ജിം @ 111

Share post:

പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട് ഈ ധാരണകളെയെല്ലാം മറിച്ചുവയ്ക്കുന്നവരായിട്ട്. പ്രായം അവർക്ക് പ്രശ്നമേയല്ല. യൗവനത്തിലെ ചുറുചുറുക്കും പ്രസരിപ്പും വാർദ്ധക്യത്തിലും അവർ പ്രസരിപ്പിക്കുന്നു. അത്തരത്തിലൊരാളാണ് ഹെൻട്രി  സെങ് (Henry Tseng). തന്റെ പ്രായത്തിലുള്ള ഒരാൾക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത് എന്ന് പൊതുസമൂഹം വിലയിരുത്തിയവയെല്ലാം ബ്രേക്ക് ചെയ്യുകയാണ് ഈ 111 കാരൻ. നിത്യവും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ജപ്പാനിലെ യോക്കോഹാമ്മായിലാണ് ഈ മുത്തച്ഛന്റെ ജനനം. പക്ഷേ 1975 മുതൽ ലോസ് ആഞ്ചൽസിലാണ് ജീവിതം. എൺപതാമത്തെ വയസിലും ശീർഷാസനം ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ 30 മിനിറ്റ് നേരം ബൈക്കോടിക്കും. എയ്റോബിക്സ് ക്ലാസുകളിലും പങ്കെടുക്കും. തന്റെ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യമായി അദ്ദേഹം പറയുന്നത് നിത്യവുമുള്ള ജിമ്മിലെ വർക്കൗട്ടുകളും പോസിറ്റീവ് മനോഭാവവുമാണ്. വ്യവസായ സംരഭകനായിരുന്നു ഇദ്ദേഹം. ആരോഗ്യകരമായ ജീവിതശൈലിയാണ് തന്റെ പിതാവിന്റേതെന്ന് മകൾ ലിൻഡ പറയുന്നു. മദ്യപാനമോ പുകവലിയോ ഇല്ല. ശരീരത്തിന് ദോഷം ചെയ്യുന്ന യാതൊന്നും ഉപയോഗിക്കാറില്ല. നൂറാം വയസിലാണ് ഹെൻട്രിയുടെ ഭാര്യയും മരണമടഞ്ഞത്. ദമ്പതികൾ ഒരുമിച്ച് വ്യായാമത്തിലേർപ്പെട്ടിരുന്നു. പുഴുങ്ങിയ രണ്ട് മുട്ട, പാതി ഏത്തപ്പഴം, ബ്രെഡും ജാമും, മുന്തിരി എന്നിവയാണ് പ്രഭാതഭക്ഷണം. ഉച്ച ഭക്ഷണം ചൈനീസ്, ഇറ്റാലിയൻ, മെക്സിക്കൻ എന്നിവയേതെങ്കിലുമാണ്. വല്ലപ്പോഴും മക്ഡൊണാൾഡും സന്ദർശിക്കും. ഡിന്നറിന് ചിക്കൻ, ഓംലെറ്റ്, സൂപ്പ്, പന്നി, പോത്ത് എന്നിവയുണ്ടാകും. എല്ലാം കഴിക്കുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാറില്ലെന്ന് മകൾ പറയുന്നു. പ്രസാദാത്മകമായ ജീവിതവീക്ഷണമാണ് ഹെൻട്രിയുടേത്. വിഷമിച്ചിരിക്കാൻ കഴിയുന്ന അനേകം കാരണങ്ങൾ എന്റെ അനുദിന ജീവിതത്തിൽ ഉണ്ടാകാറുണ്ട്. പക്ഷേ ഞാൻ അതോർത്ത് മനസ്സ് വിഷമിക്കാറില്ല. ഒക്കെ വിട്ടുകളയും. ഹെൻട്രി സെങ് പറയുന്നു. ഗുണത്തോടെ ജീവിക്കുക,  പുഞ്ചിരിക്കുക, ഒന്നും അസാധ്യമായിട്ടില്ല, നിരാശത മനസ്സിൽ നിന്ന് അകറ്റുക, സന്തോഷിക്കുക. തന്റെ വിജയരഹസ്യവും ആരോഗ്യരഹസ്യവും അദ്ദേഹം ഒരു മാധ്യമത്തോട് പങ്കുവെച്ചത് ഇങ്ങനെയാണ്.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...