കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എങ്കില്‍ മുലയൂട്ടുക തന്നെ വേണം

Share post:

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാതാപിതാക്കള ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ മുദ്രാവാക്യം.

മുലയൂട്ടലിനെക്കുറിച്ച് പലരും ഇന്നും തെറ്റായ വിചാരങ്ങള്‍ കൊണ്ടുനടക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ പ്രകൃതി നല്കിയ വലിയൊരു വരദാനമാണ് മുലപ്പാല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ അടുപ്പം സ്ഥാപിക്കുന്നതു കൂടാതെ ഒരു അമ്മയെ സംബന്ധിച്ച് നിരവധിയായ ശാരീരിക നന്മകളും മുലയൂട്ടുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്ന അമിതവണ്ണം സ്വഭാവികമായി കുറയാനും പ്രസവം കഴിഞ്ഞാല്‍ ഉടനെ ഗര്‍ഭാശയം പഴയ അവസ്ഥയിലേക്ക്  ചുരുങ്ങാനും മുലയൂട്ടല്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, അണ്ഡാശയ,ഗര്‍ഭാശയ കാന്‍സറുകള്‍ എന്നിവയും മുലയൂട്ടലിലൂടെ പ്രതിരോധിക്കാനാ വും. ഇനി കുഞ്ഞുങ്ങളെ സംബന്ധിച്ചും മുലപ്പാല്‍ ഏറെ ആരോഗ്യപ്രദമാണ്. സ്വഭാവികമായും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. കുട്ടികളിലെ അമിതവവണ്ണം തടയുന്നു, ബുദ്ധിവികാസം വര്‍ദ്ധിപ്പിക്കുന്നു, പലതരം കാന്‍സറുകള്‍, ചെവിയിലെ രോഗാണുബാധകള്‍, ശ്വാസകോശ രോഗാണുബാധകള്‍, അലര്‍ജികള്‍, ആസ്തമ തുടങ്ങിയവ ഒരു പരിധിവരെ തടയാനും മുലപ്പാലിന് ശക്തിയുണ്ട്.

എളുപ്പവഴികള്‍ നോക്കുന്നവര്‍ക്ക് മുലയൂട്ടല്‍ ശ്രമകരമായ ഒരു കാര്യമാണ്. കാരണം ഉറക്കമിളയ്ക്കലും അതുപോലെയുളള പല ബുദ്ധിമുട്ടുകളും അത് നല്കുന്നുണ്ട്. എന്നാല്‍ മറ്റെന്തിനെക്കാളും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന അമ്മമാര്‍ മുലയൂട്ടുകതന്നെ ചെയ്യും. കാരണം സ്‌നേഹമയികളായ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് വലുത്.

Related articles

സ്ത്രീക്കുവേണ്ട സ്വാതന്ത്ര്യം  

വിശ്വ ചലച്ചിത്രപ്രതിഭയായ സത്യജിത്ത് റേയുടെ സംവിധാനത്തിൽ 1963 ൽ പിറവികൊണ്ട മികച്ച ഒരു ബംഗാളി ചലച്ചിത്രമാണ് 'മഹാനഗർ'. കൽക്കട്ട നഗരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ...

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും....

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...