മാന്യമായി മദ്യപിച്ചാലും പ്രശ്‌നമുണ്ട്

Share post:

മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം. ഇവര്‍ക്ക് ഉയര്‍ന്ന ബ്ലഡ് പ്രഷര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണത്രെ. അടുത്തകാലം വരെയുള്ള പഠനം വ്യക്തമാക്കിയിരുന്നത് അമിതമാകാത്ത മദ്യപാനം കൊണ്ട് ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത വളരെ കുറവാണ് എന്നായിരുന്നു. അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മിതമായ മദ്യപാനം കാരണമാകില്ല എന്നും കരുതിയിരുന്നു. ആ ധാരണകളാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്.

ആല്‍ക്കഹോള്‍ വിശപ്പ് കൂട്ടുന്നുവെന്നതിന്റെ പേരിലാണല്ലോ പലരും ഭക്ഷണത്തിന് മുമ്പ് മദ്യപിക്കുന്നത്. ഇങ്ങനെ കുടിക്കുന്ന മദ്യം ബ്രെയ്‌നിലും ലിവറിലും ചില പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് ബ്ലഡ് പ്രഷറിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 68 ാം വാര്‍ഷിക സയന്റിഫിക് സെഷനോട് അനുബന്ധിച്ച് ഈ പഠനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...