വരൂ, ഒപ്പം നടക്കാം…

Share post:

വായനയുടെ ലോകത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘ഒപ്പ’ത്തിന്റെ രണ്ടാം ലക്കമാണിത്. കഴിഞ്ഞ ലക്കം അനേകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരുപാട് പ്രതികരണങ്ങൾ അവയ്ക്ക് ലഭിക്കുകയുമുണ്ടായി. അത്തരം പ്രതികരണങ്ങൾ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങും.

മൂന്നു രീതിയിലാണ് ‘ഒപ്പം’ വായനക്കാർക്ക് ലഭ്യമാകുന്നത്. ഒന്ന് ഇ- മാഗസിൻ രൂപത്തിൽ. മറ്റൊന്ന് പ്രിന്റ് എഡിഷൻ. അതോടൊപ്പം ‘ഒപ്പം’ ഓൺലൈനിലും ലഭ്യമാണ്. ml.oppammagazine.in എന്നതാണ് വെബ് അഡ്രസ്. ഓരോ ലക്കത്തിലെയും ‘ഒപ്പ’ത്തിലെ വിഭവങ്ങൾ കൂടാതെ അനുദിനമെന്നോണം ചെറിയ കുറിപ്പുകളും ഇതിൽ  വായിക്കാവുന്നതാണ്. ‘ഒപ്പ’ ത്തെക്കുറിച്ച് അറിയാത്തവരിലേക്കും മാസിക പരിചയപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ?

ഈ ലക്കം രണ്ട് പ്രധാന വിഷയങ്ങളാണ് ‘ഒപ്പം’ കൈകാര്യം ചെയ്യുന്നത്. സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന വിധവകളുടെ ജീവിതവും കുടുംബങ്ങളിൽ പോലും ലൈംഗികപീഡനത്തിന് ഇരകളാകുന്ന ആൺകുട്ടികളുടെ ജീവിതവും. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സൗണ്ട് ഡിസൈനർ സനൽ ജോർജുമായുള്ള അഭിമുഖവും ഈ ലക്ക ത്തിന്റെ ഹൈലൈറ്റാണ്.

ഓരോ ലക്കവും സവിശേഷമായി പുറത്തിറക്കാ നാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിർദേശങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളുമായി നിങ്ങൾ ഒപ്പമുണ്ടാവുമല്ലോ?

‘ഒപ്പ’ത്തോട് ചേർന്നു നടക്കാൻ ക്ഷണിച്ചുകൊണ്ട്,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

Related articles

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ...

നഷ്ടം

നഷ്ടങ്ങളെക്കുറിച്ചു ആലോചിക്കുമ്പോൾ പലതരം നഷ്ടങ്ങളെക്കുറിച്ചുളള ചിന്ത മനസ്സിലേക്ക് കടന്നുവരും. സമയനഷ്ടം..ധനനഷ്ടം, തൊഴിൽനഷ്ടം, ആരോഗ്യനഷ്ടം..  എന്നാൽ ഇതിനെക്കാളെല്ലാം വലിയൊരു നഷ്ടമുണ്ട്. നമുക്ക് നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്ന...

സ്വാതന്ത്ര്യം

മനുഷ്യൻ ആത്യന്തികമായി സ്വതന്ത്രനാണ്. സ്വാതന്ത്ര്യത്തിലേക്കാണ് അവൻ ജനിച്ചുവീഴുന്നത്. ഇന്നലെ വരെ ജീവിച്ചിരുന്ന ഒരു സുരക്ഷിതതാവളം  ഭേദിച്ച് അവൻ തന്റേതായ വ്യക്തിത്വത്തിലേക്കും സ്വത്വബോധത്തിലേക്കും  പെട്ടെന്നൊരു നിമിഷം...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...