അഭിപ്രായങ്ങൾക്കൊപ്പം…

Share post:

ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്ത് ഈ ലക്കം മാസിക അണിയിച്ചൊരുക്കിയിരിക്കുന്നത് ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ ചേർത്തുകൊണ്ടാണ്. കുടുംബവ്യവസ്ഥയെ തകരാറിലാക്കുന്ന പല ഇടപെടലുകളും നടന്നുവരുമ്പോൾ കുടുംബജീവിതം കൂടുതൽ ആസ്വാദ്യകരവും സന്തോഷപ്രദവുമാക്കാൻ ഓരോരുത്തർക്കും കടമയുണ്ട്. അതിലേക്കു  പൊതുവായ ചില നിർദ്ദേശങ്ങൾ നല്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
വരും ലക്കങ്ങളിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി കൂടുതൽ പേജുകൾ നീക്കിവയ്ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഈ ലക്കത്തിന്റെ മറ്റൊരു പ്രത്യേകത പുരുഷന്മാർക്കായുള്ള പ്രത്യേക ദിനത്തിന്റെ ഓർമപ്പെടുത്തലാണ്.സ്ത്രീയും പുരുഷനും ഒരുപോലെ ഭാഗഭാക്കാകുന്ന കുറ്റകൃത്യങ്ങളിൽ പോലും പുരുഷൻ മാത്രമാണ് കുറ്റക്കാരനാകുന്നത് എന്നത്  നമ്മളെ ഇരുത്തിചിന്തിപ്പിക്കേണ്ട വിഷയമാണ്. അതുപോലെ കൂടുതൽ ആത്മഹത്യകൾ ചെയ്യുന്നതും പുരുഷൻ തന്നെ. യു.
കെയിൽ  ആത്മഹത്യകളെ പ്രതിരോധിക്കാനായി പ്രത്യേക വകുപ്പ് ആരംഭിച്ചതായും അടുത്തയിടെ വായിച്ചു. പുരുഷന്റെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും ചർച്ചചെയ്യാനുമായി മലയാളത്തിൽ നല്ലൊരു പുരുഷ മാസിക ഇല്ലെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഫോൺവഴിയും ഇ മെയിൽ വഴിയും വായനക്കാരിൽ നിന്നുകിട്ടുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും അനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ ഓരോ തവണയും ഞങ്ങൾ ശ്രമിക്കാറുണ്ട്. ക്രിയാത്മകമായ വിമർശനങ്ങളെ കൂടുതൽ സ്വാഗതം ചെയ്യുന്നു. കാരണം അത് തിരുത്താനും മാറിചിന്തിക്കാനും ഞങ്ങൾക്ക് പ്രേരണ നല്കുന്നു. വായക്കാരുടെ അഭിപ്രായങ്ങൾക്കൊപ്പം തുടർന്നും ഉള്ളടക്കത്തെ ചിട്ടപ്പെടുത്തുമെന്നുള്ള ഉറപ്പോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

Related articles

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം...

അറിവ്

അറിവ് ആർജ്ജിക്കാനും വർദ്ധിപ്പിക്കാനും ഇന്ന് എത്രയോ സാധ്യതകളാണ് ഉള്ളത്. ഗുരുമുഖത്തുനിന്ന് മാത്രം അറിവു നേടിയിരുന്ന നൂറ്റാണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പാഠപുസ്തകങ്ങളായിരുന്നു പിന്നീടുള്ള ആശ്രയം. ഇന്ന് പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക്...

കഴിവ്

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന...