സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

Share post:

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ ഒരു കാര്യമാണ് പലരും മറക്കുന്നത്. അതിരുകൾ (Boundaries).

മനഃശാസ്ത്രവിദഗ്ധർ പറയുന്നത് പോലെ, അതിരുകൾ സ്ഥാപിക്കുക എന്നത് മറ്റുള്ളവരെ അകറ്റാനുള്ള കാര്യമല്ല; അത് നമ്മെ സ്വയം സംരക്ഷിക്കാനുള്ള ബോധപൂർവമായ  മാർഗമാണ്. പുതുവർഷത്തിൽ കൂടുതൽ സമാധാനവും മാനസികസന്തുലിതത്വവും ആഗ്രഹിക്കുന്നുവെങ്കിൽ, ഈ അതിരുകൾ തീർച്ചയായും സ്ഥാപിക്കേണ്ടതാണ്.

1. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം തിരിച്ചുപിടിക്കുക. പലർക്കും മറ്റുള്ളവരെ നിരസിക്കാൻ കഴിയാതെ പോകുന്നു. കാരണം അത് സ്വാർത്ഥതയെന്ന് തോന്നുന്നു. പക്ഷേ, ‘ഇല്ല’ എന്നത് അത്യാവശ്യമായ ഒരു വാക്കാണ്. എല്ലാർക്കും സന്തോഷം പകരാനായി നാം സ്വയം ഭാരം ചുമക്കേണ്ടതില്ല. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾക്ക് ‘ഇല്ല’ എന്ന് പറയാൻ പഠിക്കുക. അതാണ് ആത്മസ്നേഹത്തിന്റെ തുടക്കം.

2. ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കുക. ഫോണുകൾ, സോഷ്യൽ മീഡിയ, സന്ദേശങ്ങൾ ഇവയൊക്കെ മനസിനെ അശാന്തമാക്കുന്നവയാണ്, പരിധികൾ നിശ്ചയിച്ചില്ലെങ്കിൽ. അതുകൊണ്ട് ഇവയുടെ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുക: രാത്രി നിശ്ചിത സമയത്തിന് ശേഷം ഫോണുകൾ അകറ്റിവയ്ക്കുക, രാവിലെ ഉണർന്ന ഉടനെ നോട്ടിഫിക്കേഷനുകളിൽ ചാടാതിരിക്കുക. നിങ്ങളുടെ ശ്രദ്ധയും മനസ്സും സംരക്ഷിക്കുക. ഓൺലൈൻ ലോകം കാത്തിരിക്കും. എന്നാൽ നിങ്ങളുടെ മനസിന് വിശ്രമം ആവശ്യമാണ്.

3. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സമയം സംരക്ഷിക്കുക. ദിനചര്യയിൽ നിന്ന് കുറച്ച് സമയം നിങ്ങൾക്കായി മാറ്റിവയ്ക്കുക. ആരോടും ചേരാതെ, ഒന്നും ചെയ്യാതെ, വെറും നിങ്ങൾക്കായി ചില നിമിഷങ്ങൾ ചെലവഴിക്കുക. അത് വായനയായാലും ശാന്തമായ നടക്കലായാലും പാട്ടുകേൾക്കലായാലും അതെന്തായാലും അത് നിങ്ങളുടെ ആത്മാവിന്റെ ജീവശ്വാസമാണ്.

4. വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനിക്കാനും അതിനുള്ള അതിരുകൾ നിശ്ചയിക്കാനും പഠിക്കുക. എല്ലാവരും നിങ്ങളുടെ പോലെ ചിന്തിക്കണമെന്നില്ല. നിങ്ങളെ വേദനിപ്പിക്കുന്ന സംഭാഷണങ്ങളിൽ നിന്ന് മാറി നിൽക്കാൻ ധൈര്യമുണ്ടാകണം. ബന്ധം നിലനിർത്താൻ എല്ലാം സഹിക്കേണ്ടതില്ല. ചിലപ്പോൾ മൗനം തന്നെയാണ് ഏറ്റവും ആരോഗ്യകരമായ മറുപടി.

5,   ഉത്തരവാദിത്വങ്ങളുടെ അതിരുകൾ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മുഴുവൻ നിങ്ങളുടേതല്ല. സഹായിക്കുക നല്ലതാണെങ്കിലും എല്ലാം നിങ്ങളിലൂടെ പരിഹരിക്കാനാകില്ല. ഓരോരുത്തരും അവരുടെ ജീവിതം നേരിട്ടേ പറ്റൂ. അതിനാൽ നിങ്ങളുടെ മാനസികശക്തി മറ്റുള്ളവരിൽ കൂടുതലായി ചെലവഴിക്കരുത്.

6. ആത്മപരിപാലനത്തിനുള്ള അതിരുകൾ. പലർക്കും സ്വയം പരിചരിക്കുന്നത് ആഡംബരമാണെന്ന് തോന്നും. എന്നാൽ അത് ആവശ്യകതയാണ്. വിശ്രമിക്കുക, നല്ല ഭക്ഷണം കഴിക്കുക, മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.

7. വികാരപരമായ അതിരുകൾ. നിങ്ങളെ നിരന്തരം വേദനിപ്പിക്കുന്നവരുമായി നിരന്തരം ബന്ധം പുലർത്തേണ്ടതില്ല. നിങ്ങളോട് അനാദരവ് കാണിക്കുന്ന, നിങ്ങളെ ചെറുതാക്കുന്ന ബന്ധങ്ങളിൽ നിന്ന് പിന്മാറുക. അത് ദ്രോഹമല്ല; ആത്മബഹുമാനമാണ്.

 ലക്ഷ്യങ്ങൾക്കും സ്വപ്‌നങ്ങൾക്കും അതിരുകൾ നൽകുക. മറ്റുള്ളവർ പറയുന്നതനുസരിച്ച് അല്ല,  ആഗ്രഹിക്കുന്നതനുസരിച്ച് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുക. മറ്റുള്ളവരുടെ പ്രതീക്ഷകളിൽ കുടുങ്ങിയാൽ, നിങ്ങളുടെ യാഥാർത്ഥ്യബോധം നഷ്ടപ്പെടും.

 അതിരുകൾ സ്ഥാപിക്കുക  എന്നാൽ ‘മറ്റുള്ളവരെ അകറ്റുക’ എന്നല്ല ‘സ്വയം സംരക്ഷിക്കുക’ എന്നതിന്റെ മറ്റൊരു രൂപമാണ്. പുതിയ വർഷത്തിൽ നിങ്ങൾ സ്ഥാപിക്കുന്ന ഈ അതിരുകൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വ്യക്തതയും സമാധാനവും സൃഷ്ടിക്കും.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം...