വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

Date:

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ… 
സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ 
മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ?


ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം ആരംഭിക്കുന്നത് മൊബൈൽ നോക്കിക്കൊണ്ടാണ്. ദിവസം അവസാനിക്കുന്നതും അങ്ങനെ തന്നെ. മാത്രവുമല്ല ദിവസത്തിൽ കൂടുതൽ സമയവും മൊബൈലുമായി ബന്ധപ്പെട്ടുകൊണ്ടുമിരിക്കുന്നു. ജോലിയും വിനോദവും എല്ലാം മൊബൈലിലൂടെ. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് ഡിജിറ്റൽ ഡിറ്റോക്സ് (digital ditox)  പ്രസക്തമാകുന്നത്.

എന്താണ് ഡിജിറ്റൽ ഡിറ്റോക്സ്

മൊബൈൽ, സോഷ്യൽമീഡിയ, ഇന്റർനെറ്റ്, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ബോധപൂർവ്വം അകലം പാലിക്കുകയോ താല്ക്കാലികമായി വിട്ടുനില്ക്കുകയോ ചെയ്യലാണ് ഡിജിറ്റൽ ഡിറ്റോക്സ്. ദിവസം മുഴുവൻ ഫോൺ ഓഫാക്കിവയ്ക്കുന്നതും വാരാന്ത്യങ്ങളിൽ സോഷ്യൽമീഡിയ പൂർണ്ണമായും ഒഴിവാക്കുന്നതും നോ സ്‌ക്രീൻ അവർ പാലിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. മനസിന് സ്വസ്ഥത കൊടുക്കുകയും ചിന്തകളെ ഏകാഗ്രമാക്കുകയും ശ്രദ്ധിക്കാൻ അവസരം നല്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

പ്രസക്തി

ഡിജിറ്റൽ ഡിറ്റോക്സിന്റെ പ്രസക്തി എന്താണെന്ന് നോക്കാം. മനുഷ്യമസ്തിഷ്‌ക്കം തുടർച്ചയായ information switching നു വേണ്ടി രൂപകല്പന ചെയ്തതല്ല നോട്ടിഫിക്കേഷനുകളും നിരന്തരം സ്‌ക്രോൾ ചെയ്യലും നമ്മുടെ ശ്രദ്ധയെ തകർക്കുന്നവയാണ്. കാര്യങ്ങൾ മറക്കുന്നതും മാനസികമായ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെതിരെയുള്ള പ്രതിരോധം തീർക്കലാണ് ഡിജിറ്റൽ ഡിറ്റോക്സ്.

 രാത്രിയിൽ സ്‌ക്രീൻ അമിതമായി ഉപയോഗിക്കുന്നതു മൂലം മെലട്ടോണിൻ ഹോർമോൺ കുറയ്ക്കുന്നതായും ഉറക്കത്തിന്റെ ഗുണമേന്മ കുറയ്ക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈകി ഉറങ്ങുന്നത് ക്ഷീണം വർദ്ധിപ്പിക്കുകയും രാവിലെ മന്ദതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

 സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് മാനസികാരോഗ്യം കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം സോഷ്യൽ മീഡിയായിൽ നാം പലപ്പോഴും കാണുന്നത് മറ്റുള്ളവരുടെ ജീവിതത്തിലെ വിജയങ്ങളും മനോഹരമായ നിമിഷങ്ങളുമാണ്. അവരുടെ സൗന്ദര്യവും പ്രശസ്തിയുമാണ്. ഇത് സ്ഥിരമായി കാണുന്നതോടെ നമുക്ക് നമ്മോട് തന്നെ അപകർഷത തോന്നുകയും എന്റെ ജീവിതം പാഴായിപ്പോയിയെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു. തന്മൂലം ആത്മവിശ്വാസം തകരാറിലാവുകയും മാനസികാരോഗ്യം ദുർബലമാവുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം പരിഹാരമാണ് ഡിജിറ്റൽ ഡിറ്റോക്സ്.

ഡിജിറ്റൽ ഡിറ്റോക്സ് നടപ്പാക്കിയാൽ

ഡിജിറ്റൽ ഡിറ്റോക്സ് നടപ്പിലാക്കിയതിലൂടെ പലരുടെയും ശ്രദ്ധ മെച്ചപ്പെടുകയും ഉറക്കം നന്നാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ മാനസികമായ സമാധാനവും സ്വസ്ഥതയും അനുഭവിക്കാനും സാധിച്ചിട്ടുണ്ട്.

പ്രായോഗികമോ?

ഡിജിറ്റൽ ഡിറ്റോക്സ് എത്രത്തോളം പ്രായോഗികമാണ്? അങ്ങനെയൊരു വിഷയം കൂടി നാം ചർച്ച ചെയ്യേണ്ടതുണ്ട്. കാരണം ഇന്ന് എല്ലാം ഡിജിറ്റൽ മയമാണ്. ജോലി,പഠനം, ബാങ്കിങ്, ബന്ധങ്ങൾ,വാർത്തകൾ എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഡിജിറ്റൽ ജീവിതം പൂർണ്ണമായും ഒഴിവാക്കാനാവില്ല. പലർക്കും അതിൽ പൂർണ്ണമായും വിജയിക്കാൻസാധിച്ചിട്ടില്ല. അത് പ്രായോഗികവുമല്ല, ഒരു ദിവസം കുറച്ചുനേരം മൊബൈൽ ഉപേക്ഷിച്ചതിനു ശേഷം പൂർവ്വാധികം ആവേശത്തോടെ അതിലേക്ക് മടങ്ങുന്നവരാണ് പലരും. കാരണം അത്രയധികം ഫോൺ നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നു.

പോംവഴി

അതുകൊണ്ട് ഡിജിറ്റൽ ഡിറ്റോക്സിന് പകരമായി ഡിജിറ്റൽ ബാലൻസാണ് കൂടുതൽ അഭികാമ്യം. അതുപോലെ ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ  നടപ്പിലാക്കുകയും വേണം. ഇതിനായി ചില പോംവഴികൾ നിർദ്ദേശിക്കാം.

ദിവസത്തിലെ ആദ്യത്തെ മുപ്പതു മിനിറ്റ് ഫോൺ നോക്കാതിരിക്കുക. പകരം പ്രാർത്ഥന, നടത്തം, വായന, ധ്യാനം എന്നിവയ്ക്കായി നീക്കിവയ്ക്കുക

  • അനാവശ്യ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ അലേർട്ട് കുറയ്ക്കുക
  • ഭക്ഷണമുറി,കിടപ്പറ, വിനോദസമയം എന്നിവ ഫോൺരഹിത മേഖലയാക്കുക
  • അവസാനമില്ലാത്ത നെഗറ്റീവ് വാർ്ത്തകളും റീൽസും സ്‌ക്രോൾ ചെയ്യുന്നത് അവസാനിപ്പിക്കുക
  • റീൽ ലൈഫിനെക്കാൾ പ്രധാനമാണ് റിയൽ ലൈഫ് എന്ന് തിരിച്ചറിയുക,
  • സാങ്കേതികവിദ്യയെ നാം സ്നേഹിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. പക്ഷേ നാം ഒരിക്കലും സാങ്കേതികവിദ്യയുടെ അടിമകളാകരുത്. ജീവിതം മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുക. പക്ഷേ സാങ്കേതികവിദ്യ മൂലം ജീവിതം തകരാറിലാവാൻ നാം അനുവദിക്കരുത്.

More like this
Related

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...