നിയന്ത്രണം

Share post:

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും ഭയപ്പെടുത്തിയും സ്‌കൂളിനെ മുഴുവൻ നിയന്ത്രിക്കുന്ന രീതിയാണ് നിയന്ത്രണം എന്നാണ് നാം ധരിച്ചുവച്ചിരിക്കുന്നത്. അധികാരികൾ തനിക്ക് കീഴിലുള്ളവരെ നിയന്ത്രിച്ചുനിർത്തുന്നത് നാം പലപ്പോഴും കാണാറുണ്ട്. 

യഥാർത്ഥ നിയന്ത്രണം എന്നത് മറ്റുള്ളവരെ നിയന്ത്രിക്കുകയല്ല സ്വയം നിയന്ത്രിക്കുക എന്നാണ് ഗുരുക്കന്മാർ പറയുന്നത്. മറ്റുള്ളവരെ നമുക്ക് പലതരത്തിൽ നിയന്ത്രിക്കാം. സ്വാധീനം, അധികാരം, പ്രതാപം, ഭീഷണി, നയം ഇതൊക്കെ നിയന്ത്രണത്തിനുവേണ്ടിയുള്ള ചില മാർഗങ്ങളാണ്. ഒരു കണക്കിന് നോക്കിയാൽ അവയെല്ലാം താരതമ്യേന എളുപ്പവുമാണ്. പക്ഷേ  അവനവനെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല. അല്ലെങ്കിൽ പറയൂ സ്വന്തം ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ ഇവയുടെ മേൽ നമുക്ക് എത്രത്തോളം നിയന്ത്രണമുണ്ട്? ദേഷ്യപ്പെടുമ്പോൾ നമുക്ക് നമ്മുടെ മേലുള്ള നിയന്ത്രണമാണ് നഷ്ടമാകുന്നത്. 

പ്രതികരണം സാവധാനമാകുമ്പോൾ നാം ശക്തരാവുകയാണ്. പെട്ടെന്നുള്ള ചില പ്രതികരണങ്ങൾ നമ്മുടെ ബലഹീനതയുടെ പ്രകടനമാണ്. നമുക്കൊരിക്കലും സാഹചര്യങ്ങളെ നിയന്ത്രിക്കാനാവില്ല മറിച്ച് നമ്മുടെ മനസ്സിനെ നിയന്ത്രിക്കാനേ കഴിയൂ. ദേഷ്യത്തിലും മുൻപിൻ ചിന്തയില്ലാതെയും പറഞ്ഞുപോകുന്ന വാക്കുകൾ നമ്മെ എവിടെയെല്ലാമാണ് അപകടത്തിൽ കൊണ്ടുചെന്നു ചാടിച്ചിട്ടുള്ളത്? എന്നാൽ ആ വാക്കുകളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നുവെങ്കിൽ പല അനിഷ്ടസംഭവങ്ങളും ഒഴിവാക്കാമായിരുന്നു. വികാരത്തള്ളൽ കൊണ്ട് നാം നമ്മുടെ തന്നെ പേരും വിലയും കളഞ്ഞുകുളിക്കാറില്ലേ? അതുകൊണ്ട്  മറ്റുള്ളവരെ നിയന്ത്രിക്കുന്നതിന് പകരം സ്വയം നിയന്ത്രണമുണ്ടായിരിക്കട്ടെ. ചിന്തകളുടെ മേൽ ..വാക്കുകളുടെ മേൽ.. വികാരങ്ങളുടെ മേൽ…അവനവന്റെ ബലഹീനതകളുടെയും ദൗർബല്യങ്ങളുടെയും മേൽ നിയന്ത്രണമുണ്ടാകുമ്പോഴാണ് നാം  കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായി മാറുന്നത്.  

ഒരു നോമ്പുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അവസരത്തിൽ നോമ്പിന്റെ പല അനുഷ്ഠാനങ്ങളിലൂടെയും കടന്നുപോകുമ്പോൾ അവനവന്റെ മേലുള്ള നിയന്ത്രണത്തിന്റെ കാര്യത്തിലും പുതിയ ചില വിചാരങ്ങൾ രൂപപ്പെടട്ടെ.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...