നിങ്ങൾ പ്രണയത്തിലാണോ?

Share post:

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച് ഓർമ്മിക്കുമ്പോൾ, കാണാൻ ആഗ്രഹിക്കുമ്പോൾ അപ്പോൾ നീ അയാളുമായി പ്രണയത്തിലായിരിക്കുകയാണ്. സ്വന്തം ആത്മാവിനെയെന്നതുപോലെ മറ്റൊരാളെ കണ്ടെത്തുന്നതാണ് പ്രണയം.

 മനുഷ്യവംശത്തിന്റെ ആരംഭം മുതൽ പ്രണയമുണ്ടായിരുന്നു, ആളുകൾ പ്രണയത്തിലുമായിരുന്നു. നമ്മുടെ സാഹിത്യത്തിന്റെയും കലകളുടെയും മുഖ്യപ്രതിപാദ്യവിഷയം പ്രണയം തന്നെയായിരുന്നു. പ്രണയത്തിന് മൂന്നു ഘടകങ്ങളുണ്ടെന്നാണ്  ചില പ്രണയസിദ്ധാന്തങ്ങൾ പറയുന്നത്.

 അടുപ്പമാണ് അതിലാദ്യത്തേത്. രണ്ടു വ്യക്തികൾക്ക് തമ്മിൽ മാനസികമായ അടുപ്പം തോന്നുന്നു. വൈകാരികമായ അടുപ്പവും. പരസ്പര അടുപ്പമാണ് പ്രണയബന്ധം തീവ്രമാക്കുന്നത്. ഒരാൾക്കു മാത്രമാണ് അടുപ്പം തോന്നുന്നതെങ്കിലും അതും പ്രണയമാണ്. പക്ഷേ പ്രണയം സാക്ഷാത്ക്കരിക്കപ്പെടണമെന്നില്ല.

അഭിനിവേശമാണ് രണ്ടാമത്തേത്. ശാരീരികമായി തോന്നുന്ന ആകർഷണവും ലൈംഗികത വരെയെത്തുന്ന പ്രവർത്തനവുമാണ് ഇവിടെ പ്രധാനം
തീരുമാനമെടുക്കലാണ് മൂന്നാമത്തെ തലം. ഈ വ്യക്തിയെ തന്നെ ജീവിതകാലം മുഴുവൻ സ്നേഹിക്കുമെന്നും ഒപ്പം ജീവിക്കുമെന്നുമുള്ള തീരുമാനമെടുക്കലാണ് അത്.
ഈ മൂന്നുകാര്യങ്ങൾ എത്രത്തോളം ശക്തവും തീവ്രവുമാണ് എന്നതനുസരിച്ചാണ്  പ്രണയത്തിന്റെ, സ്നേഹത്തിന്റെ ആയുസും അടങ്ങിയിരിക്കുന്നത്. അവ മൂന്നും ചേരുമ്പോഴാണ് പ്രണയം പ്രണയമാകുന്നത്.

Related articles

സ്‌നേഹിക്കാം… സ്‌നേഹിച്ചുകൊണ്ടിരിക്കാം

എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിനുവേണ്ടിയാണോ മനുഷ്യർ ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയിട്ടുണ്ട്. സ്നേഹത്തിനുവേണ്ടി എത്രയധികം അതിക്രമങ്ങളും സാഹസങ്ങളുമാണ് ചിലരൊക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ അതൊന്നും...

സ്‌നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ…

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള...

ചെലവില്ലാതെ ഇങ്ങനെ സ്‌നേഹിക്കാം

സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ...

ചുംബനത്തിന്റെ നാനാർത്ഥങ്ങൾ

ജീവിതത്തിൽ എപ്പോഴെങ്കിലും ചുംബനം കിട്ടാത്തവരുണ്ടോ? നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ?

സ്‌നേഹം തിരിച്ചറിയുക

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും...

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന്...

സ്‌നേഹത്തിന്റെ ഭാഷ

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്. വാക്കുപാലിക്കുക സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും...