നിലനില്ക്കുന്ന നല്ല തീരുമാനങ്ങൾക്കൊപ്പം

Share post:

‘നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.’ എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. ‘നന്നായി തുടങ്ങിയാൽ പാതിയോളമായി’ എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും ഒരു പുതുവർഷം കൂടി. നന്നായി തുടങ്ങാനും സംഭവിച്ച പിഴവുകൾ തിരുത്താനും നമുക്ക് വീണ്ടും ഒരു അവസരം. ഓരോ പുതുവർഷത്തിലും സ്ഥിരമായി പുതുതീരുമാനങ്ങൾ എടുക്കുന്ന ഒരുപാടു പേരുണ്ട്. എന്നാൽ എടുത്ത തീരുമാനങ്ങൾ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകുന്നവർ വളരെ കുറവായിരിക്കും.
 നന്നായി തുടങ്ങണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ട  കാര്യമാണ് എടുത്ത നല്ല തീരുമാനങ്ങളെ എന്തുവില കൊടുത്തും നിലനിർത്തിക്കൊണ്ടുപോകണം എന്നത്. നല്ലതിന് വേണ്ടിയുള്ള ആഗ്രഹവും നന്മയ്ക്കുവേണ്ടിയുള്ള ശ്രമവും കൂടിചേരുമ്പോൾ നല്ല തുടക്കങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശക്തിയും സാഹചര്യവും പ്രേരണയും ഉണ്ടാകും.
 നല്ലതിന് വേണ്ടി ശ്രമിക്കാനും നല്ലതിനെ നിലനിർത്തിക്കൊണ്ടുപോകാനുമുള്ള പുതുവർഷത്തിന് വേണ്ടിയുള്ള ചെറിയ കുറിപ്പുകളാണ് ഒപ്പത്തിന്റെ ഈ ലക്കത്തിന്റെ ഒരു പ്രത്യേകത. അവസാനം വായിച്ചുനിർത്തിയത് എവിടെയാണോ അത് ഒരിക്കൽകൂടി വായിച്ചുവെങ്കിൽ മാത്രമേ ജീവിതത്തിന്റെ അടുത്തപടി നല്ലരീതിയിൽ ആരംഭിക്കാനാകൂ എന്ന് ഈ ലക്കത്തിലെ ഒരു കുറിപ്പിൽ ഒരു വാചകമുണ്ട്. പിന്നിട്ടുപോയ വർഷങ്ങളിലെ കുറവുകളെയും പോരായ്മകളെയും പരാജയങ്ങളെയും മനസ്സിലാക്കി അവ കഴിയുന്നത്ര പരിഹരിച്ച് നല്ല തുടക്കമാകാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ.
 ഒപ്പം മാസികയെ സംബന്ധിച്ച് ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ രീതിയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച ഈ മാസിക കൂടുതലാളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.  കൂടുതൽ ആളുകളിലേക്ക് ഒപ്പത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലുമാണ് ഞങ്ങൾ. എല്ലാറ്റിനും നിങ്ങൾ കൂടെയുണ്ടാവണമെന്ന അഭ്യർത്ഥനയോടെയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെയും പുതുവർഷാശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...