സ്‌നേഹിക്കാം… സ്‌നേഹിച്ചുകൊണ്ടിരിക്കാം

Share post:

എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിനുവേണ്ടിയാണോ മനുഷ്യർ ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയിട്ടുണ്ട്. സ്നേഹത്തിനുവേണ്ടി എത്രയധികം അതിക്രമങ്ങളും സാഹസങ്ങളുമാണ് ചിലരൊക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ അതൊന്നും യഥാർത്ഥസ്നേഹത്തിനുവേണ്ടിയല്ല  സ്നേഹത്തിന്റെ പേരിലാണെന്ന് മാത്രമേയുള്ളൂ, അതെന്തായാലും സ്നേഹിക്കുമ്പോൾ അത് ആത്മാർത്ഥമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. അതുതന്നെയാണ് വേണ്ടതും. ആഴത്തിൽ സ്നേഹിക്കുക, ആത്മാർത്ഥമായി സ്നേഹിക്കുക. പക്ഷേ അപ്പോഴും ഒരു കാര്യം മറന്നുപോകരുത്. സ്നേഹിക്കുന്ന വ്യക്തിയില്ലെങ്കിലും സ്നേഹിക്കുന്ന വ്യക്തി നാം ആഗ്രഹിക്കുന്നതുപോലെ തിരികെ സ്നേഹിക്കുന്നില്ലെങ്കിലും നമ്മുടെ സ്നേഹം വെറുതെയാവുകയോ  നാം വിലയില്ലാത്തവരായി മാറുകയോ ചെയ്യുന്നില്ല. 

സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോഴുള്ള ആത്മഹത്യയും സ്നേഹിക്കുന്നവർ നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ അവരെ വകവരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വന്തം സ്നേഹത്തെക്കുറിച്ചും സ്വന്തം  സ്നേഹത്തിന്റെ വിലയെക്കുറിച്ചും ബോധ്യമില്ലാത്തവരാണ്.  സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി ചിലരൊക്കെ പലപലഘട്ടങ്ങളിലായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. 

ബാല്യകാലസുഹൃത്തുക്കൾ, പഠനകാലസുഹൃത്തുക്കൾ, ജോലി സ്ഥലത്തെ സൗഹൃദങ്ങൾ ഇങ്ങനെ പല പലസ്നേഹങ്ങളും നമുക്ക് ഈ യാത്രയിൽ നഷ്ടപ്പെടാറുണ്ട്. അവരെയൊക്കെ നാം ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരിക്കാം. അതുപോലെ ചില പ്രണയബന്ധങ്ങൾ.. അത് സാഫല്യമായിട്ടുണ്ടാവില്ല. അനിവാര്യമായ ചില കാരണങ്ങളാൽ അകന്നുപോയിട്ടുമുണ്ടാവാം.  എങ്കിലും അവിടെ നിക്ഷേപിച്ച സ്നേഹം വെറുതെയാകുന്നില്ല. 

എത്ര പേരുണ്ടെന്ന് കരുതിയല്ല നമ്മുടെ ജീവിതത്തിന്റെ അർത്ഥം നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് സ്നേഹിക്കുക, ആത്മാർത്ഥമായി സ്നേഹിക്കുക. പക്ഷേ അവർ സ്നേഹം തന്നില്ലെങ്കിലും അവർ കൂടെയില്ലെങ്കിലും നിങ്ങളുടെ ജീവിതം വ്യർത്ഥമാകുന്നില്ല. കാരണം നിങ്ങൾക്ക് സ്നേഹിക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ സ്നേഹം ആത്മാർത്ഥവുമായിരുന്നു.

Related articles

സ്‌നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ…

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള...

ചെലവില്ലാതെ ഇങ്ങനെ സ്‌നേഹിക്കാം

സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ...

ചുംബനത്തിന്റെ നാനാർത്ഥങ്ങൾ

ജീവിതത്തിൽ എപ്പോഴെങ്കിലും ചുംബനം കിട്ടാത്തവരുണ്ടോ? നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ?

സ്‌നേഹം തിരിച്ചറിയുക

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും...

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന്...

സ്‌നേഹത്തിന്റെ ഭാഷ

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്. വാക്കുപാലിക്കുക സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും...