രോമാഞ്ചം ഉണ്ടാകുന്നത്

Date:

രോമം എഴുന്നുനില്ക്കുന്ന അവസ്ഥ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലേ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ചില സമയങ്ങളിൽ അപ്രതീക്ഷിതമായി ശരീരത്തിൽ ചെറു കുരുക്കുകൾ പോലെ പ്രത്യക്ഷപ്പെടുന്ന അവസ്ഥയുണ്ടായിട്ടില്ലേ രോമാഞ്ചം ‘ഴീീലെയൗാു’െ എന്നാണ് നാം അതിനെ വിശേഷിപ്പിക്കുന്നത്. തണുപ്പിൽ നിൽക്കുമ്പോഴും ഭയങ്കരമായൊരു ദൃശ്യം കാണുമ്പോഴും അല്ലെങ്കിൽ ഹൃദയത്തെ തൊടുന്ന സംഗീതം കേൾക്കുമ്പോഴും ഈ അനുഭവം നമുക്കുണ്ടായിട്ടുണ്ട്. ഇതിന്റെ പിന്നിലെ ശാസ്ത്രം എന്താണ്?.

ശരീരത്തിലെ ഓരോ രോമത്തിന്റെയും അടിയിൽ ചെറിയ മസിലുകൾ ഉണ്ട്.  തണുപ്പിൽ ആയിരിക്കുമ്പോൾ  ചൂട് നഷ്ടപ്പെടാതിരിക്കാനായി ഈ മസിലുകൾ ശരീരം ചുരുക്കുന്നു. അപ്പോൾ രോമങ്ങൾ നിവർന്ന് നിൽക്കുകയും ത്വക്കിൽ ചെറിയ പൊങ്ങലുകൾ രൂപപ്പെടുകയും ചെയ്യും ഇതാണ് രോമാഞ്ചം.  ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവർത്തനമാണ് രോമാഞ്ചം.

നമ്മുടെ വികാരങ്ങളുമായി ബന്ധപ്പെട്ടും  രോമാഞ്ചം ഉണ്ടാകാറുണ്ട്. ഭയം, അതിശയം, സന്തോഷം പോലുള്ള ശക്തമായ വികാരങ്ങൾ ഉണ്ടായാൽ നാഡീവ്യവസ്ഥ സജീവമാകുന്ന സമയത്തും അതേ മസിലുകൾ ചുരുങ്ങി രോമാഞ്ചം ഉണ്ടാകുന്നു. മനുഷ്യർക്ക് മാത്രമാണോ രോമാഞ്ചം ഉണ്ടാകുന്നത്? ഒരിക്കലുമല്ല മൃഗങ്ങളിലും രോമാഞ്ചം ഉണ്ടാകാറുണ്ട്. ഇതിന്റെ പിന്നിൽ ഒരു പുരാതന പരിണാമചരിത്രവും (evolutionary history) ഉണ്ട്. മൃഗങ്ങളിൽ, രോമങ്ങൾ നിവർന്നുനിൽക്കുന്നത് അവയെ വലിയതും ഭയപ്പെടുത്തുന്നതുമായി കാണിക്കാൻ സഹായിക്കുന്നു്. പൂച്ചകൾ ഭയപ്പെട്ടാൽ അവയുടെ രോമം നിവർന്നുനില്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.  മനുഷ്യരിൽ അത്രയും രോമം ഇല്ലെങ്കിലും, ആ  പ്രതികരണം നമ്മുടെ ശരീരത്തിൽ തുടരുന്നു.അതുകൊണ്ട് രോമാഞ്ചം എന്നത് വെറും തണുപ്പിന്റെ ഫലമല്ല അത് നമ്മുടെ ശരീരത്തിന്റെ  അത്ഭുതകരമായ ജീവശാസ്ത്ര പ്രതികരണമാണ്. തണുപ്പ്, വികാരം, ഭയം, സംഗീതം, എല്ലാം ചേർന്ന്  ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണിക്കുന്ന ചെറിയ അത്ഭുതം തന്നെയാണ് രോമാഞ്ചം.

More like this
Related

അംഗീകാരം

അംഗീകാരത്തിന്റെ അടിസ്ഥാനം അയാളുടെ യോഗ്യതകളാണ്. ഒരാളെ പര സ്യമായി അംഗീകരിക്കുക എന്നു...

‘വെളുത്ത മുറി’ പീഡനങ്ങൾ

മിഡിൽ ഈസ്റ്റിൽ പ്രതേകിച്ചു  ഇറാൻ പോലുള്ള രാജ്യങ്ങളിൽ കുറ്റവാളികൾക്ക് നേരെ  പ്രയോഗിക്കുന്ന...

കുളിക്കുമ്പോഴും വസ്ത്രം മാറാത്ത പ്രതിഭാശാലി

പ്രതിഭകൾ  പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ  അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു. 

ഒരു കിലോയ്ക്ക് 25 ലക്ഷം രൂപ ! 

ലോകത്തിൽ വച്ചേറ്റവും ആഡംബരഭരിതവും സവിശേഷവുമായ   ഭക്ഷണപദാർത്ഥമാണ് കാവിയർ. സമ്പന്നവിഭാഗങ്ങളുടെ ഭക്ഷ്യവിഭവം....

മുടിക്കുവേണ്ടിയും മ്യൂസിയം!

ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി  കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം....