ശീതൾ ദേവിയുടെ കഥ 

Share post:


2024 ലെ പാരീസ് പാരാലിമ്പിക്സിൽ കൈകളില്ലാത്ത ശീതൾദേവി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തപ്പോൾ ലോകം അമ്പരന്നു. ഇതെങ്ങനെ സാധ്യമാകും എന്നായിരുന്നു ലോകത്തിന്റെ സംശയം. ഇന്ത്യയിലെ അതുല്യമായ പാരാ ആർച്ചറി താരമാണ് ശീതൾദേവി. ജനിച്ചുവീണതേ കൈകളില്ലാതെയായിരുന്നു.

Phocomelia എന്നാണ് ഈ അവസ്ഥയെ മെഡിക്കൽ സയൻസ് വിളിക്കുന്നത്. പക്ഷേ തന്റെ പരിമിതികളിൽ ഒതുങ്ങിക്കൂടാതെ മനോധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി ലോകപ്രശസ്ത ആർച്ചറായി ശീതൾദേവി മാറുകയായിരുന്നു, കൈകളില്ലാത്തതിനാൽ കാൽവിരലുകളും വായയും ഉപയോഗിച്ചാണ് വില്ലും അമ്പും കൈകാര്യം ചെയ്യുന്നത്. സാധാരണ മനുഷ്യർക്കുപോലും പ്രയാസമുള്ള ആർച്ചറിയാണ് ഇപ്രകാരം ശീതൾദേവി ചെയ്യുന്നത് എന്നതാണ് പ്രത്യേകത.

ഏഷ്യൻ  പാരാഗെയിംസ് 2023 ല്ഡ ശീതൾ ദേവി ഇന്ത്യക്കുവേണ്ടി ഗോൾഡ് മെഡൽ നേടിയിരുന്നു. കാശ്മീരി സ്വദേശിനിയാണ്.

Related articles

മറക്കരുതാത്ത ചില പാഠങ്ങൾ

അറിവില്ലാത്തതുകൊണ്ടല്ല ചില തെറ്റായ അറിവുകൾ  തലച്ചോറിൽ കൂടുകെട്ടിയിരിക്കുന്നതുകൊണ്ടാണ് നമ്മൾ ജീവിതത്തിൽ  പരാജയപ്പെട്ടുപോകുന്നത്. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ, മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ പേരിൽ,...

നമ്മുടെ പ്രശ്‌നങ്ങൾ നാം കാരണമാണോ?

പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ  ചില പ്രശ്നങ്ങളെങ്കിലും  നമ്മുടെതന്നെ സൃഷ്ടിയാണ്....

ചെയ്യരുതാത്ത ചില കാര്യങ്ങൾ

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്....

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും  പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം...

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ ഇഷ്ടമുള്ളതോ ചെയ്യുമ്പോഴല്ല മറിച്ച് ഇഷ്ടമില്ലാത്തതും കഠിനമായതും ചെയ്യുമ്പോഴാണ്. ഒരു ചോദ്യക്കടലാസിൽ  ചിലപ്പോൾ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ...

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ...