ആദ്യത്തെ കുളി താമസിച്ചു മതി

Share post:

നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല്‍ കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന്‍ അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും പുതിയ പഠനം. വൈകി കൂളിപ്പിക്കുന്നതു മൂലം  ബ്രെസ്റ്റ് ഫീഡിംങ് നിരക്ക് വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ് പിറന്നുവീണതിന് ശേഷം പന്ത്രണ്ടോ അതിലേറെ മണിക്കൂറോ കഴിഞ്ഞ് കുളിപ്പിച്ചാല്‍ മതിയെന്നാണ്് ജേര്‍ണല്‍ ഓഫ് ഒബീസ്ട്രിക്, ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ആയിരത്തോളം നവജാതശിശുക്കളിലും അമ്മമാരിലും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതില്‍ 448 കുഞ്ഞുങ്ങളെ പിറവിക്ക് ശേഷം ഉടന്‍ തന്നെ കുളിപ്പിക്കുകയുണ്ടായി. 548  കുഞ്ഞുങ്ങളെ വൈകിയും. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗത്തിലെ  മുലയൂട്ടല്‍ നിരക്ക് 59.8നിരക്കായിരുന്നുവെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിന്റേത് 68.2 ആയിരുന്നു.

കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുമായുള്ള സ്‌നേഹബന്ധം വര്‍ദ്ധിക്കുന്നതിനും ഇതു കാരണമാകുന്നു. വൈകി കുളിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികതാപനില സ്ഥിരമായി നില്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.

സമസ്യ

Related articles

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്,...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും....

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ  എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.  ഈ അവസ്ഥയെ മൂന്നുതരത്തിലാണ് മനശ്ശാസ്ത്ര ജ്ഞർ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ...