വാഴപ്പിണ്ടിയെ അവഗണിക്കരുതേ പ്ലീസ്

Share post:

വേനല്‍ക്കാലത്ത് രൂക്ഷമാകാനിടയുള്ള ഒരു പ്രശ്‌നമാണ്് മൂത്രാശയരോഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് മൂത്രത്തില്‍ കല്ല് അഥവാ വൃക്കയിലെ കല്ല്. പ്രതിവര്‍ഷം അഞ്ചുകോടി ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നതായിട്ടാണ് ഏകദേശ കണക്ക്.

തുടക്കത്തില്‍ തന്നെ കാര്യഗൗരവത്തോടെ ഈ രോഗത്തെ കണ്ടിട്ടില്ലെങ്കില്‍ പിന്നീട് പ്രശ്‌നം ഗുരുതരമാകുകയും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിലുള്ള ശ്രദ്ധ ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. നാടന്‍ ഭക്ഷണം ശീലിക്കുന്നതിലൂടെ ഒരു പരിധിവരെ മൂത്രത്തില്‍ കല്ല് ഒഴിവാക്കാന്‍ കഴിയുമത്രെ. നാടന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി കറി വച്ചോ അല്ലെങ്കില്‍ ജ്യൂസാക്കിയോ കഴിക്കുന്നത് ഈ രോഗത്തിന് ഏറെ ഗുണം ചെയ്യും. കല്ലിന്റെ വലുപ്പം കുറയ്ക്കാനും കല്ല് പോകാനുമെല്ലാം വാഴപ്പിണ്ടി സഹായകരമാണ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി  കഴിക്കണമെന്നാണ് വിദഗ്ദര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. മൂത്രത്തിലെ കല്ല് നീക്കം ചെയ്യാന്‍ മാത്രമല്ല പ്രമേഹനിയന്ത്രണം, അമിതഭാരം കുറയ്ക്കല്‍ തുടങ്ങിയവയ്ക്കും വാഴപ്പിണ്ടി അത്യുത്തമമാണ്.

വാഴപ്പിണ്ടിയില്‍ കലോറി കുറവും നാരുകള്‍  കൂടുതലുമാണ്. ഇക്കാരണം കൊണ്ട് കൊഴുപ്പ് നീക്കം ചെയ്യാനും വാഴപ്പിണ്ടി പ്രയോജനപ്പെടുന്നു. അതുപോലെ ഹൈപ്പര്‍ അസിഡിറ്റി ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. വീട്ടുമുറ്റത്തും തൊടിയിലുമൊക്കെ നിഷ്്പ്രയോജനകരം എന്ന മട്ടില്‍ നാം തള്ളിക്കളഞ്ഞ വാഴപ്പിണ്ടിക്ക് ഇത്രമാത്രം ഗുണങ്ങള്‍ ഉണ്ട് എന്ന് ആരറിഞ്ഞു അല്ലേ? ഇനിയെങ്കിലും വാഴപ്പിണ്ടിയെ അവഗണിക്കരുതേ.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...