്പിന്റെ ഫലമായി  കോപം വരുന്നതിനെയോ പ്രകോപിതരാകുന്നതിനെയോ ആണ് ഈ വാ്ക്കിന്റെ പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നത്. വിശക്കുന്നവരും കോപിക്കുന്നവരുമാണ് നാം എല്ലാവരുമെങ്കിലും വിശപ്പിന്റെ ഫലമായി കോപം വരുന്ന സങ്കീർണ്ണമായ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്ന വിധത്തിൽ  വിശപ്പിനെയും കോപത്തെയും കൂട്ടിയോജിപ്പിച്ച് 2018 ലാണ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറിയിൽ ഈ വാക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. മനുഷ്യരിൽ മാത്രമല്ല ജന്തുലോകത്തും ഹാംഗ്രിയായവരുണ്ട്.. ഊർ്ജ്ജക്കുറവോ ഊർജ്ജമില്ലായ്മയോ എന്ന അവസ്ഥയെ മറികടക്കാൻ അസ്വസ്ഥതപ്രകടിപ്പിക്കുന്ന ജീവികളിൽ നമുക്കെല്ലാം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ് എലി.  എലികൾ ഓടുന്നതും അവർക്ക് കഴിക്കാൻ പറ്റാത്തതായ വസ്തുവകകൾ കടിക്കുന്നതോ ആയി നാം കണ്ടിട്ടില്ലേ. മനുഷ്യരിൽ കാണപ്പെടുന്ന ഹാംഗ്രിയുടെ മറ്റൊരു സ്ഥിതിവിശേഷമാണ് അത്.

 എന്തുകൊണ്ടാണ് മനുഷ്യർ ഹാംഗ്രിയാകുന്നത്? ജൈവികവും മാനസികവുമായ പല കാരണങ്ങൾ അതിന്റെ പിന്നിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് താഴുന്നത് അതിലൊരു കാരണമാണ്. ഗ്ലൂക്കോസ് കുറയുമ്പോൾ തലച്ചോറിന് വേണ്ട ഊർജം  മന്ദീഭവിക്കും. ശ്രദ്ധയും നിയന്ത്രണശേഷിയും  കുറയും. കോപവും അസഹിഷ്ണുതയും അസ്വസ്ഥതയും കൂടും. ഹോർമോണുകളുടെ സ്വാധീനമാണ് മറ്റൊരു ഘടകം. വിശപ്പുകൂട്ടുന്ന  ഴവലൃഹശി ഹോർമോണുകളും സമ്മർദ്ദം വർദ്ധിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണും കൂടുതലാകുന്നത് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നു. സ്വതവേ എളുപ്പത്തിൽ ദേഷ്യപ്പെടുന്നവരും സമ്മർദ്ദങ്ങളോ പ്രശ്നങ്ങളോ നേരിടാൻ കഴിവില്ലാത്തവരും വികാരങ്ങളെ നിയന്ത്രിക്കാൻ പ്രയാസമുള്ളവരും വിശപ്പുണ്ടാകുമ്പോൾ കോപിക്കുന്നവരായി മാറാറുണ്ട്. വ്യക്തിത്വവും മാനസികഘടനയും തമ്മിൽ ബന്ധപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉറക്കമില്ലായ്മയാണ് മറ്റൊരു കാരണം. മതിയായ ഉറക്കം കിട്ടാത്തവർക്കു ഹോർമോൺ ബാലൻസ് തകരും. വിശപ്പിനുമേൽ നിയന്ത്രണം ഇല്ലാതെവരും. ചെറിയ കാര്യങ്ങൾക്കുപോലും വലിയ അസ്വസ്ഥതപ്രകടിപ്പിക്കും. അത്തരക്കാർ വേഗത്തിൽ ഹാംഗ്രി ആകുന്നവരാണ്. ഭക്ഷണക്രമവും ജീവിതശൈലിയുമാണ് മറ്റൊരുകാരണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നവരിലും പ്രോട്ടീൻ, ഫൈബർ കുറവുള്ള ഭക്ഷണം കഴിക്കുന്നവരിലും കഫീൻ അധികമായി ഉപയോഗിക്കുന്നവരിലും വിശപ്പിന്റെ പ്രതികരണം കൂടുതൽ ശക്തമായിരിക്കും.

വിശപ്പുള്ളപ്പോൾ തലച്ചോറിന്റെ വികാരനിയന്ത്രണ ഭാഗം (prefrontal cortex) കുറച്ച് മാത്രമേ പ്രവർത്തിക്കൂ.

അപ്പോൾ ആവേശപരമായ പ്രതികരണങ്ങൾ-കോപം, ചീത്തവിചാരം-ശക്തമാകും. അടുത്തതായി നാം കാണേണ്ടത്  ഹാംഗ്രി ആകാതിരിക്കാൻ എന്തു ചെയ്യണം എന്നതാണ്. ചെറിയ ചെറിയ ഇടവേളകളിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ് അതിലൊരു മാർഗം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുക. മതിയായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക ഇവയെല്ലാം ചില പരിഹാരമാർഗങ്ങളാണ്. അതിനെക്കാൾ പ്രധാനപ്പെട്ടതാണ് വിശപ്പും കോപവും തമ്മിലുളള ബന്ധത്തെക്കുറിച്ച് തിരിച്ചറിയുന്നതും അത് തന്നെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നതും. മനുഷ്യരുടെ ദൗർബല്യമല്ല ശരീരഘടന, ഹോർമോണുകൾ, മനസ്സ്, ഉറക്കം, ഭക്ഷണശീലങ്ങൾ എന്നിവയുടെ കൂട്ടായഫലമാണ് ഹാംഗ്രിയെന്ന് തിരിച്ചറിയുക.

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന് മുമ്പിൽ വല്ലാതെ വിറച്ചുപോയിരുന്നു പുതിയൊരു ബിസിനസ് തുടങ്ങുന്നു, പുതിയ ജോലി അന്വേഷിക്കുന്നു, പുതിയ...