അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

Share post:

‘ഓ അവനൊരു അന്തർമുഖനാണ്…’ ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത, തൻകാര്യം മാത്രം നോക്കിനടക്കുന്ന ഒതുങ്ങിക്കൂടി ജീവിക്കുന്നവർ.  പ്രത്യേകമായി യാതൊരു ഗുണവുമില്ലാത്തവർ. ഇങ്ങനെയൊരു നിർവചനമാണ് അന്തർമുഖർക്ക് നാം പൊതുവെ നല്കുന്നത്. 

വീടുമായി കൂടുതൽ ചേർന്നുനില്ക്കുന്നവരും വിശ്രമിക്കാനും ചിന്തിക്കാനും വേണ്ടി വീടിനെ അമിതമായി ആശ്രയിക്കുന്നവരുമൊക്കെ ഈ നിർവചനത്തിൽ ഉൾപെടാറുണ്ട്. കൂടാതെ ഒറ്റയ്ക്കായിരിക്കാൻ ഇഷ്ടപ്പെടുന്നവർ, കൂടുതൽ സമയവും ഒറ്റയ്ക്ക് ചെലവഴിക്കുന്നവർ, കുറച്ചുമാത്രം സംസാരിക്കുന്നവർ, ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്നവർ ഇവരെയെല്ലാം അന്തർമുഖരായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്ന ധാരണ പരക്കെയുണ്ട്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട കാര്യം അന്തർമുഖത്വം ഒരു കുറവോ തെറ്റോ അല്ലെന്നും  അന്തർമുഖത്വം ബലഹീനതയല്ലെന്നുമാണ്. ലോകപ്രശസ്തരായ പല നേതാക്കളും അന്തർമുഖരായിരുന്നു. ഉദാഹരണത്തിന് മഹാത്മാഗാന്ധിയെയും എബ്രഹാം ലിങ്കണെയും പോലെയുള്ളവർ. ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനസംഖ്യയിൽ അമ്പതുശതമാനത്തോളം അന്തർമുഖരാണ് എന്നാണ് കണക്കുകൾ പറയുന്നത്. കുറവുകൾക്കപ്പുറം ഗുണങ്ങൾ ഏറെയുള്ളവരാണ് അന്തർമുഖർ. സൃഷ്ടിപരമായ കഴിവുകൾ ഏറെയുള്ളവരാണ് അവർ. 

എഴുത്തുകാരും ചിത്രകാരന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരുമെല്ലാം അന്തർമുഖരാണ്. കൂടുതൽ കേൾക്കാൻ താല്പര്യമുള്ളവരും ആലോചിച്ചുമാത്രം സംസാരിക്കുന്നവരുമാണ് ഭൂരിപക്ഷം അന്തർമുഖരും. ബന്ധങ്ങളിൽ അവർ പുലർത്തുന്ന സത്യസന്ധതയും സുതാര്യതയുമാണ് മറ്റൊരുകാര്യം. ഒരുപാട് സൗഹൃദങ്ങൾ ഉളളവരായിരിക്കണമെന്നില്ല അവർ. പക്ഷേ ഉളള സൗഹൃദങ്ങളിൽ അവർ ആത്മാർത്ഥതയുള്ളവരായിരിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ളവരുമാണ് അവർ.

അന്തർമുഖത്വം എന്ന അവസ്ഥയെ നിങ്ങൾ എങ്ങനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നത് അനുസരിച്ചാണ് ആ അവസ്ഥയെ നിങ്ങൾ ക്രിയാത്മകമോ നിഷേധാത്മകമോ ആക്കുന്നത്. അന്തർമുഖരായിരിക്കുന്നതിൽ സന്തോഷവും സംതൃപ്തിയുമുള്ള മനുഷ്യരാണെങ്കിൽ അത് നിങ്ങളെ സംബന്ധിച്ച് തിളക്കമുള്ള അലങ്കാരമായിരിക്കും. അതേസമയം ലോകത്തിലെ ഏറ്റവും മോശമായ അവസ്ഥയാണ് അന്തർമുഖത്വം എന്ന് കരുതുന്നതെങ്കിൽ അത് നിങ്ങൾക്ക് അപമാനമായിരിക്കും.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര...